അയർലണ്ടിൽ സെക്ഷൻ 39 ഹെല്‍ത്ത്‌കെയര്‍ തൊഴിലാളികള്‍ സമരത്തിലേക്ക്, പിന്തുണയുമായി 96% തൊഴിലാളികൾ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Cdfvvgbb

അയർലണ്ടിൽ സെക്ഷൻ 39 ആരോഗ്യപ്രവര്‍ത്തകര്‍ സമരത്തിനൊരുങ്ങുന്നു. സെക്ഷൻ 39 സംഘടനകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതന പ്രശ്‌നം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യവുമായാണ് സമരം.

Advertisment

വികലാംഗർ, വൃദ്ധർ, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവർക്ക് സേവനങ്ങൾ നൽകുന്നു സംഘടനയാണ് സെക്ഷൻ 39.

വേതനപരിഷ്‌കരണത്തെക്കുറിച്ചുള്ള പ്രശ്‌നം പരിഹരിക്കാൻ തിങ്കളാഴ്ച വർക്ക്‌ പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) മായി ചർച്ചകൾ നടക്കുന്നുണ്ട്.

സമരം നടത്താനുള്ള തീരുമാനത്തിന് അംഗങ്ങളുടെ ശക്തമായ പിന്തുണ ലഭിച്ചതായി സിപ്റ്റ്  യുണിയന്റെ ഡാമിയൻ ജിന്ലി പറഞ്ഞു. സെക്ഷൻ 39 തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ ഉടൻ തന്നെ ഇടപെടണമെന്നാണ് യൂണിയൻ നേതാക്കൾ ആവശ്യപ്പെടുന്നത്. വേതനവിഷയത്തിൽ സമരത്തിനു അനുകൂലമായി 96% തൊഴിലാളികൾ ആണ് വോട്ട് ചെയ്തത്.

Advertisment