/sathyam/media/media_files/3maOJaTHatqUtbEShmC7.jpg)
അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ അയര്‍ലണ്ടിലെ വികസിത സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഷിന്‍ ഫെയ്ന്‍. നഗരമേഖലകളാണ് അവരെ സ്വീകരിക്കാന്‍ ഏറ്റവും ഉചിതവും, സംവിധാനങ്ങള്‍ ഉള്ളതുമായ സ്ഥലങ്ങളെന്ന് പാര്‍ട്ടി നേതാവ് മേരി ലൂ മക് ഡൊണാള്‍ഡ് ഒരു അഭിമുഖത്തില്‍ പറഞ്ഞു
കൂലോക്ക് കേന്ദ്രം അവിടെ പുനഃസ്ഥാപിക്കാന്‍ പാടില്ലായിരുന്നു എന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് മേരി ലൂ മക്‌ഡൊണാള്‍ഡ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
നാടുകടത്തല്‍ ത്വരിതപ്പെടുത്തുന്നതിനൊപ്പം പുതിയ അഭയാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനം എടുക്കാനും ഉക്രേനിയക്കാര്‍ക്ക് സഹായം നല്‍കാനുമായി അഭയാര്‍ത്ഥികളുടെ ക്ഷേമം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മൂന്നിരട്ടി വര്‍ദ്ധിപ്പിക്കാനും സിന്‍ ഫെയ്ന്റെ നയം ആഗ്രഹിക്കുന്നതായി മേരി ലൂ വെളിപ്പെടുത്തി.
റേഡിയോ അഭിമുഖത്തിന്റെ ഒരു ഘട്ടത്തില്‍ മേരി ലൂ അവതാരകനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.സര്‍ക്കാരിന്റെയും ,സിന്‍ ഫെയ്ന്റെയും നയം അഭയാര്‍ത്ഥി പ്രശ്നത്തില്‍ ഒന്ന് തന്നെയാണെന്ന് അവതാരകനായ പറഞ്ഞപ്പോഴായായിരുന്നു തന്റെ പാര്‍ട്ടിയുടെ പുതിയ മൈഗ്രേഷന്‍ നയത്തെ ന്യായീകരിച്ച മേരി ലൂവിനോട്, അത് എങ്ങനെ റിസോഴ്‌സ് ചെയ്യുമെന്നതിന്റെ വിശദാംശങ്ങള്‍ അവതാരകന്‍ അന്വേഷിച്ചപ്പോള്‍ ‘ഞാന്‍ മന്ത്രിയല്ല’ എന്ന് പറഞാണ് മേരി ലൂ ‘ചൂടായത്’
അഭയാര്‍ത്ഥികള്‍ക്ക് ആസൂത്രിതമായ താമസസൗകര്യം സംബന്ധിച്ച് കമ്മ്യൂണിറ്റികളുമായി കൂടിയാലോചന നടത്തുന്ന കാര്യത്തിലും അവര്‍ വിയോജിച്ചു.
ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസിലെ 400 മുതല്‍ 1,000 വരെയുള്ള പുതിയ സ്റ്റാഫിന്റെ ചിലവിനെ കുറിച്ച് ചോദിച്ചപ്പോള്‍, ചെലവ് വളരെ വലുതല്ലെന്ന് മക്‌ഡൊണാള്‍ഡ് പറഞ്ഞു.
‘ഇതിന് ചിലവുണ്ട്, എന്റെ കൈയ്യില്‍ ഇല്ല, എന്നാല്‍ അത് വളരെ വലുതല്ല,’ അവര്‍ പറഞ്ഞു.
‘1,000 പുതിയ സിവില്‍ സര്‍വീസുകാരെ അതിനായി നിയോഗിക്കുമ്പോള്‍ അതിന് വലിയ ചിലവില്ലേ ‘ എന്ന് അവതാരകന്‍ ഫിലിപ്പ് ബൗച്ചര്‍ ഹെയ്സ് ചോദിച്ചപ്പോള്‍, മിസ് മക്ഡൊണാള്‍ഡ് വീണ്ടും ക്ഷുഭിതയായാണ് മറുപടി പറഞ്ഞത് .
സര്‍ക്കാരും ,ഷിന്‍ ഫെയ്നും അഭയാര്‍ഥികളുടെ കാര്യത്തില്‍ ഒരേ അഭിപ്രായമുള്ളവരാണെന്ന് ഉറപ്പു വരുത്തുന്നതായിരുന്നു ഇന്നലെത്തെ കാഴ്ചകള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us