/sathyam/media/media_files/2025/02/22/wFiwvb6w2oldpko0RcvN.jpg)
കാഠ്മണ്ഡു: നേപ്പാളില്‍ ടൂറിസം പരിപാടിക്കിടെ ഹൈഡ്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ച് ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തില്‍ ഇന്ത്യക്കാരന്‍ അറസ്ററില്‍. 'വിസിറ്റ് പൊഖാറ ഇയര്‍ 2025' എന്ന പരിപാടിയുടെ ഉദ്ഘാടന വേളയിലാണ് ഹൈഡ്രജന്‍ ബലൂണുകള്‍ പൊട്ടിത്തെറിച്ചത്. സംഭവത്തിന്‍റെ ഉത്തരവാദി കമലേഷ് കുമാര്‍ (41) എന്നയാളാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബസന്ത ശര്‍മ പറഞ്ഞു.
ഫെബ്രുവരി 15ന് ഡെപ്യൂട്ടി പ്രധാനമന്ത്രി പൗഡലും പൊഖാറ മെട്രൊപൊളിറ്റന്‍ സിറ്റി മേയര്‍ ധനരാജ് ആചാര്യയും ചടങ്ങിന്‍റെ ഭാഗമായി ഇലക്ട്രിക് സ്വിച്ച് വഴി മെഴുകുതിരികള്‍ കത്തിച്ചതിന് തൊട്ടുപിന്നാലെയാണ് 2 സെറ്റ് ഹൈഡ്രജന്‍ വാതകം നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിച്ചത്. കത്തിച്ച മെഴുകുതിരികളില്‍ നിന്ന് ഹൈഡ്രജന്‍ നിറച്ച ബലൂണുകളിലേക്ക് തീപടരുകയായിരുന്നു. സംഭവത്തില്‍ പോഡലും ആചാര്യയും പൊള്ളലേറ്റു. പിന്നീട് ചികിത്സയ്ക്കായി ഇവരെ കാഠ്മണ്ഡുവിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു.
ധനമന്ത്രി കൂടിയായ പോഡലിന്‍റെയും ആചാര്യയുടെയും കൈകളിലും മുഖത്തും പരുക്കേറ്റിരുന്നു. ആചാര്യ കുറച്ചു ദിവസം കൂടി മെഡിക്കല്‍ മേല്‍നോട്ടത്തില്‍ തുടരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണ സമിതി രൂപീകരിച്ച് സംഭവത്തില്‍ കൂടുതല്‍ അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് ഉത്തരവിട്ടു. സംഭവത്തിന്‍റെ ദൃശ്യങ്ങല്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബലൂണുകള്‍ വലിയ ഒരു സ്ഫോടനത്തിലേക്ക് പൊട്ടിത്തെറിക്കുന്നതും സമീപത്ത് നിന്നിരുന്നവര്‍ക്ക് പരുക്കേല്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us