മുന്‍ പ്രധാനമന്ത്രി ലിയോവരദ്കറും രാഷ്ട്രീയം വിടുന്നു

New Update
yuhhhhhhhhhhhn

ഫിനഗേല്‍ നേതാവ് സൈമണ്‍ കോവനേയ്ക്ക് പിന്നാലെ മുന്‍ പ്രധാനമന്ത്രി ലിയോവരദ്ക(45)റും രാഷ്ട്രീയം വിടുന്നു.അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് വരദ്കര്‍ വെളിപ്പെടുത്തി.

Advertisment

നേരത്തേ പാര്‍ട്ടി അദ്ധ്യക്ഷ പദവിയും പ്രധാനമന്ത്രി സ്ഥാനവും ഉപേക്ഷിച്ച വദ്കര്‍ പക്ഷേ സജീവമായി രാഷ്ട്രീയത്തിലുണ്ടാകുമെന്ന സൂചനയായിരുന്നു നേരത്തേ നല്‍കിയത്. എന്നാല്‍ ആ നിലപാട് തിരുത്തിയാണ് രാഷ്ട്രീയരംഗത്തോട് വിടപറയാനുള്ള തീരുമാനം ഡബ്ലിനില്‍ പാര്‍ട്ടി യോഗത്തില്‍ പ്രഖ്യാപിച്ചത്.

20 വര്‍ഷത്തിലേറെയായി ടി ഡിയായ വരദ്കര്‍ ഫിംഗല്‍ കൗണ്ടി കൗണ്‍സിലിലെ കാസില്‍ക്നോക്ക്/ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ മണ്ഡലത്തില്‍ നിന്നാണ് ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായ നാലു പ്രാവശ്യം ഡബ്ലിന്‍ വെസ്റ്റിനെ പ്രതിനിധീകരിച്ചു.

വ്യക്തിപരവും രാഷ്ട്രീയപരവുമായ തീരുമാനം

വ്യക്തിപരവും രാഷ്ട്രീയപരവുമായ തീരുമാനമാണിതെന്ന് വരദ്കര്‍ അറിയിച്ചു.ചൊവ്വാഴ്ച വൈകീട്ട് നടന്ന പാര്‍ട്ടിയുടെ ഡബ്ലിന്‍ വെസ്റ്റ് മണ്ഡലം ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് താന്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് വരദ്കര്‍ പ്രഖ്യാപിച്ചത്.

കൗണ്‍സിലറായും ടി ഡിയായും സമൂഹത്തെയും രാജ്യത്തെയും സേവിക്കാന്‍ അവസരം ലഭിച്ചതിനെ ജീവിതത്തിലെ വലിയ നേട്ടമായി കാണുന്നു.അതിന് എല്ലാവരോടും നന്ദി പറയുന്നു.ഇപ്പോള്‍ പുതിയ ഓപ്ഷനുകളും അവസരങ്ങളും തേടാനുള്ള’ സമയമാണ് ‘വരദ്കര്‍ പറഞ്ഞു.

‘രാഷ്ട്രീയ രാഷ്ട്രീയക്കാരനായി മാത്രം സ്വയം കണ്ടിട്ടില്ല.മറ്റ് വഴികളിലൂടെ സമൂഹത്തിന് എങ്ങനെ സേവനം നല്‍കാമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്.ഡെയ്ലിലെ കാലാവധി പൂര്‍ത്തിയാക്കും.

ഡബ്ലിന്‍ വെസ്റ്റിലെ പുതിയ സ്ഥാനാര്‍ത്ഥിയെ സെപ്തംബറില്‍ തീരുമാനിക്കും

ഡെയ്ല്‍ പിരിച്ചുവിടുന്നത് വരെ ടി ഡി ആയി തുടരുമെന്നും വരദ്കര്‍ പറഞ്ഞു.പാര്‍ട്ടി നല്ല നിലയിലായിരിക്കുന്ന സമയത്തുതന്നെ ഈ തീരുമാനമെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വരദ്കര്‍ വ്യക്തമാക്കി.

ഡബ്ലിന്‍ വെസ്റ്റിലെ പുതിയ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ പകുതിയോടെ നടക്കും.ഇപ്പോഴത്തെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന പക്ഷം അടുത്ത വര്‍ഷമാണ് അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്.

എന്നാല്‍ ലോക്കല്‍, ഇയു തിരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിനുണ്ടായ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇലക്ഷന്‍ നേരത്തേ നടത്തുമെന്ന അഭ്യൂഹം വളരെ ശക്തമാണ്.സഖ്യ സര്‍ക്കാരിലെ പ്രമുഖ കക്ഷികളായ ഫിന ഗേലിനും ഫിന ഫാളിനും മികച്ച നേട്ടമാണ് കഴിഞ്ഞ ഇലക്ഷനിലുണ്ടായത്.

Advertisment