അയര്‍ലണ്ടിലെ ആട് കര്‍ഷകരുടെ ജീവിതം മാത്രമാണോ, മാറ്റാവുന്നത് …എന്ത് കൊണ്ട് നമുക്കാവില്ല ?

New Update
G

ഡബ്ലിന്‍: ഇന്ത്യ-ഇയു വ്യാപാര കരാറിലൂടെ അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് എന്ത് നേട്ടമാണുള്ളത് ? ആരോഗ്യ ഐ ടി ധനകാര്യ മേഖലകളില്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്ന അയര്‍ലണ്ടിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ സാധ്യതകള്‍ , ദിനം തോറും ഉയരുന്ന കാഴ്ച്ചയാണിപ്പോഴുള്ളത്.

Advertisment

പുതിയ ഫ്രീ ട്രേഡിലൂടെ , ഇന്ത്യയിലേക്കുള്ള ആട്ടിറച്ചി കയറ്റുമതി താരിഫ് രഹിതമാകും.ഇത് അയര്‍ലണ്ടിലെ ആട് കര്‍ഷകര്‍ക്കൊപ്പം കൃഷി മേഖലയിലേക്കിറങ്ങാനാഗ്രഹിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കും വലിയ സാധ്യതകള്‍ കൈവരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അയര്‍ലണ്ടിലുള്ള, കൃഷിയില്‍ പരിചയമുള്ള പതിനായിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ പാര്‍ട്ട് ടൈമിലെങ്കിലും കൃഷിമേഖലയിലേക്കിറങ്ങിയാല്‍ ഐറിഷ് സമ്പത് വ്യവസ്ഥയില്‍ വലിയൊരു മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്.നിലവില്‍ ഫാമുകളും കൃഷി ഭൂമികളും ഉപേക്ഷിക്കുന്ന പ്രവണതയാണ് പുതുതലമുറ ഐറിഷുകാര്‍ക്കുള്ളത്. കുടിയേറ്റക്കാരില്‍ പ്രതീക്ഷ വെയ്ക്കുന്ന തദ്ദേശവാസികളും ഏറെയാണ്.

കരാറിന് മുമ്പ് ഇന്ത്യയിലേക്കുള്ള ആട്ടിറച്ചി കയറ്റുമതിയ്ക്ക് 33% താരിഫായിരുന്നു ഉണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളില്‍ ഒന്നായ ഇന്ത്യ ഈ താരിഫ് ഒഴിവാകുന്നത് കര്‍ഷകര്‍ക്ക് വലിയ ബൂസ്റ്റാകും.ആട്ടിറച്ചി കയറ്റുമതയുടെ കാര്യത്തില്‍ ലോകത്ത് നാലാം സ്ഥാനവും യൂറോപ്പില്‍ രണ്ടാമതുമാണ് അയര്‍ലണ്ടുള്ളത്.

33% താരിഫ് ഉണ്ടായിരുന്നതിനാല്‍ അയര്‍ലണ്ടിന് ,ഇന്ത്യയിലേയ്ക്ക് കടക്കാനാകുമായിരുന്നില്ല.ഏറെക്കുറെ പുറത്തായിരുന്നു ഐറിഷ് ആട്ടിറച്ചി.ഈ തടസ്സം ഇല്ലാതാകുന്നതിലൂടെ കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ തടസ്സങ്ങളിലൊന്നാണ് ഇല്ലാതാകുന്നത്.ഇതുവരെ ഇന്ത്യയിലേക്കുള്ള യൂറോപ്യന്‍ യൂണിയന്‍ ആട്ടിറച്ചി കയറ്റുമതിയുടെ തോത് നിസ്സാരമായിരുന്നു.പുതിയ കരാറോടെ അത് മാറുമെന്നും കരുതുന്നു.

ആദ്യമായാണ് ഐറിഷ് ആട്ടിറച്ചി കര്‍ഷകര്‍ക്ക് മുമ്പില്‍ ഇന്ത്യയെന്ന പ്രധാന വിപണി തുറക്കുന്നതെന്ന് ഫിന ഗേല്‍ എം.ഇ.പി. മരിയ വാല്‍ഷ് അഭിപ്രായപ്പെട്ടു.പുതിയ കരാര്‍ അന്താരാഷ്ട്രതലത്തില്‍ അയര്‍ലണ്ടിനെ ശക്തിപ്പെടുത്തുന്നതും കയറ്റുമതിയുടെ അടിത്തറയെ വൈവിധ്യവല്‍ക്കരിക്കുന്നതുമാണ് .

ഈ കരാറിന്റെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വളരെ വേഗത്തില്‍ മുന്നോട്ടു നീങ്ങേണ്ടതുണ്ടെന്നും വാല്‍ഷ് അഭിപ്രായപ്പെട്ടു.ഐറിഷ് ഉല്‍പാദകര്‍ക്കായി ഡിസ്ട്രിബ്യൂഷന്‍ ചാനലുണ്ടാക്കാനും, ഇന്ത്യയുടെ നിയന്ത്രണങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും നാവിഗേറ്റ് ചെയ്യാനും വിപുലമായ കാമ്പെയ്ന്‍ ആരംഭിക്കണമെന്ന് എം ഇ പി ആവശ്യപ്പെട്ടു. ഐറിഷ് ആട്ടിറച്ചി, വിസ്‌കി, കാര്‍ഷിക-ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരവും പ്രശസ്തിയും ഇന്ത്യന്‍ വിപണിയിലെത്തിക്കാനും ബോധപൂര്‍വ്വമുള്ള പ്രചാരണങ്ങളുണ്ടാകണമെന്നും എം ഇ പി കൂട്ടിച്ചേര്‍ത്തു.

ഐറിഷ് ഡ്രിങ്ക് ഇന്‍ഡസ്ട്രിയെ സംബന്ധിച്ചും കരാര്‍ വലിയ വിജയമാണ്.സ്പിരിറ്റുകളുടെ തീരുവ 150% ല്‍ നിന്ന് 40% മായാണ് കുറയുക.ഐറിഷ് വിസ്‌കി ഉല്‍പ്പാദകര്‍ക്കും തൊഴിലിടങ്ങള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും യഥാര്‍ത്ഥ ഉത്തേജനം നല്‍കുന്നതാകും.ബീഫ് ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവ് യൂറോപ്യന്‍ കാര്‍ഷിക മേഖലകളെയും കരാറില്‍ നിന്ന് ഒഴിവാക്കിയതും ഗുണകരമായെന്നും എം ഇ പി ചൂണ്ടിക്കാട്ടുന്നു

Advertisment