/sathyam/media/media_files/atIi9DqUmydQ7ojtSRth.jpg)
ഗര്‍ഭഛിദ്ര നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ ഫിനഗേല്‍ സഹമന്ത്രി കാം ബര്‍ക്ക് ടി ഡിയ്ക്ക് ക്ലോയിന്‍ രൂപതയിലെ വൈദികന്‍ ദിവ്യകാരുണ്യം നിഷേധിച്ചത് വിവാദത്തില്‍.
വെള്ളിയാഴ്ച ബ്ലാര്‍നി ഇടവകയിലെ വൈറ്റ്ചര്‍ച്ചില്‍ ഒരു ശവസംസ്‌കാര ചടങ്ങിനിടെയാണ് വിവാദ സംഭവമുണ്ടായത്.മൂന്ന് വൈദികര്‍ കുര്‍ബാനയര്‍പ്പിക്കുകയായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് ടി ഡി വിശദീകരിച്ചു.
ഫാ. ഗബ്രിയേല്‍ ബര്‍ക്കായിരുന്നു തന്റെ സമീപമെത്തിയത്.ദിവ്യകാരുണ്യം സ്വീകരിക്കാനായി അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് പോയി. എന്നാല്‍ ടി ഡിയ്ക്ക് ദിവ്യകാരുണ്യം നല്കാന്‍ വൈദികന്‍ അതിന് തയ്യാറായില്ല.
കുറച്ചുകാലം മുമ്പും ഇത്തരമൊരു അനുഭവം വൈദികനില്‍ നിന്നും തനിക്കുണ്ടായിരുന്നുവെന്നും ടി ഡി വ്യക്തമാക്കി. എന്നാല്‍ അത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഫേയ്സ് മാസ്‌ക് ധരിച്ചതുകൊണ്ടാണെന്നാണ് കരുതിയത്.
തനിക്ക് ദിവ്യകാരുണ്യം തരില്ലെന്ന് ഫാ. ബര്‍ക്ക് തുറന്നു പറഞ്ഞപ്പോഴാണ് ഈ തിരസ്‌കാരം ആസൂത്രിതമാണെന്ന് മനസ്സിലായതെന്നും ടി ഡി പറഞ്ഞു.
ഗര്‍ഭച്ഛിദ്ര നിയമത്തെ പിന്തുണച്ചതിന്റെ പേരിലാണ് ഇതെന്ന് ഫാ.ബര്‍ക്ക് പറഞ്ഞു.എല്ലായ്പ്പോഴും ലോക്കല്‍ പള്ളിയില്‍ പോകാറുള്ളയാളാണ് താനെന്നും ടി ഡി വിശദീകരിച്ചു.
ദിവ്യകാരുണ്യം നിഷേധിക്കാനുള്ള അധികാരം കാനന്‍ നിയമപ്രകാരം പുരോഹിതനില്ലെന്നും ടി ഡി ചൂണ്ടിക്കാട്ടി.ഈ സംഭവം ആകെ ഞെട്ടിച്ചതായും ടി ഡി പറഞ്ഞു.
ഈ വിഷയത്തില്‍ ഫാ.ബര്‍ക്ക് വെള്ളിയാഴ്ച തന്നോട് ബന്ധപ്പെട്ടിരുന്നതായി ക്ലോയിന്‍ രൂപതാ സെക്രട്ടറി ഫാ. ജിം മൂര്‍ സ്ഥിരീകരിച്ചു.അസുഖബാധിതനായി കഴിയുന്ന ബിഷപ്പ് വില്യം ക്രീന്‍ ടി ഡിയുമായി അടുത്ത ആഴ്ച ബന്ധപ്പെടുമെന്നും സെക്രട്ടറി പറഞ്ഞു.
സഭാ നിലപാടിനെ എതിര്‍ത്ത് , അസോസിയേഷന്‍ ഓഫ് കത്തോലിക് പ്രീസ്റ്റ്സ്
സംഭവത്തെ അയര്‍ലണ്ടിലെ കത്തോലിക്കാ പുരോഹിതരുടെ സംഘടന അപലപിച്ചു.അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയ ഭരണഘടനയുടെ എട്ടാം ഭേദഗതി റദ്ദാക്കുന്നതിനെ അനുകൂലിച്ച് കോര്‍ക്ക് നോര്‍ത്ത് സെന്‍ട്രല്‍ ടിഡി യായ കോം ബര്‍ക്ക് വോട്ട് ചെയ്തിരുന്നു.
എല്ലാ കത്തോലിക്കാ സഭാംഗങ്ങളെയും പോലെ ജനപ്രതിനിധികളും മനസാക്ഷിക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് അസോസിയേഷന്‍ ഓഫ് കത്തോലിക് പ്രീസ്റ്റ്സ് (എ സി പി )പ്രസ്താവനയില്‍ പറഞ്ഞു.
മറ്റൊരാളുടെ മനസ്സാക്ഷിയെ വിധിക്കുക എന്നത് വൈദികന്റെ ധര്‍മ്മമല്ല. കുര്‍ബാന പുരോഹിതന്റെ സ്വന്തമല്ല ദൈവത്തിന്റേതാണെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസ്താവന ഓര്‍മ്മിക്കണമെന്നും, അസോസിയേഷന്‍ പറഞ്ഞു.
അയര്‍ലണ്ടിലെ സ്ത്രീകള്‍ ഗര്‍ഭച്ഛിദ്രത്തിനായി വിദേശത്തേക്ക് പോകേണ്ടി വരുമായിരുന്നു. അതിനാലാണ് നിയമസഭാംഗങ്ങളും പൗരന്മാരും മറ്റൊരു വഴി തേടിയതെന്നാണ് അസോസിയേഷന്റെ വാദം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us