/sathyam/media/media_files/2025/11/14/v-2025-11-14-03-18-05.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ അടുത്ത സെന്‍സസ് തീയതി പ്രഖ്യാപിച്ചു. 2027 മെയ് 9 ഞായറാഴ്ച സെന്‍സസ് നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.കോവിഡ് പാന്‍ഡെമിക് മൂലം കഴിഞ്ഞ സെന്‍സസ് ഒരു വര്‍ഷം വൈകി 2022ലായിരുന്നു നടത്തിയത്.ചരിത്രത്തിലാദ്യമായി ആളുകള്‍ക്ക് ഓണ്‍ലൈനായി സെന്‍സസ് പൂര്‍ത്തിയാക്കാനുള്ള ഓപ്ഷന്‍ ഇത്തവണയുണ്ട്.
ഒപ്പം പേപ്പര്‍ ഫോമുകളുമുണ്ടാകും. അതിനാല്‍ ഒറ്റ രാത്രികൊണ്ടല്ല ,സെന്‍സസ് തീയതിക്ക് മുമ്പുള്ള ആഴ്ചകളില്‍ തന്നെ സെന്‍സസ് പൂര്‍ത്തിയാക്കാനാകും.2022ലെ സെന്‍സസ് അനുസരിച്ച് അയര്‍ലണ്ടിലെ ജനസംഖ്യ 51,23,536 ആയിരുന്നു.2016നെ അപേക്ഷിച്ച് 7.6% വര്‍ദ്ധനവായിരുന്നു ഇത്.1851ന് ശേഷം അയര്‍ലണ്ടിലെ ജനസംഖ്യ അഞ്ച് മില്യണിലെത്തിയത് 2022ലായിരുന്നു.
സാധാരണയായി ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കണക്കാക്കിയാകും 2027ലെ സെന്‍സസ് നടത്തുക.നേരത്തേ രാത്രിയില്‍ ആളുകള്‍ എവിടെയാണെന്ന് കണക്കാക്കിയായിരുന്നു സെന്‍സസ്. ജനസംഖ്യയെക്കുറിച്ചുള്ള കൂടുതല്‍ കൃത്യമായ ഡാറ്റ ഇതുറപ്പാക്കുമെന്ന് സി എസ് ഒ പറഞ്ഞു.
1946 മുതല്‍ അഞ്ച് വര്‍ഷത്തിലൊരിക്കലാണ് സെന്‍സസ് നടത്തുന്നത്.എന്നിരുന്നാലും, കോവിഡ് പാന്‍ഡെമിക് കാരണം, അവസാന സെന്‍സസ് ഒരു വര്‍ഷം വൈകി.2022 അവസാനത്തോടെ സി എസ് ഒ ഓണ്‍ലൈന്‍ പൈലറ്റ് സര്‍വേ നടത്തിയിരുന്നു.
2027ലെ സെന്‍സസിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് സിഎസ്ഒയുടെ സെന്‍സസ് ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മേധാവി എലീന്‍ മര്‍ഫി പറഞ്ഞു. സെന്‍സസിന് മുന്നോടിയായി വിപുലമായ അവബോധ, ആശയവിനിമയ കാമ്പെയ്‌നുണ്ടാകും. ഇതിലൂടെ പൊതുജനങ്ങളുമായി ബന്ധപ്പെടാനാണ് ആഗ്രഹിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us