/sathyam/media/media_files/1EVjPauN7GPlN7FTutx0.jpg)
അയര്‍ലണ്ട് രാഷ്ട്രീയത്തില്‍ ഫിനഗേല്‍ ജനപ്രീതിയില്‍ ഒന്നാമതെത്തി.2021ന് ശേഷം ആദ്യമായാണ് സിന്‍ ഫെയ്നെ മറികടന്ന് ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടിയായി ഫിനഗേല്‍ മാറുന്നത്. കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് സിന്‍ഫെയ്ന്റെ ജനപ്രീതി മൂന്നു പോയിന്റ് ഇടിഞ്ഞതായി ബിസിനസ് പോസ്റ്റ്/റെഡ് സി വോട്ടെടുപ്പ് പറയുന്നു.
ഫിനഗേലിനെ 21% പേരും സിന്‍ഫെയ്നെ 20% പേരുമാണ് പിന്തുണയ്ക്കുന്നത്.19 ശതമാനം പിന്തുണയുമായി ഫിന ഫാള്‍ തൊട്ടുപിന്നിലുണ്ട്. മൂന്ന് പാര്‍ട്ടികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നു.
ഫിനഫാളിന് ജനപ്രീതിയില്‍ വന്‍ കുതിപ്പുണ്ടായതായി സര്‍വ്വേ പറയുന്നു. കഴിഞ്ഞ പ്രാവശ്യത്തേതിനേക്കാള്‍ നാല് ശതമാനം വോട്ടുകളാണ് പാര്‍ട്ടി കൂടുതല്‍ നേടിയത്.അതേ സമയം,ജനപിന്തുണയില്‍ ഫിനഗേലിന് ഒരു പോയിന്റും സിന്‍ഫെയ്ന് മൂന്നു പോയിന്റും കുറവുണ്ടായി.
2023 നവംബറില്‍ കളത്തിലിറങ്ങിയ ഇന്‍ഡിപെന്‍ഡന്റ് അയര്‍ലണ്ട് പാര്‍ട്ടിക്ക് അഭിപ്രായ സര്‍വ്വേയില്‍ 5% വോട്ടുകള്‍ കിട്ടി.കോര്‍ക്ക് സൗത്ത് വെസ്റ്റ് ടി ഡി മൈക്കല്‍ കോളിന്‍സും ലിമെറിക് ടി ഡി റിച്ചാര്‍ഡ് ഒ ഡോണോയും ചേര്‍ന്ന് സ്ഥാപിച്ചതാണ് ഈ പാര്‍ട്ടി.
മറ്റ് പാര്‍ട്ടികളുടെ ജനപിന്തുണ: സ്വതന്ത്രര്‍ 15% (-4),ഗ്രീന്‍ പാര്‍ട്ടി 5% (+1),സോഷ്യല്‍ ഡെമോക്രാറ്റ്സ് 5% (=).,ലേബര്‍ പാര്‍ട്ടി 3% (-1),പി ബി പി-സോളിഡാരിറ്റി 3% (=),ആന്റു 3% (=).2024 ജൂണ്‍ 21നും 26നും ഇടയില്‍ 1000 ആളുകളുടെ ഓണ്‍ലൈന്‍ അഭിമുഖത്തെ അടിസ്ഥാനമാക്കി നടന്ന വോട്ടെടുപ്പാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us