ക്രിസ്റ്റൽ ജൂബിലി നിറവിൽ ഡബ്ലിൻ ഹോളി ട്രിനിറ്റി സിഎസ്ഐ ഇടവക

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
 Vvbbvgg

ഡബ്ലിൻ ഹോളി ട്രിനിറ്റി സി. എസ്. ഐ. ഇടവക ക്രിസ്റ്റൽ ജൂബിലി നിറവിലേക്ക്. 2011 ഫെബ്രുവരി 5ന് രൂപവത്കരിച്ച സഭയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന 15 ആം വാർഷികാഘോഷങ്ങൾക്കു ‌ ഇന്ന്  തുടക്കമാകുമെന്നു പബ്ലിസിറ്റി കൺവീനർ സിബു കോശി അറിയിച്ചു.

Advertisment

ഉച്ചക്ക് 2 .30 ന് നടത്തപെടുന്ന പൊതുസമ്മേളനം, ഡബ്ലിൻ സൗത്ത് കൗണ്ടി മേയർ കൗൺസിലർ ബേബി പെരേപ്പാടൻ ഉദ്ഘാടനം ചെയ്യും. ചർച് ഓഫ് അയർലണ്ട് ആർച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. മൈക്കിൾ ജാക്സൺ മുഖ്യസന്ദേശവും, ക്രിസ്റ്റൽ ജൂബിലി ലോഗോ അനാച്ഛാദന കർമ്മവും നിർവഹിക്കും. സി. എസ്. ഐ. മധ്യകേരള മഹായിടവക അധ്യക്ഷൻ റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പ് ആശംസ സന്ദേശം നൽകും. ജൂബിലി വർഷത്തിൽ കേരളത്തിലും അയർലണ്ടിലുമായി വിവിധ പദ്ധതികൾ നടപ്പിലാക്കും.

ഇടവക വികാരി റവ. ജെനു ജോൺ, സെക്രട്ടറി  ജെയ്‌മി എൽസ ജോർജ്, ജൂബിലി കൺവീനർമാരായ  ജോൺ കെ. ഉതുപ്പ്, വർഗീസ് കോശി,  മാത്യു പി. തോമസ്,  ജെയിൻ ദീപ എഡ്വിൻ തുടങ്ങിയവർ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

Advertisment