New Update
/sathyam/media/media_files/2025/11/12/b-2025-11-12-03-24-00.jpg)
ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ മദ്ധ്യവയസ്‌കന് പരിക്ക്. പുലര്‍ച്ചെ 12.30-ഓടെ സൗത്ത് ഗ്രേറ്റ് ജോർജ് ’സ് സ്ട്രീറ്റില്‍ വച്ച് 50-ലേറെ പ്രായമുള്ള പുരുഷന് കുത്തേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
Advertisment
സെന്റ് ജെയിംസ് ’സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള ഇദ്ദേഹം അപകടനില തരണം ചെയ്തതായും, വൈകാതെ തന്നെ ആരോഗ്യം വീണ്ടെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവ സ്ഥലത്തുനിന്നും 20-ലേറെ പ്രായമുള്ള മറ്റൊരു ചെറുപ്പക്കാരനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. ആക്രമണം നടന്ന പ്രദേശം രാവിലെ അടച്ചിടുകയും, ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രദേശത്ത് ഗാര്‍ഡ സാന്നിദ്ധ്യവുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us