/sathyam/media/media_files/iJ5Mil2lsAuN30p2D0Vp.jpg)
അയര്‍ലണ്ടില്‍ സോളാര്‍ വിപ്ലവത്തിന് തുടക്കമിട്ട് ഒരു ലക്ഷത്തിലധികം റൂഫ് ടോപ്പ് സോളാര്‍ മൈക്രോ ജനറേറ്ററുകള്‍ രാജ്യത്തിന്റെ ഇ എസ് ബി ശൃംഖലയുടെ ഭാഗമായി. രാജ്യത്തിന്റെ ഊര്‍ജ്ജ സംവിധാനത്തിലേക്ക് 400 മെഗാവാട്ട് ക്ലീന്‍ എനര്‍ജി എത്തിക്കുന്നതാണ് ഈ അപൂര്‍വ്വ നേട്ടമെന്ന് ഇ എസ് ബി പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 20% സോളാര്‍ പാനല്‍ കണക്ഷനുകള്‍ നല്‍കി.ആഴ്ചയില്‍ 750 എന്ന നിരക്കില്‍ അപേക്ഷകള്‍ പുരോഗമിക്കുകയാണെന്നും ഇ എസ് ബി പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് അവരുടെ സോളാര്‍ പാനലുകളില്‍ നിന്ന് നെറ്റ്വര്‍ക്കിലേക്ക് നല്‍കുന്ന ഊര്‍ജ്ജത്തിന് വൈദ്യുതി വിതരണക്കാരില്‍ നിന്ന് പേയ്‌മെന്റുകള്‍ സ്വീകരിക്കാമെന്ന് ഇ എസ് ബി നെറ്റ്വര്‍ക്സ് മാനേജിംഗ് ഡയറക്ടര്‍ നിക്കോളാസ് ടാരന്റ് പറഞ്ഞു.
ഈ നേട്ടത്തെ റൂഫ്‌ടോപ്പ് വിപ്ലവമെന്ന് കാലാവസ്ഥാ മന്ത്രി ഇമോണ്‍ റയാന്‍ വിശേഷിപ്പിച്ചു.രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ സൗരോര്‍ജ്ജത്തെ സ്വീകരിച്ചുവെന്നതാണ് ഇത് തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ വര്‍ദ്ധിച്ച ആവേശമാണ് ഈ ചരിത്ര നേട്ടത്തിന് പിന്നിലെന്ന് ഐറിഷ് സോളാര്‍ എനര്‍ജി അസോസിയേഷന്‍ സി ഇ ഒ കോനല്‍ ബോള്‍ഗര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us