/sathyam/media/media_files/x5eEL6s6oKLKaUpmWUe2.jpg)
കോപ്പന്‍ ഹേഗന്‍ :വിദേശ ജോലി ആഗ്രഹിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡെന്മാര്‍ക്കില്‍ നിന്നും സന്തോഷ വാര്‍ത്ത.രാജ്യത്തെ സ്‌കില്‍ഡ് തൊഴിലാളികളുടെ പട്ടികയിലേയ്ക്ക് ജൂലൈ ഒന്നു മുതല്‍,ഹെല്‍ത്ത് ആന്റ് സോഷ്യല്‍ വര്‍ക്കേഴ്സിനെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തീരുമാനം .ഓതറൈസേഷന്‍ സ്‌കീമിന്റെ വ്യവസ്ഥകളുടെ വിപുലീകരണവും പുതിയ നിയമത്തില്‍ ശ്രദ്ധേയമാകുന്നുണ്ട്.
ഡെന്‍മാര്‍ക്കിന്റെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ തൊഴില്‍ ക്ഷാമമുള്ളതായി യൂറെസ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹോം ബേസ്ഡ് പേഴ്സണല്‍ കെയര്‍ വര്‍ക്കേഴ്സ്,ശിശു സംരക്ഷണ പ്രവര്‍ത്തകര്‍,ഡെന്റല്‍ അസിസ്റ്റന്റ്സ് ആന്റ് തെറാപ്പിസ്റ്റ്സ്ഫാര്‍മസ്യൂട്ടിക്കല്‍ ടെക്നീഷ്യന്‍സ് ആന്റ് അസിസ്റ്റന്റ്സ് മെഡിക്കല്‍ ഇമേജിംഗ് ആന്റ് തെറാപ്ടിക് എക്യുപ്മെന്റ് ടെക്നിക്കല്‍ വിദഗ്ധര്‍ ,മിഡൈ്വഫറി പ്രൊഫഷണലുകള്‍,നഴ്സിംഗ് പ്രൊഫഷണലുകള്‍,സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍,ജനറല്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ എന്നിവരുടെ ഒഴിവുകളാണ് വ്യാപകമായ തോതിൽ ഡെന്മാര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പുതിയ നിയമം സംബന്ധിച്ച വ്യവസ്ഥകളെല്ലാം എമിഗ്രേഷന്‍ സര്‍വീസും ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് ആന്‍ഡ് ഇന്റഗ്രേഷന്‍ (എസ്.ഐ.ആര്‍.ഐ.) എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്.1,000 റസിഡന്‍സ്, വര്‍ക്ക് പെര്‍മിറ്റുകള്‍ വിദഗ്ധ തൊഴിലാളികള്‍ക്കുള്ള ആദ്യഘട്ട പോസിറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓതറൈസേഷന്‍ പ്രോഗ്രാമിന് കീഴില്‍ റസിഡന്‍സ് പെര്‍മിറ്റുള്ളവരെ വര്‍ക്ക് പെര്‍മിറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് പുതിയ നിയമം.ഓതറൈസേഷന്‍ സ്റ്റേയില്‍ കഴിയുന്ന വിദേശികള്‍ക്ക് തൊഴില്‍ അന്വേഷണത്തിനായി ആറ് മാസം കൂടി രാജ്യത്ത് തുടരാനുമാകുമെന്ന് പാര്‍ലമെന്റ് പാസ്സാക്കിയ പുതിയ നിയമം പറയുന്നു.
ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് നേടാന്‍ ഇതിലൂടെ സാധിക്കും.ഇത് ലഭിക്കുന്നതിന് അപേക്ഷകര്‍ക്ക് പേഷ്യന്റ് സേഫ്റ്റി അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു.
അതേ സമയം, പുതിയ നിയമമനുസരിച്ച് ഓതറൈസേഷന്‍ പ്രോഗ്രാമില്‍ റസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് ഇനി പ്രത്യേക വര്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല. ഓതറൈസ്ഡ് സ്റ്റേയുടെ സമയത്ത് ഡെന്മാര്‍ക്കില്‍ ജോലി ചെയ്യുന്നതിന് പ്രത്യേക വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതില്ലെന്നതാണ് ഇതിന്റെ നേട്ടം.സാധുവായ റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്കും ഈ നിയമം ബാധകമാകും.
ഓതറൈസേഷന്‍ സ്‌കീമിന്റെ നടപടികള്‍ അവസാനിച്ച ശേഷം ഡെന്‍മാര്‍ക്കില്‍ തൊഴില്‍ തേടുന്നതിന് ആറുമാസം വരെ കഴിയാനും അപേക്ഷകര്‍ക്ക് അവസരമൊരുങ്ങും.ഇതിനായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ കാലം ഡെന്‍മാര്‍ക്കില്‍ തങ്ങാനുള്ള അവസരവും നിയമം നല്‍കും. വിദേശികളായ വിദഗ്ധരെ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ വ്യവസ്ഥ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us