അയര്‍ലണ്ടില്‍ പത്തിലൊന്ന് പേരും കുടിക്കുന്നത് മലിനജലമെന്ന് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി റിപ്പോര്‍ട്ട്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
driking ttttttttttty67

അയര്‍ലണ്ടില്‍ നല്ലൊരുശതമാനം ജനങ്ങളും കുടിക്കാന്‍ ഉപയോഗിക്കുന്നത് മലിന ജലമെന്ന് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (ഇ പി എ)റിപ്പോര്‍ട്ട്.

Advertisment

ട്രൈഹാലോമീഥെയ്‌നുകളുടെയും ക്രിപ്‌റ്റോസ്‌പോറിഡിയവും ശക്തവും സ്ഥിരവുമായ സാന്നിധ്യമാണ് ഈ കുടിവെള്ളത്തിലുള്ളത്.ക്ലോറിന്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച വെള്ളത്തില്‍ കാണുന്ന രാസവസ്തുക്കളാണ് ടി എച്ച് എം. ഇവ മനുഷ്യരില്‍ കാര്‍സിനോജെനിക്കാണെന്ന് കണ്ടെത്തിയിട്ടുള്ളവയാണ്.

രാജ്യത്തെ ഇരുപതിലൊന്ന് സപ്ലൈകളും കഴിഞ്ഞ വര്‍ഷം അനുവദനീയ ടി എച് എം നിലവാരം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ടി എച് എം അമിത സാന്നിധ്യത്തിന് പരിഹാരം തേടുന്ന മൂന്നു ലക്ഷത്തോളം ആളുകളുണ്ടെന്നും ഇ പി എ വെളിപ്പെടുത്തുന്നു.

ലിമെറിക്ക് സിറ്റി, കില്‍കെന്നി സിറ്റി തുടങ്ങിയ പ്രധാന സപ്ലൈകളില്‍ ടി എച്ച് എമ്മിന്റെ തോത് കുറയ്ക്കുന്നതിന് കൂടുതല്‍ ശ്രമം ആവശ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.കഴിഞ്ഞ വര്‍ഷം 2,54,000 പേര്‍ക്കാണ് ബോയില്‍ വാട്ടര്‍ നോട്ടീസ് നല്‍കിയത്.

ആരോഗ്യം അപകടപ്പെടുത്തുന്ന പബ്ലിക് വാട്ടര്‍ സര്‍വ്വീസിന്റെ വെള്ളം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. 2022ല്‍ 4,81,000 പേരാണ് ഈ വെള്ളം ഉപയോഗിച്ചിരുന്നത് .

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 5,61,000മായി വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ലോംഗ് ടേം ബോയില്‍ വാട്ടര്‍ നോട്ടീസ് നല്‍കുന്നവരുടെ എണ്ണം ഇരട്ടിയായതായും റിപ്പോര്‍ട്ട് പറയുന്നു.

പൊതുവിതരണ സംവിധാനത്തിലെ 99.7% ജലവും ബാക്ടീരിയ, കെമിക്കല്‍ പരിധികള്‍ പാലിക്കുന്നതും കുടിക്കാന്‍ സുരക്ഷിതവുമാണെന്ന റിപ്പോര്‍ട്ട് പറയുന്നു.എന്നിരുന്നാലും, ദീര്‍ഘകാല പ്രതിരോധശേഷിയോ സുരക്ഷയോ നല്‍കാന്‍ കഴിവുള്ള ശക്തമായ ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ ഇപ്പോഴും വിവിധ സപ്ലൈകള്‍ക്ക് ഇല്ലെന്നും ഇ പി എ ചൂണ്ടിക്കാട്ടുന്നു.

കുടിവെള്ള വിതരണത്തിലെ ലീഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ അയര്‍ലണ്ടിന് ‘ദേശീയ ലീഡ് സ്ട്രാറ്റജി’ നിലവിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയില്ല. ഇത് പരിഹരിക്കാന്‍ ഭവന, തദ്ദേശസ്വയംഭരണ, പൈതൃക, ആരോഗ്യവകുപ്പുകള്‍ എന്നിവയുടെ പൊതു കെട്ടിടങ്ങളില്‍ ലീഡ് മാറ്റി സ്ഥാപിക്കുന്നതിനുള്ള പദ്ധതികളുടെ രൂപരേഖ തയ്യാറാക്കണമെന്ന് ഇ പി എ നിര്‍ദ്ദേശിക്കുന്നു.

സര്‍ക്കാരിന്റെ ലീഡ് റെമഡിയേഷന്‍ ഗ്രാന്റ് സ്‌കീം പരമാവധിയാളുകള്‍ പ്രയോജനപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.ഇ പി എ കുടിവെള്ള ഗുണനിലവാരം സംബന്ധിച്ച 2023ലെ റിപ്പോര്‍ട്ടും ‘അപകടസാധ്യതയുള്ള പൊതു വാട്ടര്‍ സപ്ലൈകളുടെ പൂര്‍ണ്ണമായ ലിസ്റ്റും ഇ പി എ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Advertisment