അയര്‍ലണ്ടിലെ റിക്രൂട്ട്‌മെന്റ് നിരോധനം :ആരോഗ്യ രംഗത്ത് ഒരു പ്രശ്നവുമില്ലെന്ന് ഉപപ്രധാനമന്ത്രി

New Update
987654edfcvb

ഡബ്ലിന്‍ : ആരോഗ്യ പ്രവര്‍ത്തകരും സംഘടനകളും പ്രതിപക്ഷവുമെല്ലാം ഉന്നയിക്കുന്ന ആശങ്കകളെ തള്ളിക്കളഞ്ഞ് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ .ഏറ്റവും കൂടുതല്‍ വിദേശ നഴ്‌സുമാരുള്ള യൂറോപ്പിലെ രണ്ടാമത്തെ രാജ്യമാണ് അയര്‍ലണ്ടെന്ന വിമ്പോടെയാണ് ഉപപ്രധാനമന്ത്രി ‘വിദേശ നഴ്സുമാരുടെ ശക്തി’ മാര്‍ട്ടിന്‍, പാര്‍ലമെന്റില്‍ എടുത്തുപറഞ്ഞത്.

Advertisment

റിക്രൂട്ട്‌മെന്റ് ഉപരോധം മൂലം ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരെപ്പോലും ജോലിയില്ലെന്ന് അറിയിച്ചെന്ന് സിന്‍ ഫെയിന്‍ വക്താവ് പിയേഴ്‌സ് ഡോഹെര്‍ട്ടി പറഞ്ഞു.ഈ വര്‍ഷം അഞ്ച് മാസം പിന്നിട്ടിട്ടും 2024ലെ വര്‍ക്ക് ഫോഴ്സിന് സര്‍ക്കാര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.

ജീവനക്കാരുടെ കുറവുമൂലം രോഗികളുടെ സുരക്ഷ അപകടത്തിലാണെന്ന് ഐ എന്‍ എം ഒ സര്‍വേയില്‍ 70 ശതമാനം നഴ്സുമാരും ആശങ്കപ്പെട്ടിരുന്നതും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം നഴ്സുമാരും ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന സര്‍വ്വേയും ഇദ്ദേഹം എടുത്തുപറഞ്ഞു. എന്നാല്‍ ഇതൊന്നും അംഗീകരിക്കില്ലെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

ഒരു പ്രശ്നവുമില്ലെന്ന് ഉപപ്രധാനമന്ത്രി

റിക്രൂട്ട്‌മെന്റ് നിരോധനം മൂലം ആരോഗ്യരംഗം നേരിടുന്ന പ്രശ്നങ്ങളെയെല്ലാം മാര്‍ട്ടിന്‍ അവഗണിച്ചു. റിക്രൂട്ട്‌മെന്റ് താല്‍ക്കാലികമായി ഒഴിവാക്കിയെന്നത് നേരാണ്. എന്നാല്‍ ഫിന്‍ലാന്റിന് ശേഷം ഏറ്റവും കൂടുതല്‍ നഴ്സുമാരെ റിക്രൂട്ട് ചെയ്തത് അയര്‍ലണ്ടാണെന്ന് മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.

2023 മെയ് മുതല്‍ 3,068 പേരെ റിക്രൂട്ട് ചെയ്തു.2020നെ അപേക്ഷിച്ച് 28,500 സ്റ്റാഫുകള്‍ കൂടുതലുണ്ടെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ നാല് വര്‍ഷമായി ആരോഗ്യ സേവനത്തിനായി 7.5 ബില്യണ്‍ യൂറോ അധികമായി അനുവദിച്ചു.4,200 ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളും 3,000ത്തിലധികം ഡോക്ടര്‍മാരും ദന്തഡോക്ടര്‍മാരും ഉണ്ട്.

ഈ വര്‍ഷത്തെ ആദ്യ നാല് മാസങ്ങളില്‍ ബജറ്റിട്ടതിനേക്കാള്‍ 500 മില്യണ്‍ യൂറോയില്‍ കൂടുതല്‍ ചെലവുണ്ടായി.ഇതിന്റെ 75 ശതമാനവും അക്യൂട്ട് ഹോസ്പിറ്റല്‍ മേഖലയിലാണെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

Advertisment