ഐറിഷ് ടെക് കമ്പനി വർക്ക്‌ഹ്യൂമൻ പുതിയ ഇന്നൊവേഷൻ ഹബ് ഡബ്ലിൻ സിറ്റി സെന്ററിൽ തുറന്നു

New Update
Cffgvvv

ക്ലൗഡ്-ബേസ്ഡ് എച്ച് ആർ സേവനങ്ങൾ നൽകുന്ന സ്ഥാപനമായ ഐറിഷ് ടെക് കമ്പനി വർക്ക്‌ഹ്യൂമൻ ഡബ്ലിനിലെ ഡേം സ്ട്രീറ്റിലെ വീവർക്ക് വൺ സെൻട്രൽ പ്ലാസയിൽ പുതിയ ഇൻവൊവേഷൻ ഹബ് തുറന്നു.

Advertisment

ഡബ്ലിൻ 12-ലെ പാർക്ക് വെസ്റ്റിലുള്ള സ്ഥാപനത്തിന് പുറമേ, സിറ്റി സെന്റെറില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ഹബ് കമ്പനിയുടെ സാന്നിധ്യത്തെയും വികസനത്തെയും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കമ്പനി പറഞ്ഞു.

ഈ പുതിയ ഹബ് അയര്‍ലണ്ടിനോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയും, അവരുടെ നിരന്തരമായ ഉൽപ്പന്ന നവീകരണത്തിനും എ ഐ - പവർഡ്എം പ്ലോയി റെക്കഗ്നിഷൻ സൊല്യൂഷനുകളുടെ മുന്നേറ്റത്തിനും പ്രധാന ഘടകമാകുമെന്നും കമ്പനി അറിയിച്ചു.

600-ലധികം ജീവനക്കാരുമായി അയര്‍ലണ്ടില്‍ പ്രവർത്തിക്കുന്ന വർക്ക്‌ ഹ്യൂമൻ, കഴിഞ്ഞ വർഷം 150-ലധികം നിയമനങ്ങൾ നടത്തിയിരുന്നു. ഉൽപ്പന്ന വികസനം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ് മേഖലകളിൽ തുടർച്ചയായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു.

ഡബ്ലിൻ വേഗത്തിൽ വളരുന്ന എ ഐ നേതൃത്വമുള്ള കമ്പനികൾക്കുള്ള ആഗോള ഹബ്ബായി മാറിയിട്ടുണ്ടെന്നും, എ ഐ അധിഷ്ഠിത ജീവനക്കാരിലൂടെ വർക്ക്‌ ഹ്യൂമൻ അതിന്‍റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനി ആണെന്നും, വീവർക്കിലെ റീജിയണൽ പ്രസിഡന്റ്‌, യുകെഐ,   ഇഎംഇഎ ആൻഡ് എപിഎസി ലൂക് ആംസ്‌ട്രോംഗ് പറഞ്ഞു.

Advertisment