/sathyam/media/media_files/t8ysxwwbotmndmZIr1MK.jpg)
ഡബ്ലിന്‍ : ഭാരിച്ച വിദ്യാഭ്യാസച്ചെലവുകള്‍ ലഘൂകരിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി സൗജന്യ പാഠപുസ്തക വിതരണ പരിപാടി ലീവിംഗ് സെര്‍ട്ടിലേക്ക് കൂടി നീട്ടും.
സൗജന്യമായി സ്‌കൂള്‍ പുസ്തകങ്ങള്‍ ലീവിംഗ് സെര്‍ട്ട് വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കുമെന്ന് ഡെയ്ലില്‍ ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയത്.
ഒക്ടോബറിലെ ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് സ്ഥിരീകരിച്ചു. വിദ്യാഭ്യാസ ചെലവുകള്‍ കുറയ്ക്കുന്നതും ബിസിനസ്സ് സ്ഥാപനങ്ങളെ സഹായിക്കുന്നതുമാണ് സര്‍ക്കാര്‍ ശ്രദ്ധചെലുത്തുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.
സൗജന്യ സ്‌കൂള്‍ പുസ്തകങ്ങള്‍, ഹോട്ട് സ്‌കൂള്‍ മീല്‍സ് പദ്ധതിയുടെ വിപുലീകരണം, കോളേജ് ഫീസ് കുറയ്ക്കല്‍, പേരന്റല്‍ ലീവ് ദീര്‍ഘിപ്പിക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കാനായതില്‍ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. ഇപ്പോഴും ദാരിദ്ര്യത്തില്‍ കഴിയുന്ന ധാരാളം കുട്ടികള്‍ അയര്‍ലണ്ടിലുണ്ടെന്ന് ഹാരിസ് പറഞ്ഞു. ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റുകളില്‍ പ്രതിമാസം 10 യൂറോ വര്‍ദ്ധനവുണ്ടാകുമെന്ന് ഉപപ്രധാനമന്ത്രി മാര്‍ട്ടിനും വ്യക്തമാക്കി.
സമൂഹത്തിന്റെ നട്ടെല്ലായ ചെറുകിട ബിസിനസ്സുകളെയും കര്‍ഷക സമൂഹത്തെയും സഹായിക്കുന്നതിന് വിവിധ പദ്ധതികള്‍ വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഗ്രാമ,നഗരഭേദമില്ലാതെ നാടിന്റെ വികസനത്തില്‍ ഇവര്‍ നല്‍കുന്ന സംഭാവനകള്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജീവിതച്ചെലവ് ഇപ്പോഴും വലിയ പ്രശ്നം തന്നെയാണെന്ന് പ്രധാനമന്ത്രി ഹാരിസ് പറഞ്ഞു. ഒക്ടോബര്‍ ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാകുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഗണ്യമായ നികുതി പാക്കേജ് ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി മീഹോള്‍ മഗ്രാത്ത് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us