/sathyam/media/media_files/2025/02/22/ycLtZvCYOrgKVX1WdH6W.jpg)
ഐ ഡി എ അയർലണ്ട് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 75,000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും 40,000 തൊഴിലാളികളുടെ നൈപുണ്യ വികസനം ഉറപ്പാക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചു. തൊഴില്‍ മേഖലയിലെ കടുത്ത മത്സരവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തിനും നടുവിൽ, രാജ്യത്തെ വ്യവസായം ശക്തിപ്പെടുത്തുന്നതിനാണ് മുന്‍ഗണന എന്ന് സംഘടന അറിയിച്ചു.
ഒപ്പം ഐ ഡി എ പിന്തുണയ്ക്കുന്ന 1,800 കമ്പനികളുടെ പുനരുജ്ജീവനത്തിനും സുസ്ഥിരതയ്ക്കും മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ചു. ഡിജിറ്റലൈസേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സെമികണ്ടക്ടറുകൾ, ആരോഗ്യം, സുസ്ഥിരത തുടങ്ങിയ മേഖലകളാണ് ഭാവിയിലെ സാമ്പത്തിക വളർച്ചയെ നയിക്കുക എന്ന്‍ ഐ ഡി എ പറഞ്ഞു.
ഐറിഷ് സമ്പദ്വ്യവസ്ഥയിലേക്ക് 250 ബില്യൺ യൂറോ നിക്ഷേപം ആകർഷിക്കാനായി 1,000 പുതിയ നിക്ഷേപ പദ്ധതികൾ ഉറപ്പാക്കാനും ഇതിനകം അയര്‍ലണ്ടില്‍ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ഐ ഡി എ ലക്ഷ്യമിടുന്നു. ഇതിനായി 550 നിക്ഷേപങ്ങൾ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ, തൊഴിൽവളർച്ചയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഒരുപോലെ പ്രാധാന്യം നൽകി, ഐ ഡി എ യുടെ ക്ലയന്റ് കമ്പനികളുടെ കാർബൺ ഫുട്പ്രിന്റ് 35% കുറയ്ക്കാനും ലക്ഷ്യമിടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us