/sathyam/media/media_files/2025/02/20/wFP1u8o9rO9sMC0etacY.jpg)
രാജ്യത്ത് നിയമപരമായ പദവിയില്ലാത്ത 180 യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർ വ്യാജ പിഎസ്‌വി (PSV) അപേക്ഷകൾ ഉപയോഗിച്ച് ടാക്സി ലൈസൻസുകൾ നേടിയ വലിയ തട്ടിപ്പ് ഗാർഡ പുറത്തു കൊണ്ട് വന്നു. നാല് വർഷം നീണ്ട ഓപ്പറേഷൻ വന്റാജിന്റെ ഭാഗമായാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. കോടികൾ വരുമാനം ഉണ്ടാക്കുന്ന വ്യാപക കുടിയേറ്റ തട്ടിപ്പിന്റെ തെളിവുകൾ ആണ് ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോ (ജി എൻ ഐ ബി) ഈ അന്വേഷണത്തിലൂടെ കണ്ടെത്തിയത്.
വ്യാജ ലൈസൻസ് നേടി ടാക്സി ഓടിച്ച നാല് ഡ്രൈവർമാര്‍ പിടിക്കപ്പെട്ടതോടെയാണ് ഈ വലിയ തട്ടിപ്പ് പുറത്തു വന്നത്. ഇതിൽ രണ്ട് പേരെ നാടുകടത്തിയെങ്കിലും, മറ്റുള്ളവർ നാടുകടത്തൽ കാത്തിരിക്കുകയാണ്.
മറ്റൊരു കേസിൽ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഒരു അനധികൃത കുടിയേറ്റക്കാരൻ, ടാക്സി ഓടിക്കാൻ യോഗ്യതയില്ലാത്തയാളായിരുന്നെങ്കിലും, മറ്റൊരു യൂറോപ്യൻ യൂണിയൻ ഇതര പൗരന്റെ ഐഡന്റിറ്റി മോഷ്ടിച്ച് ടാക്സി ലൈസൻസ് നേടിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ യൂറോപ്യൻ യൂണിയൻ ഇതര പൗരൻ ഇയു ട്രീറ്റി റൈറ്സ് നേടിയിരുന്ന ആളായിരുന്നു.
കാരേജ് ഓഫീസ്, നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി, ഐറിഷ് നാച്ചുറലൈസേഷൻ ആൻഡ് ഇമിഗ്രേഷൻ സർവീസ് (INIS) എന്നിവയിലെ ഉദ്യോഗസ്ഥരും ഈ അന്വേഷണത്തിന്‍റെ ഭാഗമാണ്. 180-ഓളം പേരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് ജി എൻ ഐ ബി അന്വേഷിച്ചു വരികയാണ്.
ഓപ്പറേഷൻ വന്റാജ് ആരംഭിച്ചതിന് ശേഷം ഗാർഡ, യൂറോപ്യൻ യൂണിയൻ ഇതര പുരുഷന്മാരെയും ഐറിഷ് വംശജരല്ലാത്ത യൂറോപ്യൻ യൂണിയൻ സ്ത്രീകളെയും ഉൾപ്പെടുത്തി 2000-ലധികം വ്യാജ വിവാഹങ്ങൾ സംഘടിപ്പിച്ച വൻ അന്താരാഷ്ട്ര കുറ്റകൃത്യ ഗൂഢാലോചനയും കണ്ടെത്തിയിരുന്നു. ഈ വ്യാജ വിവാഹങ്ങളിൽ പങ്കെടുക്കുന്നതിനായി സ്ത്രീകൾക്ക് പണം നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
ഇതിനോടൊപ്പം യുകെ-ആസ്ഥാനമായുള്ള ഒരു സംഘം 1200-ലധികം വ്യാജ ഐറിഷ് കമ്പനികളുടെ സങ്കീർണ്ണമായ നെറ്റ്‌വര്‍ക്ക് ഉണ്ടാക്കി, വ്യാജ അഭയാർത്ഥികൾക്ക് ഇ യു റെസിഡൻസി അവകാശങ്ങൾ നേടാൻ ഉപയോഗിച്ചിരുന്നു. ബ്രെക്സിറ്റിന് മുന്നോടിയായി, ഈ തട്ടിപ്പ് പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള (ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ) ആയിരക്കണക്കിന് വിദേശികൾക്ക് യുകെയുടെ ആഭ്യന്തര കുടിയേറ്റ നിയമങ്ങൾ മറികടന്ന് ഇയു റെസിഡൻസി അവകാശം നേടാൻ സഹായിച്ചിരുന്നതായി സംശയിക്കുന്നു.
അന്വേഷണം ഇപ്പോഴും തുടരുകയാണ്, കൂടാതെ കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിരിക്കാമെന്ന് കരുതുന്നു. ഈ തട്ടിപ്പ്, സംഘടിത കുറ്റകൃത്യ സംഘങ്ങൾക്ക് മില്ല്യണ്‍ കണക്കിന് വരുമാനം നൽകിയെന്നും ജി എൻ ഐ ബി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us