അയർലണ്ടിലെ പ്രമുഖ കല സാംസ്‌കാരിക സംഘടനയ്ക്ക് അഭിനേതാക്കളെ ആവശ്യമുണ്ട്

New Update
Hu Ubhjk..

അയർലണ്ടിലെ പ്രമുഖ കല സാംസ്‌കാരിക സംഘടനയായ മലയാളം സംഘടിപ്പിക്കുന്ന ഐ മണ്ഡല പ്രൊഡക്ഷൻസിന്റെ ​”ഹി​ഗ്വിറ്റ” എന്ന ഏറ്റവും പുതിയ നാടകത്തിലേക്കു അഭിനേതാക്കളെ ആവശ്യമുണ്ട്.

Advertisment

പ്രശസ്ത നാടക പ്രവർത്തകൻ ശ്രീ ശശിധരൻ നടുവിലിന്റെ സംവിധാനത്തിൽ ഈ വരുന്ന മെയ് 3 ശനിയാഴ്ചയാണ് ​”ഹി​ഗ്വിറ്റ” താലയിലുള്ള നാഷണൽ ബാസ്കറ്റ്ബാൾ അരിനയിൽ അവതരിപ്പിക്കപ്പെടുന്നത്. പ്രശസ്ത കഥാകൃത്ത് ശ്രീ എൻ എസ് മാധവന്റെ ​”ഹി​ഗ്വിറ്റ” എന്ന ചെറുകഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് ഇത്.

പ്രസ്തുത നാടകത്തിലേക്കുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കുവാനായി താലയിലുള്ള ടൈമെൻ ബൗൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് രണ്ടു ദിവസത്തെ നാടക പരിശീലന ക്യാമ്പും ഓഡിഷനും മാർച്ച് മാസം 22, 23 തീയതികളിൽ സംഘടിപ്പിക്കപ്പെടുന്നു. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സമയം. കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യുവാനും താഴെ കൊടുത്തിരിക്കുന്ന ഈമെയിലിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Advertisment