/sathyam/media/media_files/2025/12/07/e-2025-12-07-04-18-48.jpg)
സാന്റിയാഗോ : ജൂനിയര്‍ വനിതാ ലോകകപ്പില്‍ ഇന്ത്യ അയര്‍ലണ്ടിനെ 4-0 ന് പരാജയപ്പെടുത്തി.പൂര്‍ണിമ യാദവിന്റെ മികച്ച ഇരട്ട ഗോളുകളാണ് വെള്ളിയാഴ്ച സാന്റിയാഗോയില്‍ നടന്ന പൂള്‍ സിയിലെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായത്. ഫോര്‍വേഡ് പൂര്‍ണിമ യാദവിന്റെ ഇരട്ട ഗോളുകള്‍ക്കൊപ്പം കനിക സിവാച്ചും സാക്ഷി റാണയും ഓരോ ഗോളുകള്‍ വീതം നേടി.
മത്സരത്തിന്റെ ആദ്യ 12 സെക്കന്റിനുള്ളില്‍ത്തന്നെ ഇന്ത്യയ്ക്ക് പെനാല്‍റ്റി കോര്‍ണര്‍ കിട്ടി .എന്നാല്‍ അത് പ്രയോജനപ്പെട്ടില്ല.പത്താം മിനിറ്റില്‍ ലഭിച്ച രണ്ടാമത്തെ പെനാല്‍റ്റി കോര്‍ണറും ഇന്ത്യ പാഴാക്കി. എന്നിരുന്നാലും നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് തടസ്സമായില്ല.രണ്ട് മിനിറ്റിനുശേഷം സാക്ഷി നല്‍കിയ കൃത്യമായ പാസില്‍ കനിക സിവാച്ച് ഗോള്‍ നേടി. 17ാം മിനിറ്റിലും 23ാം മിനിറ്റിലും പെനാല്‍റ്റി കോര്‍ണറുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചു. എന്നാല്‍ അവ രണ്ടും അയര്‍ലണ്ടിന്റെ ഗോള്‍കീപ്പര്‍ ലൂസി മക്ഗോള്‍ഡ്രിക്ക് തടഞ്ഞു.
അതിനിടെ 24ാം മിനിറ്റില്‍ ഗോള്‍ വീഴ്ത്താന്‍ അയര്‍ലണ്ടിന്റെ ആദ്യ മികച്ച ശ്രമമുണ്ടായി.പക്ഷേ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അതിന് തടയിട്ടു.28ാം മിനിറ്റില്‍ ഇന്ത്യയ്ക്ക് അഞ്ചാമത്തെ പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും അതും പാഴാക്കി.അതോടെ 1-0 ന് കളിയുടെ പകുതി അവസാനിച്ചു.
മൂന്നാം ക്വാര്‍ട്ടറില്‍ അയര്‍ലണ്ടിന്റെ പ്രതിരോധനിരയെ കേന്ദ്രീകരിച്ചു കൊണ്ട് ഇന്ത്യ പിടിമുറുക്കി.40ാം മിനിറ്റിലെ മനീഷയുടെ ഗോളില്‍ ലീഡ് ഇരട്ടിയായി. രണ്ട് മിനിറ്റിനുശേഷം ലഭിച്ച പെനാല്‍റ്റി കോര്‍ണറും ഇന്ത്യ മുതലാക്കി. സാക്ഷി ശുക്ലയുടെ മികച്ച പാസില്‍ പൂര്‍ണിമ ഗോള്‍ വലയിലെത്തിച്ചു.
നാലാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ അയര്‍ലണ്ട് തിരിച്ചടിച്ചു.ഈഭ കറന്‍ ബോട്ടം കോര്‍ണറിലേക്ക് പന്ത് തൊടുത്തു. എന്നാല്‍ പ്രതിരോധ താരം നന്ദിനി ഐറിഷ് സ്‌ട്രൈക്കറെ തടഞ്ഞു.ഇതിനിടെ ഇന്ത്യ നിയന്ത്രണം വീണ്ടെടുത്തു, 57ാം മിനിറ്റില്‍ സാക്ഷി റാണ ഇടതുവശത്തെ ഡിഫന്‍സിനെ മറികടന്ന് ബോട്ടം കോര്‍ണറിലേക്ക് ശക്തമായ ഷോട്ട് നല്‍കി. ഒരു മിനിറ്റിനുശേഷം ഗോള്‍കീപ്പര്‍ക്ക് മുകളിലൂടെ ഡിഫ്ളെലക്ഷന്‍ നേടി പൂര്‍ണിമ തന്റെ രണ്ടാമത്തെ ഗോളും വലയിലെത്തിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us