നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ അതിര്‍ത്തിയില്‍ ഗാര്‍ഡയുടെ എമിഗ്രേഷന്‍ പരിശോധനകള്‍ തുടരുമെന്ന് ജസ്റ്റിസ് മന്ത്രി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
876tgb

ഡബ്ലിന്‍ : നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ അതിര്‍ത്തിയില്‍ ഗാര്‍ഡ നടത്തുന്ന എമിഗ്രേഷന്‍ പരിശോധനകള്‍ തുടരുമെന്ന് നീതിന്യായ മന്ത്രി ഹെലന്‍ മക് എന്റി.

Advertisment

ഡബ്ലിനില്‍ പുതിയ ലീഗല്‍ എയ്ഡ് ബോര്‍ഡ് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.കോമണ്‍ ട്രാവല്‍ ഏരിയയുടെ സുരക്ഷ തിരിച്ചറിയേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താന്‍ പരിശോധനകളും മറ്റും അനിവാര്യമാണ്.

പി എസ് എന്‍ ഐയുമായി സഹകരിച്ചാണ് ഗാര്‍ഡ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. യു കെ അധികൃതരുമായും ബന്ധപ്പെട്ടിരുന്നു. അയര്‍ലണ്ടിലെത്താന്‍  അര്‍ഹതയില്ലാത്തവരെ തിരികെ അയക്കേണ്ടത് ഗാര്‍ഡയുടെ ചുമതലയാണ്. അത് അവര്‍ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.നിയമസഹായ ബോര്‍ഡില്‍ അപേക്ഷകളിലും അപ്പീലുകളിലും വര്‍ദ്ധനവുണ്ടെങ്കിലും തീരുമാനം കൂടുതല്‍ വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

2023ല്‍, 9,918 അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകളാണ് ലഭിച്ചത്.2022ല്‍ 6,858 അപേക്ഷകളായിരുന്നു.അതേസമയം, 2021ല്‍ 1,464 അന്താരാഷ്ട്ര സംരക്ഷണ പേക്ഷകരെ ഉണ്ടായിരുന്നുള്ളു. അന്നത്തേതിന്റെ 368% വര്‍ധനവാണ് ഇപ്പോഴുള്ളത്.മാര്‍ച്ച് 31വരെ ബോര്‍ഡിന് 2,750 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചതിന്റെ 41% വര്‍ദ്ധനവാണിത്.

ഐ പി അപേക്ഷകരെ കൈകാര്യം ചെയ്യുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് ഐറിഷ് അഭയാര്‍ത്ഥി കൗണ്‍സിലിന്റെ (ഐ ആര്‍ സി) ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹെന്‍ഡേഴ്സണ്‍ ഓര്‍മ്മിപ്പിച്ചു.അപേക്ഷകര്‍ക്കുള്ള സാഹയ പാക്കേജുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Advertisment