പഠിക്കാന്‍ കുട്ടികളില്ല: അയര്‍ലണ്ടില്‍ ഗ്രാമീണ പ്രൈമറി സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
H

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഗ്രാമപ്രദേശങ്ങളിലെ പ്രൈമറി സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണം ആശങ്കാജനകമായി കുറയുന്നു. ഈ പ്രായത്തിലുള്ള കുട്ടികളുടെ എണ്ണം കുറയുന്നതാണ് കാരണം.കഴിഞ്ഞ വര്‍ഷം പ്രൈമറി കുട്ടികളുടെ എണ്ണത്തില്‍ 6,500 കുറവാണുണ്ടായെന്ന് വിദ്യാഭ്യാസ, യുവജന വകുപ്പ് കണക്കുകള്‍ പറയുന്നു.

Advertisment

വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നത് നിരവധി ഗ്രാമീണ സ്‌കൂള്‍ അടച്ചുപൂട്ടലിനും അധ്യാപകരുടെ ജോലികള്‍ നഷ്ടമാകാനും വഴിതെളിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സത്വര ഇടപെടലുകള്‍ ഇക്കാര്യത്തിലുണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.കഴിഞ്ഞ ജൂണ്‍ മുതല്‍ പതിനൊന്ന് പ്രൈമറി സ്‌കൂളുകളാണ് ഇവിടെ അടച്ചുപൂട്ടിയത്.കഴിഞ്ഞ വര്‍ഷം പ്രൈമറി സ്‌കൂള്‍ പ്രവേശനം നേടിയത് 4,000മായി കുറഞ്ഞു.രണ്ട് വര്‍ഷം മുമ്പ് ഇത് 2,000ല്‍ അധികമായിരുന്നു.

പടിഞ്ഞാറന്‍ തീരത്തെ നിരവധി ചെറിയ പ്രൈമറി സ്‌കൂളുകള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. ഇതേ പ്രായത്തിലുള്ള കുട്ടികളുടെ ഇടിവും ഗ്രാമീണ ജനസംഖ്യയുടെ കുറവും കുടുംബങ്ങളിലെ മാറിക്കൊണ്ടിരിക്കുന്ന ജോലികളുമൊക്കെയാണ് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കുന്നത്. ഈ സ്‌കൂളുകള്‍ അടച്ചു പൂട്ടലിന്റെ വക്കിലാണ്.

അടച്ചുപൂട്ടുന്ന സ്‌കൂളുകള്‍

സ്ലൈഗോയിലെ ലീഫ്ഫോണി നാഷണല്‍ സ്‌കൂളില്‍ക്രിസ്മസ് വരെ ഒരു കുട്ടി മാത്രമേ എത്തിയുള്ളു.കൂടുതല്‍ കുട്ടികളെ എത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സ്‌കൂള്‍ സ്ഥിരമായി അടച്ചുപൂട്ടാന്‍ തീരുമാനിച്ചു.രണ്ട് വിദ്യാര്‍ത്ഥികള്‍ മാത്രം ചേര്‍ന്ന ഗോള്‍വേയിലെ ക്ലിഫ്ഡന് സമീപമുള്ള എസ്എന്‍ നവോം അന്റോയിന്‍ സ്‌കൂളും കഴിഞ്ഞ വര്‍ഷം അവസാനം അടച്ചുപൂട്ടാന്‍ തീരുമാനിച്ചു.ടിപ്പററി, ഡോണഗേല്‍, കാവന്‍ എന്നിവിടങ്ങളിലെ നാല് സ്‌കൂളുകളിലും നാല് വിദ്യാര്‍ത്ഥികള്‍ വീതമേയുള്ളൂ.

ഉക്രൈയിനികള്‍ പോയി സ്‌കൂളും ‘പോയി’

പ്രാദേശികമായി താമസിച്ചിരുന്ന ഉക്രേനിയന്‍ അഭയാര്‍ത്ഥി കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെത്തിയത് മൂലം ഈ സ്‌കൂളുകളില്‍ ഭൂരിഭാഗവും സമീപ വര്‍ഷങ്ങളില്‍ തുറന്നിരുന്നു.ഈ കുടുംബങ്ങളെ മറ്റ് താമസ സ്ഥലങ്ങളിലേക്ക് മാറ്റിയതോടെ അവരുടെ കുട്ടികള്‍ ഈ സ്‌കൂളുകള്‍ വിടാന്‍ നിര്‍ബന്ധിതരായി.

ഇപ്പോള്‍ നാല് കുട്ടികള്‍ പഠിക്കുന്ന ഡോണഗേലിലെ കില്ലിബെഗ്‌സിലെ ഫിന്‍ട്ര എന്‍എസില്‍ കഴിഞ്ഞ വര്‍ഷം 22 കുട്ടികളും മുന്‍ വര്‍ഷം 47 കുട്ടികളുമുണ്ടായിരുന്നു.ഈ പ്രദേശത്ത് കുടുംബങ്ങള്‍ കുറവാണെന്നും അവധിക്കാല വസതികളുടെ ആധിക്യമുണ്ടെന്നും പ്രിന്‍സിപ്പല്‍ ഐസ്ലിംഗ് മീഹാന്‍ പറയുന്നു.അതിശയിപ്പിക്കുന്ന സൗകര്യങ്ങള്‍ നല്‍കിയിട്ടും കുട്ടികളെ കിട്ടുന്നില്ലെന്ന് മറ്റ് പ്രിന്‍സിപ്പല്‍മാരും പറയുന്നു.സ്‌കൂള്‍ ഗാര്‍ഡനിലെ കുട്ടികളുടെ കളി ഉപകരണങ്ങളെല്ലാം വെറുതെയിരുന്ന് നശിക്കുകയാണ്.

നൂറാം വാര്‍ഷികം ആഘോഷിച്ച സ്‌കൂളും പൂട്ടി

കഴിഞ്ഞ സെപ്റ്റംബറില്‍ പുതിയ സ്‌കൂള്‍ വര്‍ഷത്തില്‍ ഒരു കുട്ടി പോലും ചേരാത്തതിനാല്‍ ഡോണഗേലിലെ ഇന്‍വറിലെ കിലിയന്‍ എന്‍എസ് സ്ഥിരമായി അടച്ചുപൂട്ടി.പുതിയ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച സ്‌കൂള്‍ നൂറാം വാര്‍ഷികം അടുത്തിടെ ആഘോഷിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ സ്‌കൂളില്‍ ആറ് വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. മിക്കവരും ഉക്രെയ്നില്‍ നിന്നുള്ളവരായിരുന്നു.ഈ ഉക്രേനിയന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ നിന്നും പോയതോടെ സ്‌കൂളിന്റെ വിധി നിര്‍ണ്ണായകമായി.

വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ ജീവനക്കാര്‍

അയര്‍ലണ്ടില്‍ കുട്ടികള്‍ കുറയുന്ന സ്‌കൂളുകളുടെ എണ്ണം കൂടുകയാണ്.രാജ്യത്തെ മുപ്പത് മെയിന്‍ ലാന്‍ഡ് സ്‌കൂളുകളില്‍ 10ല്‍ താഴെ കുട്ടികള്‍ മാത്രമേയുള്ളൂ. വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ ജീവനക്കാരുണ്ടെന്നതാണ് സ്ഥിതി.മുന്‍ വര്‍ഷം വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് കോര്‍ സ്റ്റാഫിംഗ് അനുവദിച്ചത് എന്നതാണ് ഇതിന് കാരണം.

കുട്ടികള്‍ കുറഞ്ഞെങ്കിലും 60 വിദ്യാര്‍ത്ഥികളുള്ള ഒരു സ്‌കൂളിന് ലഭിക്കുന്ന അതേ തലത്തിലുള്ള കോര്‍ ഫണ്ടിംഗ് എല്ലാവര്‍ക്കും കിട്ടുന്നു.കുട്ടികളുടെ എണ്ണം നോക്കാതെയാണ് സ്‌കൂള്‍ കെട്ടിടം ഹീറ്റാക്കാനും പരിപാലിക്കാനും തുക നല്‍കുന്നത്.ഈ സ്‌കൂളുകളില്‍ ചിലത് സമീപ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരുന്നു.

പട്ടണങ്ങളിലെ സ്‌കൂളുകള്‍ ആഹ്ലാദത്തില്‍

ഗ്രാമപ്രദേശങ്ങളില്‍ കുടുംബങ്ങളിലെ മാതാപിതാക്കള്‍ അതിരാവിലെ വീട്ടില്‍ നിന്ന് പലപ്പോഴും ദൂരെയുള്ള നഗര കേന്ദ്രങ്ങളില്‍ ജോലിക്ക് പോകുന്നു.ഇവര്‍ കുട്ടികളെ അവര്‍ ജോലി ചെയ്യുന്ന പട്ടണങ്ങളിലേയ്ക്ക് മാറ്റുന്ന പ്രവണതയും റൂറല്‍ സ്‌കൂളുകള്‍ക്ക് ദോഷമാകുന്നു.

ഗ്രാമീണ സ്‌കൂളുകള്‍ ദുരിതത്തിലാണെങ്കിലും പട്ടണങ്ങളിലെ സ്‌കൂളുകളുടെ സ്ഥിതി മെച്ചപ്പെടുന്നുണ്ട്.കില്ലിയന്‍ എന്‍എസില്‍ നിന്ന് വെറും 10 കിലോമീറ്റര്‍ അകലെ, സൗത്ത് ഡോണഗേലിലെ മൗണ്ട്ചാള്‍സ് ഗ്രാമത്തിലെ സെന്റ് പീറ്റേഴ്‌സ് എന്‍എസില്‍ ഈ വര്‍ഷം പ്രവേശനം ഗണ്യമായി കൂടി.107ല്‍ നിന്ന് 135 ആയാണ് കൂടിയത്.

സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം സ്‌കൂള്‍ മാനേജ്മെന്റിന്റെ കാര്യമാണെന്നാണ് വകുപ്പിന്റെ നിലപാട്.സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം കമ്മ്യൂണിറ്റിയുമായി കൂടിയാലോചിക്കേണ്ടതുണ്ടെന്ന് വകുപ്പ് പറയുന്നു

Advertisment