/sathyam/media/media_files/2025/12/07/p-2025-12-07-04-26-04.jpg)
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ കുടിയേറ്റ തൊഴിലാളികളുടെ ശമ്പള പരിധിയില്‍ ക്രമേണ വര്‍ധനവ് വരുത്തുന്നതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഏറ്റവും കുറഞ്ഞ വാര്‍ഷിക ശമ്പള പരിധി അഥവാ എം.എ.ആര്‍ സംബന്ധിച്ച രൂപരേഖയും ഇതിലുണ്ട്. ആദ്യ വര്‍ധനവ് 2026 മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. എം.ഇ.എ അല്ലാത്ത ഒരു തൊഴിലാളിക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നതിനോ പുതുക്കുന്നതിനോ നല്‍കേണ്ട ഏറ്റവും കുറഞ്ഞ വാര്‍ഷിക ശമ്പളമാണ് ഇത്.
എല്ലാ തൊഴില്‍ പെര്‍മിറ്റ് തരങ്ങളിലുമുള്ള ശമ്പള പരിധി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ ഘട്ടം ഘട്ടമായുള്ള സമീപനം വ്യവസായ മേഖലയേയും തൊഴിലാളികളെയും പിന്തുണയ്ക്കുന്നതിനൊപ്പം അയര്‍ലണ്ടിന്റെ മത്സരശേഷി ശക്തിപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കാര്‍ഷിക~ഭക്ഷ്യ, ആരോഗ്യ മേഖലകളിലെ ചില ജോലികള്‍ക്കായി ഘട്ടം ഘട്ടമായി വളരെ കുറഞ്ഞ പരിധികള്‍ നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മാര്‍ച്ച് ഒന്ന് മുതല്‍ നിലവില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ ഇവയാണ്. ജനറല്‍ എംപ്ളോയ്മെന്റ് പെര്‍മിറ്റുകള്‍ക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പളം 34,000 പൗണ്ടില്‍ല്‍ നിന്ന് 36,605 പൗണ്ടായി ഉയരും. ക്രിട്ടിക്കല്‍ സ്കില്‍സ് എംപ്ളോയ്മെന്റ് പെര്‍മിറ്റുകള്‍ക്കുള്ള കുറഞ്ഞ ശമ്പളം 38,000 പൗണ്ടില്‍ നിന്ന് 40,904 പൗണ്ടായി ഉയരും. മാംസ സംസ്കരണം, ഹോര്‍ട്ടികള്‍ച്ചറല്‍ തൊഴിലാളികള്‍, ഹെല്‍ത്ത്കെയര്‍ അസിസ്ററന്റുമാര്‍, ഹോം കെയര്‍മാര്‍ എന്നിവരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 30,000 പൗണ്ടില്‍ നിന്ന് 32,691 പൗണ്ടായി ഉയരും. സമീപകാല ബിരുദധാരികള്‍ക്ക് അവരുടെ ആദ്യകാല കരിയര്‍ ഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന താഴ്ന്ന ആരംഭ പരിധികള്‍ ബാധകമാകും. രണ്ട് വര്‍ഷത്തിനുള്ളില്‍ ശമ്പള പരിധി ഉയര്‍ത്താനുള്ള 2023 ലെ പദ്ധതിയുടെ അവലോകനത്തെ തുടര്‍ന്നാണ് പുതിയ രൂപരേഖ പുറത്തിറക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us