അയർലണ്ടിൽ പൈലറ്റുമാരുടെ സമരം അവസാനിപ്പിച്ചു, 17.75% ശമ്പള വര്‍ദ്ധനവ്

New Update
bhgy666666666667

ഡബ്ലിന്‍ : ലേബര്‍ കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ എയര്‍ ലിംഗസ് പൈലറ്റുമാര്‍ ദിവസങ്ങളായി നടത്തിവന്ന സമരം പിന്‍വലിച്ചു. സര്‍വീസുകള്‍ സാധാരണരീതിയിലേയ്ക്ക് മടങ്ങിവന്നിട്ടുണ്ട്.

Advertisment

അടുത്ത നാല് വര്‍ഷ കാലയളവില്‍ പൈലറ്റുമാര്‍ക്ക് 17.75% ശമ്പള വര്‍ദ്ധനവ് നല്‍കണമെന്ന ലേബര്‍ കോടതിയുടെ ശുപാര്‍ശ എയര്‍ ലിംഗസ് മാനേജ്മെന്റും ഐറിഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (IALPA) എയര്‍ ലിംഗസും അഗീകരിക്കാന്‍ തയാറായിട്ടുണ്ട്.

എങ്കിലും കരാര്‍ പൂര്‍ണ്ണമായി അംഗീകരിക്കും മുമ്പേ ജൂലായ് 18 വ്യാഴാഴ്ച മുതല്‍ ജൂലൈ 23 ചൊവ്വാഴ്ച വരെ യൂണിയന്‍ അംഗങ്ങള്‍ക്കിടയില്‍ ബാലറ്റ് നടത്തിയ ശേഷമേ തീരുമാനം നടപ്പില്‍ വരുത്തുകയുള്ളു.

പുതിയ ശമ്പള വര്‍ദ്ധനവിനെ പൈലറ്റുമാരുടെ സുപ്രധാന വിജയമായാണ് ഐഎഎല്‍പിഎ പ്രസിഡന്റ് ക്യാപ്റ്റന്‍ മാര്‍ക്ക് ടിഗെ വിശേഷിപ്പിച്ചത്.

”ഞങ്ങളുടെ അംഗങ്ങള്‍ കാണിച്ച നിശ്ചയദാര്‍ഢ്യവും ഐക്യവുമാണ് ഈ നേട്ടം ഉറപ്പാക്കിയത്,” ക്യാപ്റ്റന്‍ ടിഗെ പറഞ്ഞു.

‘ഇതിനുപുറമെ, കോവിഡിന് മുമ്പുള്ള 2019 ലെ ശമ്പള സ്‌കെയിലിലേക്ക് യൂണിയന്‍ , അതായത് പുതിയ ജീവനക്കാര്‍ അവരുടെ ശമ്പളം 10% കൂടി വര്‍ദ്ധിപ്പിക്കും. അതായത് ഏറ്റവും കുറഞ്ഞ ശമ്പളമുള്ള പൈലറ്റുമാര്‍ക്ക് ഏകദേശം 30% ശമ്പള വര്‍ദ്ധനവ് ലഭിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment