80 വയസുവരെ മോര്‍ട്ട്‌ഗേജ് തിരിച്ചടയ്ക്കാനുള്ള പദ്ധതിയുമായി ഐറിഷ് ധനകാര്യ സ്ഥാപനങ്ങള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bvcdfxsgtyhjkm

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ധനകാര്യ സ്ഥാപനങ്ങള്‍ എണ്‍പതു വയസുവരെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് തുടരാന്‍ കഴിയുന്ന വിധം മോര്‍ട്ട്‌ഗേജുകള്‍ നല്‍കാന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ടുകള്‍. മാര്‍ക്കറ്റില്‍ പുതുതായി പ്രവേശിച്ച ചില വായ്പാദാതാക്കള്‍ ഇതിനകം തന്നെ ഇത്തരത്തിലുള്ള അവരുടെ നയം പ്രഖ്യാപിച്ചു കഴിഞ്ഞു.

Advertisment

ഓസ്ട്രിയന്‍ ബാങ്കായ ബവാഗിന്റെ ഉടമസ്ഥതയിലുള്ള വായ്പദാതാവായ മോകോയാണ് അവരുടെ അയര്‍ലണ്ടിലെ ഉപഭോക്താക്കളാവുന്നവര്‍ക്ക് 80 വയസുവരെ ലോണ്‍ തിരിച്ചടവ് കാലാവധി നല്‍കുമെന്ന് പരസ്യം ചെയ്തിരിക്കുന്നത്.

തൊട്ടുപിന്നാലെ ഐസിഎസ് മോര്‍ട്ട്‌ഗേജുകളും ഇതേ നയം പ്രഖ്യാപിച്ചു മത്സര രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ഭവന വിപണിയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളെല്ലാം അവരുടെ വായ്പാ തിരിച്ചടവിന്റെ കാലാവധി വര്‍ധിപ്പിക്കുന്നതിന് കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

80 വയസ്സ് വരെ മോര്‍ട്ട്‌ഗേജ് നല്‍കേണ്ട ആവശ്യമുണ്ടോ?

ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് ജീവിതത്തിലെ എല്ലാറ്റിനും സമയപരിധി നീട്ടുന്നു എന്നതാണ് വായ്പാ കാലാവധി നീട്ടിനല്‍കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.

വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന സമയം ഇക്കാലത്ത് ശരാശരിയില്‍ കൂടുതലാണ്, അതിനെ തുടര്‍ന്ന് ഒരു കരിയറിലേയ്ക്ക് പ്രവശിക്കുന്നതിനൊപ്പം, വിവാഹം, കുടുംബം ആരംഭിക്കല്‍, ഒരു വീട് വാങ്ങല്‍ എന്നിവ ആരംഭിക്കുന്നതിനുള്ള കാലാവധിയും നീട്ടി വയ്ക്കേണ്ടി വരുന്നുവത്രെ.

ഇപ്പോള്‍ തന്നെ 70 വയസ്സ് വരെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് അനുവദിക്കുന്നുണ്ട്.ഇതിലാണ് കൂടുതല്‍ ഉദാരത നല്‍കുവാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നത്.

‘സിഎസ്ഒ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രവണത അനുസരിച്ച് , മോര്‍ട്ട്‌ഗേജ് അപേക്ഷകരുടെ ശരാശരി പ്രായം 2010 ല്‍ 33 ല്‍ നിന്ന് 2021 ല്‍ 43 ആയി വര്‍ദ്ധിച്ചു,’ അതനുസരിച്ചുള്ള മാറ്റമേ കാലാവധി കൂട്ടുന്നതിലും ഉണ്ടാകുന്നുള്ളുവെന്ന് ധനകാര്യസ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു.

പരമ്പരാഗത മാനദണ്ഡങ്ങള്‍ അനുസരിച്ച്, ഒരു ലോണ്‍ തിരിച്ചടയ്ക്കാന്‍ ഏകദേശം 20 വര്‍ഷം വരെ കാലാവധി നല്‍കുന്നുണ്ട്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രോപ്പര്‍ട്ടി വില ഉയരുന്നതിനാല്‍ തിരിച്ചടവിനുള്ള കൂടുതല്‍ യാഥാര്‍ത്ഥ്യമായ സമയക്രമം 25 മുതല്‍ 30 വര്‍ഷം വരെ വേണ്ടി വരുന്നുണ്ട്.അപേക്ഷകര്‍ അവരുടെ മോര്‍ട്ട്‌ഗേജ് അടച്ച് പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇപ്പോഴത്തെ സാഹചര്യത്തില്‍ അവരുടെ 70-കളില്‍ എത്താന്‍ സാധ്യതയുണ്ട്.

കൂടുതല്‍ ആവശ്യക്കാര്‍

വിവാഹമോചിതരായ ആളുകളെയും ,ഒറ്റയ്ക്ക് താമസിക്കുന്നവരെയും അടിസ്ഥാനപരമായി ആദ്യമായി വീട് വാങ്ങുന്നയാളായി കണക്കാക്കാന്‍ അനുവദിക്കുന്ന മാറ്റങ്ങളും സെന്‍ട്രല്‍ ബാങ്ക് സമീപകാലത്ത് അവതരിപ്പിച്ചിട്ടുണ്ട്..ലോക്കല്‍ അതോറിറ്റി ഹോം ലോണ്‍, ഫസ്റ്റ് ഹോം സ്‌കീം എന്നിവ പോലുള്ള ചില ഫസ്റ്റ് ടൈം ബയര്‍ സ്‌കീമുകള്‍ക്കും ഇപ്പോള്‍ കൂടുതല്‍ ആവശ്യക്കാരുണ്ട്.

80 വരെ തിരിച്ചടയ്ക്കാന്‍ ആര്‍ക്കാണ് കഴിയുക?

മോര്‍ട്ട്ഗേജ് അപേക്ഷകര്‍ 60 വയസ്സ് പ്രായമുള്ളവരോ 80 വയസ്സിന് താഴെയുള്ളവരോ ആകട്ടെ, പ്രതീക്ഷിക്കുന്ന കാലാവധിയുടെ അവസാനം വരെ തിരിച്ചടയ്ക്കാന്‍ കഴിയുമെന്ന് തെളിയിക്കേണ്ടതുണ്ട്.ഉയര്‍ന്ന പരിധിക്ക്, അതില്‍ ഡിവിഡന്റുകളോ ഓഹരി വില്‍പ്പനയുടെ വരുമാനമോ അല്ലെങ്കില്‍ ഒരു നിക്ഷേപ വസ്തുവില്‍ നിന്നുള്ള വാടക വരുമാനമോ അഥവാ ഒരു പെന്‍ഷന്‍ അല്ലെങ്കില്‍ അനുബന്ധ വരുമാനം ഉള്‍പ്പെട്ടേക്കാം.

‘ഓരോ മോര്‍ട്ട്‌ഗേജ് അപേക്ഷയും അപേക്ഷകരുടെ സാഹചര്യങ്ങളും റിട്ടയര്‍മെന്റിന് മുമ്പും ശേഷവും മോര്‍ട്ട്‌ഗേജ് അടയ്ക്കാനുള്ള കഴിവും കണക്കിലെടുത്താണ് വിലയിരുത്തുന്നത്, ’ബാങ്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു.കൂടാതെ ‘അപേക്ഷകര്‍ക്ക് മോര്‍ട്ട്‌ഗേജ് പരിരക്ഷയും ലൈഫ് പരിരക്ഷയും ഉണ്ടായിരിക്കണം,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

പലിശ നിരക്ക് കുറയുന്നു,ചെറുപ്പക്കാര്‍ക്ക് ഗുണകരമാവും

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നുള്ള പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍, ചില വായ്പാദാതാക്കള്‍ ഇതിനകം തന്നെ അവരുടെ നിരക്ക് ഓഫറുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.പലിശ നിരക്കുകളുടെ കുറവും, കാലാവധി ഉയര്‍ത്തലും ചെറുപ്പക്കാരായ ഉപഭോക്താക്കള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുക. പദ്ധതി കൂടുതല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നടപ്പാക്കിയാല്‍, അവരുടെ മോര്‍ട്ട് ഗേജ് തിരിച്ചടവില്‍ ഗണ്യമായ കുറവ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Advertisment