/sathyam/media/media_files/wXheUYCGPVsacwkC73Dn.jpg)
സർക്കാർ സ്വീകരിച്ച നിലപാടിന്റെ പേരിൽ ഹോം കെയർ മേഖലയാകെ ആസ്വസ്ഥയിൽ. ഈ രംഗത്തെ ജീവനക്കാരുടെ ക്ഷാമത്തെ കുറിച്ച് എല്ലാവർക്കുമറിയം. എന്നാൽ സർക്കാർ ഇതങ്ങികരിക്കുന്നില്ലെന്നതാണ് പ്രശ്നം. ആവശ്യമുള്ളവർക്ക് അനുയോജ്യമായ സമയത്ത് പരിചരണം ലഭിക്കുക എന്നത് അവധിക്കാലത്തു പോലും സാധിക്കുന്നില്ല.
വരും വർഷങ്ങളിൽ ഇത്തരം പരിചരണത്തിന്റെ ആവശ്യം ഗണ്യമായി വർധിമെന്നാണ് ജനസംഖ്യ വർധനവും മറ്റും സൂചിപ്പിക്കുന്നത്. എന്നാൽ ഈ യാഥാർഥ്യം വേണ്ട വിധത്തിൽ ഉൾക്കൊള്ളാൻ സർക്കാരിനോ ബന്ധപ്പെട്ടവർക്കോ കഴിയുന്നില്ലെന്നതാണ് ഈ രംഗത്തുള്ളവരെ നിരാശപ്പെടുത്തുന്നത്. നോൺ ഇയു തൊഴിലാളികളെ ഏതൊക്ക മേഖലകളിൽ അനുവദിക്കാമെന്ന് നിർണ്ണയിക്കുന്ന ഇന്റർ ഡിപ്പാർട്മെന്റ് ഗ്രുപ്പാണ് ഹോം കെയർ മേഖലയിൽ പെർമിറ്റ് നൽകേണ്ടതില്ലെന്ന തീരുമാനമാണ് അസംതൃപ്തിക്കിടയ്ക്കുന്നത്.
ഇ മേഖലയിൽ തൊഴിലാളി ക്ഷമമില്ലെന്ന് നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ തീരുമാനമുണ്ടായത്. രാജ്യത്ത് ഹോം കെയർ തൊഴിലാളികളുടെ തൊഴിൽ ക്ഷാമം അതിരൂക്ഷമാണെന്ന് ഹോം ആൻഡ് കമ്മ്യൂണിറ്റി കെയർ അയർലൻഡ് ചൂണ്ടികാട്ടുന്നു. ആവശ്യത്തിന് ഹോം കെയർ ജീവനക്കാരെ കിട്ടുന്നതിനായി റിക്രുട്ട്മെന്റുകൾ തുടരുകയാണ്.
എന്നിട്ടും ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാത്ത നിലയാണ്. എന്നാൽ അയർലണ്ടിൽ ഹോം കെയർമാരായി പ്രവർത്തിക്കാൻ കൂടുതൽ നോൺ യൂറോപ്യൻ യൂണിയൻ തൊഴിലാളികൾക്ക് പെർമിറ്റ് അനുവദിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. അതെ സമയം അടുത്ത മാസങ്ങളിൽ ഇത് സംബന്ധിച്ച നയങ്ങൾ കൃത്യമാക്കുമെന്നും, ഹോം കെയർ റിക്രുട്ട്മെന്റുകൾ വർധിപ്പിക്കുമെന്നും ജസ്റ്റിസ് മന്ത്രി പാർലമെന്റിനെ അറിയിച്ചിരുന്നു. അതെ സമയം നഴ്സിംഗ് ഹോമുകൾക്ക് ഹെൽത് കെയർ അസിസ്റ്റന്റ് പെർമിറ്റുകൾ നൽകുന്ന നയം തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഹോം കെയർമാർക്ക് ജോലി സമയം ഗ്യാരന്റി ചെയ്യുന്നതിലും യാത്ര ചെയ്യുന്നതിനുള്ള ചിലവുകൾ നൽകുന്നതിലും ഹോം കെയർ ഗ്രൂപ്പുകൾ പരാജയപെട്ടതയും സർക്കാർ വ്യക്തമാക്കിയിരുന്നു. ഒരു വീട്ടിൽ നിന്നും മറ്റൊരു ഇടത്തേക്ക് പോകുന്നതിനാവശ്യമായ ചിലവുകൾ നൽകുന്നതിന് ഹോം കെയർ ഉടമകൾ തയ്യാറാകുന്നില്ല.
ഇത് പലപ്പോഴും മെച്ചപെട്ട സേവനം നൽകുന്നതിന് തടസമുണ്ടാക്കുന്നതയും മന്ത്രി പാർലമെന്റിൽ വിശദീകരിച്ചു. മെച്ചപ്പെട്ട വേതന സുരക്ഷ സംവിധാനങ്ങൾ ഉറപ്പാക്കിയാലെ വിദേശത്തുനിന്നുള്ള ഹോം കെയർമാരെ നിയമിക്കുന്നതിന് അനുമതി നൽകുന്ന നിയമം പരിഗണിക്കുകയുള്ളു എന്നതാണ് സർക്കാർ വ്യക്തമാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us