ഡബ്ലിൻ സെവൻ മിൽസില്‍ 607 കോസ്റ്റ് റെന്റൽ അപ്പാർട്ട്മെന്റുകൾ നിര്‍മ്മിക്കാന്‍ എൽ ഡി എ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Ghbjg

ലാൻഡ് ഡെവലപ്മെന്റ് ഏജൻസി (LDA) ഡബ്ലിൻ 22-ലെ സെവൻ മിൽസില്‍ 607 കോസ്റ്റ് റെന്റൽ അപ്പാർട്ട്മെന്റുകളുടെ നിര്‍മാണ പദ്ധതി പ്രഖ്യാപിച്ചു.

Advertisment

കെയ്ന്‍ ന്‍റെ സഹകരണത്തോടെയാണ് അപ്പാർട്ട്മെന്റുകൾ നിര്‍മ്മിക്കുന്നത്. ക്ലോണ്ടാൽക്കിനും ലൂക്കനും ഇടയിൽ ഗ്രാൻഡ് കനാലിനോട് ചേർന്ന് വികസിപ്പിക്കുന്ന പുതിയ പട്ടണമായ സെവൻ മിൽസിലാണ് ഈ അപ്പാർട്ട്മെന്റുകൾ.

എല്ലാ യൂണിറ്റുകളും തുല്യമായ വിലക്കുറവിൽ വാടകയ്ക്ക് ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകാത്തവര്‍ക്കും, സ്വകാര്യ വിപണിയിൽ വാടക നൽകാൻ ബുദ്ധിമുട്ടുള്ളവര്‍ക്കും, വിപണി നിരക്കിനേക്കാള്‍ കുറവില്‍ സുരക്ഷിതവും ദീർഘകാലവുമായ വാടക ഓപ്ഷനുകൾ ഇതിലൂടെ ലഭ്യമാകും.

പദ്ധതി എൽ ഡി എയുടെ ഹോംബിൽഡർ പാർട്ണർഷിപ്പ് ഫ്രെയിംവർക്ക് (Project Tosaigh) പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നതാണ്. ഈ വർഷം അവസാനത്തോടെ ആദ്യ വീടുകൾ പൂർത്തിയാകും.

കൂപ്പർ സ്ക്വയർ എന്നറിയപ്പെടുന്ന സെവൻ മിൽസിലെ 12 ഏക്കർ ഭാഗത്താണ് പദ്ധതി വികസിപ്പിക്കുന്നത്, ഇതിൽ 257 സിംഗിള്‍ ബെഡ് അപ്പാർട്ടുമെന്റുകളും 318 ടു ബെഡ് അപ്പാർട്ടുമെന്റുകളും 32 ത്രീ ബെഡ് അപ്പാർട്ടുമെന്റുകളും ഉൾപ്പെടുന്നു.

Advertisment