ഐറിഷ് ഗാർഡായിൽ അംഗമാകാൻ അവസരം : അവസാന തിയതി ഫെബ്രുവരി 27

New Update
Ggfhhhnh

അയർലണ്ടിലെ ദേശീയ പോലീസ്, സുരക്ഷാ സേനയായ ആൻ ഗാർഡ സോച്ചനെ യിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് 2025ലെ റിക്രൂട്ട്മെന്റ് പ്രക്രിയ ആരംഭിച്ചിരിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 27 വ്യാഴാഴ്ച മൂന്നു മണി വരെ അപേക്ഷകൾ സമർപ്പിക്കാം. 17,000-ത്തിലധികം ഗാർഡയും സ്റ്റാഫും അംഗങ്ങളായി ഉൾപ്പെടുന്ന സേനയില്‍ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഇതൊരു മികച്ച അവസരമാണ്.

Advertisment

ഗാർഡ ട്രെയിനിയുടെ റോളിനെക്കുറിച്ചും അപേക്ഷാ പ്രക്രിയയെക്കുറിച്ചും വിശദമായ വിവരങ്ങൾ കാൻഡിഡേറ്റ് ഇൻഫർമേഷൻ ബുക്ക്‌ലെറ്റിൽ ലഭ്യമാണ്. അപേക്ഷിക്കുന്നതിന് മുമ്പ് ഈ ബുക്ക്‌ലെറ്റ് ശ്രദ്ധാപൂർവ്വം വായിക്കാൻ ഗാര്‍ഡ ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിക്കുന്നു.

36 ആഴ്ച നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയാണ് ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഭാഗം. ഈ പരിശീലനം 12 ആഴ്ച നീണ്ടുനിൽക്കുന്ന മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Advertisment