/sathyam/media/media_files/2025/11/15/b-2025-11-15-03-47-46.jpg)
ഡബ്ലിന്‍: ഭവനമേഖലയില്‍ സര്‍ക്കാര്‍ മാറി മാറി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ പഴയ കാല സ്‌കീമുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് വിലയിരുത്തുന്നത് കൗതുകകരമാകും.12 വര്‍ഷത്തിനിടയില്‍ നാല് പദ്ധതികള്‍ക്കാണ് അയര്‍ലണ്ട് സാക്ഷിയായത്.എന്നാല്‍ ലക്ഷ്യം എങ്ങുമെത്തിയിട്ടില്ല.
ഫിനഗേല്‍-ലേബര്‍ പാര്‍ട്ടി സഖ്യ സര്‍ക്കാര്‍ 2014ലാണ് സോഷ്യല്‍ ഹൗസിംഗ് സ്ട്രാറ്റജി എന്ന ആദ്യ പദ്ധതി തുടങ്ങിയത്.അന്നത്തെ പരിസ്ഥിതി മന്ത്രി അലന്‍ കെല്ലിയാണ് പദ്ധതി പ്രഖ്യാപിച്ചത്.2016ല്‍ ഫിന ഗേല്‍-ഇന്റിപ്പെന്റന്‍സ് സര്‍ക്കാരിന്റെ ഭവന മന്ത്രി സൈമണ്‍ കോവനേ റിബില്‍ഡ് അയര്‍ലണ്ട് സ്‌കീം പ്രഖ്യാപിച്ചു.
2021ല്‍ ഫിനഫാള്‍-ഫിന ഗേല്‍ സഖ്യ സര്‍ക്കാരിന്റെ ഭവന മന്ത്രി ദാരാ ഒ ബ്രയന്‍ ഹൗസിംഗ് ഫോര്‍ ഓള്‍ പദ്ധതിയും പ്രഖ്യാപിച്ചു.പുതിയ വീടുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുകയെന്നതാണ് പദ്ധതി അവലോകനം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗം.ആദ്യ പദ്ധതിയില്‍ ഭവന വിപണി ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
2020 ആകുമ്പോഴേക്കും വര്‍ഷം തോറും 25,000 വീടുകള്‍ നിര്‍മ്മിക്കുകയെന്നതായിരുന്നു കോവനേയുടെ പദ്ധതി ലക്ഷ്യം. 2020ലും 2021ലും ഇത് 5,000മായി കുറഞ്ഞു.ഒ ബ്രയാന്റെ ഹൗസിംഗ് ഫോര്‍ ഓള്‍ പദ്ധതിയും ഓരോ വര്‍ഷവും ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിരുന്നു. 2022ലും 2023ലും ലക്ഷ്യം മറികടന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ വിവാദവുമായി.2024ല്‍ 40,000 വീടുകളാണ് വാഗ്ദാനം ചെയ്തത്.എന്നാല്‍ 30,000ലേറെ വീടുകളേ നിര്‍മ്മിച്ചുള്ളൂ.ഇത് വോട്ടര്‍മാരെ 2007ലും പ്രോപ്പര്‍ട്ടി ബൂമും ക്രെഡിറ്റ് ബബിളുമുണ്ടാക്കിയ പ്രശ്നങ്ങളും
2007ല്‍ 88,000 വീടുകള്‍ നിര്‍മ്മിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രോപ്പര്‍ട്ടി ബൂമും ക്രെഡിറ്റ് ബബിളും പ്രശ്‌നത്തിന്റെ ഒരു ഭാഗമായിരുന്നു.ബൂം കാലയളവില്‍ തെറ്റായ തരത്തിലുള്ള വീടുകള്‍ തെറ്റായ സ്ഥലങ്ങളില്‍ നിര്‍മ്മിച്ചതും വലിയ പ്രശ്നമായിരുന്നു.അമിതമായ ബോണസുകളും ശമ്പളവും നല്‍കിയ ബാങ്കര്‍മാര്‍ ഉദാരമായ നികുതി ഇളവുകള്‍ നല്‍കിയതും വായ്പകള്‍ വര്‍ദ്ധിപ്പിച്ചതുമാണ് പ്രോപര്‍ട്ടിവിലയില്‍ കുതിച്ചുചാട്ടത്തിന് കാരണമായത്.
തകര്‍ച്ച വന്നപ്പോള്‍, നികുതിദായകര്‍ ബാങ്കുകളെ രക്ഷപ്പെടുത്തി. പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ തകര്‍ന്നു. തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. മോര്‍ട്ട്ഗേജ് കുടിശ്ശിക കുതിച്ചുയര്‍ന്നു. വീടുകളുടെ വില തകര്‍ന്നു.നികുതി വരുമാനമില്ലാതായതോടെ അയര്‍ലണ്ടിന് പണമില്ലാതായി. യൂറോപ്യന്‍ യൂണിയനില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും പണമെടുക്കേണ്ടിവന്നു. റെസിഡന്‍ഷ്യല്‍ നിര്‍മ്മാണവും സ്തംഭിച്ചു.
2011 -2016നും കാലയളവില്‍ വര്‍ഷം 10,000ല്‍ താഴെ പുതിയ വീടുകളും അപ്പാര്‍ട്ടുമെന്റുകളും മാത്രമേ പൂര്‍ത്തിയായുള്ളു.2012, 2013, 2014 വര്‍ഷങ്ങളില്‍ 5,000 വീടുകളുടെ നിര്‍മ്മാണമേ നടന്നുള്ളു.2019നും 2020നും ഇടയില്‍ റെസിഡന്‍ഷ്യല്‍ നിര്‍മ്മാണം 20,000ലെത്തി. പിന്നീട് അത് 30,000മായി ഉയര്‍ന്നു.2011-2012ല്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയില്‍ നിന്ന് ഇത്ര വേഗത്തില്‍ തിരിച്ചുവരുമെന്ന് സര്‍ക്കാര്‍ പോലും ഒരിക്കലും കരുതിയിരുന്നില്ല.
2013ല്‍ അയര്‍ലണ്ട് ഇ യു-ഐ എം എഫ് ബെയ്ല്‍ഔട്ടില്‍ നിന്ന് പുറത്തുകടന്നു.തകര്‍ച്ചയ്ക്ക് ശേഷം സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടു. 2015നും 2019 നും ഇടയില്‍ ആഭ്യന്തര വളര്‍ച്ച വര്‍ഷം തോറും 4% ആയിരുന്നു, 2020ല്‍ പാന്‍ഡെമിക് കാരണം ചുരുങ്ങി.എന്നാല്‍ ഭവന നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ കുതിപ്പിന് ശ്രമിച്ചെങ്കിലും നടന്നില്ല.
വര്‍ദ്ധിക്കുന്ന കുടിയേറ്റവും തൊഴിലാളികളും
2011 മുതല്‍, തൊഴില്‍ അവസരങ്ങള്‍ 1.8 മില്യണില്‍ നിന്ന് 2.8 മില്യണായി ഉയര്‍ന്നു.ഒരു മില്യണിലേറെ അധിക തൊഴിലാളികളുണ്ടായി.ഐറിഷ് ജനത നാട്ടിലേക്ക് തിരികെയെത്തിയതും വിദേശ പൗരന്മാര്‍ എത്തിയതും പോലെയുള്ള തൊഴില്‍ അവസരങ്ങള്‍ കുടിയേറ്റക്കാരെ ആകര്‍ഷിച്ചു.ജനസംഖ്യയിലെ സ്വാഭാവിക വര്‍ദ്ധനവും താമസക്കാരും കൂടി. ഇത് വീടുകളുടെ ആവശ്യകതയും വര്‍ദ്ധിച്ചു.
പെരുകുന്ന ജനസംഖ്യ കുറയുന്ന വീടുകള്‍
സമീപ വര്‍ഷങ്ങളില്‍ ഭവന നിര്‍മ്മാണം മന്ദഗതിയില്‍ നീങ്ങുമ്പോള്‍ ജനസംഖ്യ അതിവേഗം വര്‍ദ്ധിക്കുകയാണ്.സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രകാരം അയര്‍ലണ്ടിലെ ജനസംഖ്യ 2011ല്‍ 4.5 മില്യണില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 5.4മില്യണായി ഉയര്‍ന്നു.2016നും 2022നും ഇടയില്‍ ജനസംഖ്യ 8% വര്‍ദ്ധിച്ചുവെന്ന് ഏറ്റവും പുതിയ സെന്‍സസ് പറയുന്നു.
അതേ സമയം പുതിയ വീടുകളുടെ എണ്ണം 5%മേ വര്‍ദ്ധിച്ചുള്ളു.ജനസംഖ്യാ വളര്‍ച്ചയ്‌ക്കൊപ്പം ഭവന നിര്‍മ്മാണമുണ്ടായില്ലെന്ന് ഇത് വ്യക്തമാക്കുന്നു.ഏകദേശം 2,50,000 വീടുകളുടെ കുറവാണ് ഹൗസിംഗ് കമ്മീഷന്‍ കണക്കാക്കുന്നത്.വാടക വര്‍ദ്ധനവിനും, വീടുകളുടെ വില കുതിച്ചുയരുന്നതിനും, ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനും ഇത് കാരണമായി, ആയിരക്കണക്കിന് ആളുകളുടെ ജീവിതവും ഇത് ദുരിതത്തിലാക്കി.ഇതാണ് അയര്‍ലണ്ടിന്റെ യാഥാര്‍ത്ഥ്യം. ഈ പ്രശ്നം പരിഹരിക്കാന്‍ വളരെ സമയമെടുക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
പണം മാത്രമല്ല കാര്യം… കോടതിയും കേസുകളും,സര്‍ക്കാര്‍ പദ്ധതികള്‍ ലക്ഷ്യം കാണുമോ
പുതിയ ഭവന പദ്ധതിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ തോതില്‍ പണം നീക്കിവെയ്ക്കുമ്പോഴും യഥാസമയം അവ പൂര്‍ത്തീകരിക്കാനാകുമോ എന്നത് ആശങ്കയുണ്ടാക്കുന്നു. ജലവിതരണം, ഗതാഗത കണക്ഷനുകള്‍, വൈദ്യുതി ഗ്രിഡ് വിപുലീകരണം എന്നിവയ്ക്കൊക്കെയായി കൂടുതല്‍ തുക സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ കോടതി ഇടപെടലുള്ളതിനാല്‍ ഇവയൊക്കെ പൂര്‍ത്തീകരിക്കാനാകുമോയെന്ന സംശയമാണുയരുന്നത്.പല വലിയ പദ്ധതികളും നിയമക്കുരുക്കിലാണെന്നതാണ് പ്രശ്നം.
ഡബ്ലിന്‍, കില്‍ഡെയര്‍, മീത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള മലിനജലം സംസ്‌കരിക്കുന്ന ഗ്രേറ്റര്‍ ഡബ്ലിന്‍ ഡ്രെയിനേജ് സ്‌കീമാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പദ്ധതിയ്ക്കായി പ്ലാനിംഗ് അപേക്ഷ 2018 ല്‍ നല്‍കിയതാണ്.ഭാവിയിലെ ഭവന നിര്‍മ്മാണത്തിന് വളരെ നിര്‍ണായകമാണ് ഈ പദ്ധതി.
ഇതുവരെയും പദ്ധതി കോടതിയില്‍ നിന്നും പുറത്തുവന്നിട്ടില്ല.കേസില്‍ ഇനിയും തീര്‍പ്പ് വൈകിയാല്‍, 2028 മുതല്‍ നോര്‍ത്ത് ഡബ്ലിനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുതിയ വീടുകള്‍ക്ക് ആസൂത്രണ അനുമതി നല്‍കുന്നതിന് തടസ്സമാകും.
ഗ്രേറ്റര്‍ ഡബ്ലിന്‍ ഡ്രെയിനേജ് സ്‌കീമും മറ്റ് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കാന്‍ പുതിയ നിയമനിര്‍മ്മാണം അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.വരും ആഴ്ചകളില്‍ ഇതു സംബന്ധിച്ച പുതിയ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവയ്ക്കും നിയമപരമായ വെല്ലുവിളികള്‍ നേരിടേണ്ടിവരുമോയെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.
പുതിയ ഭവന പദ്ധതിയില്‍ നേട്ടമുണ്ടാക്കി എല്‍ ഡി എ
ഡബ്ലിന്‍ : പുതിയ ഭവന പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് സര്‍ക്കാരിന്റെ അഫോര്‍ഡബിള്‍ ഹൗസിംഗ് സ്ഥാപനമായ ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സിയ്ക്ക്.പുതിയ സ്‌കീമനുസരിച്ച് 2.5 ബില്യണ്‍ യൂറോ കൂടി ചേര്‍ത്ത് 8.75 ബില്യണ്‍ യൂറോയാണ് എല്‍ ഡി എയ്ക്ക് ലഭിക്കുക.ഇതില്‍ 1.25 ബില്യണ്‍ യൂറോയുടെ വായ്പയുമുള്‍പ്പെടും.2030 വരെ സ്‌കീമുകള്‍ക്ക് ധനസഹായം നല്‍കാന്‍ ഇത് എല്‍ഡിഎയ്ക്ക് കരുത്തു നല്‍കും.കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനും ഏജന്‍സിയ്ക്ക് കഴിയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us