/sathyam/media/media_files/5NUb62ni6spcR6SVhfeI.jpg)
ഫ്രാന്‍സില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ തീവ്ര വലതുപക്ഷത്തിന് വന്‍ മുന്നേറ്റം.ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ 34% വോട്ടുകളാണ് ഫാര്‍-റൈറ്റ് നാഷണല്‍ റാലി പാര്‍ട്ടി നേടിയത്.
ഇടതു സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 28.1% വോട്ടുമായി രണ്ടാമതും ഇമ്മാനുവല്‍ മാക്രോണിന്റെ എന്‍സെംബിള്‍ ഗ്രൂപ്പ് 20.3% നേടി മൂന്നാമതുമായി. കണ്‍സേര്‍വേറ്റീവ് റിപ്പബ്ലിക്കന്‍മാര്‍ക്ക് 10.2% വോട്ടുകളേ ലഭിച്ചുള്ളു. നേട്ടമുണ്ടാക്കിയെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിനാവശ്യമായ ഭൂരിപക്ഷം ഫാര്‍ റൈറ്റിന് ഉറപ്പാക്കാനാകുമോയെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല.
2022ലെ ഇലക്ഷനെ അപേക്ഷിച്ച് കനത്ത പോളിംഗാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് നാലുമണിയായപ്പോഴേക്കും 60% ആളുകള്‍ വോട്ടു ചെയ്തു. 20%കൂടുതലാണ് പോളിംഗ്.കഴിഞ്ഞ തവണ മൊത്തത്തില്‍ പോളിംഗ് ശതമാനം വോട്ടുകളാണ് 47.5% പോള്‍ ചെയ്തത്.
നാഷണല്‍ അസംബ്ലിയില്‍ 577 സീറ്റുകളാണുള്ളത്.രണ്ടാം റൗണ്ട് കൂടി കഴിഞ്ഞാല്‍ മാത്രമേ വിജയികളെ അറിയാനാകൂ.രണ്ടാംഘട്ട വോട്ടെടുപ്പ് ഏഴിന് അവസാനിക്കും.അതിനാല്‍ എല്ലാവരും ജൂലൈ ഏഴിനെ ആകാംഷയോടെ കാത്തിരിക്കുകയാണ്.
ജനാധിപത്യം സംസാരിച്ചു തുടങ്ങിയെന്ന് പാര്‍ട്ടിയുടെ ദീര്‍ഘകാല ലീഡറും പോളിസി ചീഫുമായ മറൈന്‍ ലെ പെന്‍ പറഞ്ഞു.ഒന്നാം റൗണ്ട് പോലെ രണ്ടാം ഘട്ടവും വളരെ പ്രധാനപ്പെട്ടതാണ്.ജനങ്ങളുടെ വിജയം ഉറപ്പാക്കണമെന്ന് ലെ പെന്‍ പറഞ്ഞു.
ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് ജോര്‍ദാന്‍ ബാര്‍ഡെല്ല പറഞ്ഞു.തീവ്ര ഇടതുപക്ഷം അപകടകാരികളാണ്.
ഇവര്‍ അധികാരമേറ്റാല്‍ ഇവിടെ കുടിയേറ്റത്തിന്റെ കുത്തൊഴുക്കുണ്ടാകും.രണ്ടാം റൗണ്ടിലും പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് ഇദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
പാര്‍ട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കാനായെന്ന് ഇടത് സഖ്യത്തിന്റെ നേതാവ് ജീന്‍-ലൂക് മെലന്‍ചോണ്‍ പറഞ്ഞു.രണ്ടാംഘട്ടത്തിലും പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന് ഇദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അതിനിടെ ഇടതുവലതു തീവ്രവാദികളെ ഭരണത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ വിശാല ജനാധിപത്യ സഖ്യമുണ്ടാകണമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആഹ്വാനം ചെയ്തു.തീവ്ര വലതുപക്ഷത്തിന് ഒരു വോട്ടുപോലും തീവ്ര വലതുപക്ഷത്തിന് നല്‍കരുതെന്നും മാക്രോണ്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us