വൻ നിക്ഷേപം പദ്ധതിയുമായി ലിഡിൽ അയർലണ്ട്: €600 മില്ല്യണ്‍ മുടക്കി 35 പുതിയ സ്റ്റോറുകൾ

New Update
Gfgbn

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അയര്‍ലണ്ടില്‍ 35 പുതിയ സ്റ്റോറുകളും ഒരു പുതിയ റീജണൽ ഡിസ്ട്രിബ്യൂഷൻ സെന്‍റെറും ആരംഭിക്കാൻ ലിഡിൽ (lidl)€600 മില്ല്യണ്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു.

Advertisment

വിപുലീകരണ പദ്ധതിയുടെ ഭാഗമായ്, കോർക്കിൽ ഒരു പുതിയ റീജണൽ ഡിസ്ട്രിബ്യൂഷൻ സെന്റർ സ്ഥാപിക്കുന്നതിനായി €200 മില്യൺ നീക്കി വയ്ക്കുമെന്ന് കമ്പനി അറിയിച്ചു. സൌത്ത്, സൌത്ത് ഈസ്റ്റ്‌ മേഖലകളിലെ ലോജിസ്റ്റിക്കൽ ഇൻഫ്രാസ്ട്രക്ചർ സംവിധാനം മെച്ചപ്പെടുത്തുകയും വ്യാപനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

അയര്‍ലണ്ടിലുടനീളം അടുത്ത 12 മാസത്തിനുള്ളിൽ 12 പുതിയ സ്റ്റോറുകൾ തുറക്കുമെന്ന് ലിഡിൽ അയർലണ്ടിന്റെയും വടക്കൻ അയർലണ്ടിന്റെയും സിഇഒ റോബർട്ട് റയാൻ പറഞ്ഞു.

ഡോണഗലിലെ കാർണ്ടോനഘ, ഗാൽവേയിലെ മൊയ്‌ക്യൂല്ലൻ (മൈഗ് കയിലിൻ), വെക്സ്ഫോർഡ് ടൗണിലും, നോർത്തേൺ ഇന്നർ സിറ്റിയിലെ ബല്യബൗഗ് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകൾ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു

ഈ സ്റ്റോറുകളുടെ നിർമാണ പ്രവർത്തനങ്ങൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമന്നും കൂടാതെ ഓരോ സ്റ്റോറിലും 35 മുതൽ 40 വരെ പേർക്ക് സ്ഥിരം തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment