വെക്സ്ഫോർഡിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന ഏകദിന ധ്യാനം

New Update
Fgbhjn

വലിയ നോമ്പിന് ഒരുക്കമായി അയർലണ്ട് സീറോ മലബാർ സഭയുടെ വെക്സ്ഫൊർഡ് സെൻ്റ് അൽഫോൻസ കുർബാന സെൻ്റർ സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം വെക്സ്ഫോർഡ് ഫ്രാൻസീസ്കൻ ഫ്രയറി ദേവാലയത്തിൽ നടക്കും. 2025 മാർച്ച് 2 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1:30 മുതൽ വൈകിട്ട് 7:00 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരുവും, സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേഷൻ വികാരി ജനറാളും യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും, മ്യൂസിഷ്യനും, ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്ടാവുമായ ഫാ. ഡോ. ബിനോജ് മുളവരിക്കലാണ് ധ്യാനം നയിക്കുന്നത്.

Advertisment

വചന പ്രഘോഷണവും, ഗാന ശുശ്രൂഷയും, ആരാധനയോടും കൂടി നടക്കുന്ന ധ്യാനം വി. കുർബാനയോടെ സമാപിക്കും. കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

ആത്മീയമായി ഒരുങ്ങി ഈ നോമ്പിലേയ്ക്ക് പ്രവേശിക്കുവാൻ ഏവരേയും ധ്യാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും പള്ളിക്കമ്മറ്റിയും അറിയിച്ചു.

Advertisment