/sathyam/media/media_files/GvoBSYgY1rROe0G92v5q.jpg)
അയര്‍ലണ്ടില്‍ പൗരത്വം പിന്‍വലിക്കുന്ന നിയമത്തിലെ കര്‍ശനവ്യവസ്ഥാ നടപടികള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി മനുഷ്യാവകാശ കമ്മീഷന്‍.
ദേശിയ സുരക്ഷയെ ബാധിക്കുന്നതോ ,പ്രതിലോമ പ്രവര്‍ത്തനം നടത്തുന്നതോ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ‘പൗരത്വം റദ്ധാക്കി നാട് കടത്തുന്നതിന് കാരണമാകും എന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത. അനാവശ്യമായ സമരങ്ങളില്‍ ഉള്‍പ്പെടുന്നതും,ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഉള്‍പ്പടെയുള്ളവ നാടുകടത്തുവാന്‍ കാരണമായേക്കാം.
‘കോടതി, സിവില്‍ നിയമം, ക്രിമിനല്‍ നിയമം, സൂപ്പര്‍അനുവേഷന്‍ (പല വ്യവസ്ഥകള്‍) ബില്‍ 2024’ എന്ന പേരിലുള്ള ബില്‍ ഈ ആഴ്ച അവസാനത്തോടെ കാര്യമായ ചര്‍ച്ചകളോ സൂക്ഷ്മപരിശോധനയോ കൂടാതെ പാസാക്കുമെന്ന് ഐറിഷ് മനുഷ്യാവകാശ സമത്വ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
പുതിയ ഭേദഗതികള്‍ നടപ്പിലാക്കാന്‍ അതി വേഗതയിലാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നും ,കൂടുതല്‍ ചര്‍ച്ചകളില്ലാതെ നിയമം നടപ്പാക്കുന്നത് ആപത്കരമാവുമെന്നും ഐറിഷ് മനുഷ്യാവകാശ സമത്വ കമ്മീഷന്‍ (IHREC) ചൂണ്ടിക്കാട്ടി.
നാച്ചുറലൈസ്ഡ് പൗരന്മാര്‍ക്ക് ,പൗരത്വം അസാധുവാക്കാനുള്ള ഉത്തരവിനെതിരെ പരാതി സമര്‍പ്പിക്കാന്‍ പോലുമുള്ള സമയം ,പരിമിതപ്പെടുത്തുന്നത് ആശങ്കയുയര്‍ത്തുന്നുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
1956- പൗരത്വ നിയമത്തിലെ മാറ്റങ്ങള്‍ നടപ്പാകുന്നതോടെ നാച്ചുറലൈസ്ഡ് പൗരന്മാരില്‍ നിന്ന് പൗരത്വം റദ്ദാക്കുന്ന പ്രക്രിയ ആരംഭിക്കാന്‍ മന്ത്രിക്ക് ഇതിനകം അധികാരം നല്‍കുന്നു.അസാധുവാക്കലിന്റെ പ്രാരംഭ അറിയിപ്പിനോട് പോലും ഒരു പൗരന്‍ പ്രതികരിക്കേണ്ട ദിവസങ്ങളുടെ എണ്ണം ഈ മാറ്റത്തിലൂടെ പരിമിതപ്പെടുത്തും.
നിലവിലുള്ളതുപോലെ, മന്ത്രിയില്‍ നിന്നുള്ള അസാധുവാക്കല്‍ നോട്ടീസുകളെ വെല്ലുവിളിക്കാന്‍ പൗരന്മാര്‍ക്ക് നിലവില്‍ സമയ പരിധികളൊന്നുമില്ല. അവരുടെ പൗരത്വം അസാധുവാക്കലിന് വിധേയമാണെന്നും അന്വേഷണവിധേയമായി തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി ആദ്യം തന്നെ അറിയിക്കുകയാണ് ചെയ്യുക.
എന്നിരുന്നാലും, നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ക്ക് ശേഷം, ഒരു പൗരന് അവരുടെ നില അസാധുവാക്കലിന് വിധേയമാണെന്ന് അറിയിച്ചു കൊണ്ടുള്ള മന്ത്രിയുടെ പ്രാഥമിക അറിയിപ്പ് ലഭിച്ചത് മുതല്‍, അവരുടെ കേസ് വാദിക്കുന്നത് വരെ 28 ദിവസങ്ങള്‍ ഉണ്ടായിരിക്കും.
അവരുടെ കേസിന്റെ വാദങ്ങള്‍ അന്വേഷണ സമിതിക്കും മന്ത്രിക്കും അയയ്ക്കുന്നു, അവിടെ പൗരന്റെ പദവി റദ്ദാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പ്രാഥമിക തീരുമാനമെടുക്കും. അവരുടെ പദവി അസാധുവാക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, തീരുമാനത്തെ വെല്ലുവിളിക്കാന്‍ ഒരു പൗരന് വീണ്ടും 14 ദിവസം ലഭിക്കും.ഇവിടെ നിന്നും ഏറ്റവും പെട്ടന്ന് കേസ് തീര്‍പ്പിക്കപ്പെടും.
2020 വരെ ഐറിഷ് കോടതി സംവിധാനത്തില്‍ ‘വളരെ കുറച്ച്’ അസാധുവാക്കല്‍ കേസുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.എന്നിരുന്നാലും, വരും വര്‍ഷങ്ങളില്‍ നാച്ചുറലൈസ്ഡ് ഐറിഷ് പൗരത്വം നല്‍കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ അസാധുവാക്കല്‍ ഉത്തരവുകളിലും വര്‍ദ്ധനവുണ്ടാകുമെന്ന് അഭിഭാഷകര്‍ പറഞ്ഞു.
നാടുകടത്താനുള്ള തീരുമാനത്തെ വെല്ലുവിളിക്കാന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന സമയദൈര്‍ഘ്യം, 14 ദിവസം മാത്രമാണെന്നത് അംഗീകരിക്കാനാവില്ലെന്നും കഠിനമായ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ഒരു വ്യക്തിക്ക് ആവശ്യമായ സ്വാഭാവിക നീതിയുടെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ആവശ്യമായ നടപടിക്രമപരമായ സംരക്ഷണങ്ങള്‍ നിലവിലെ ബില്‍ നല്‍കുന്നില്ല’ എന്നും മനുഷ്യാവകാശ കമ്മീഷനും വ്യക്തമാക്കി.
ഓരോ അസാധുവാക്കല്‍ കേസും അവലോകനം ചെയ്യുന്ന അന്വേഷണ സമിതിയിലെ സ്വാതന്ത്ര്യത്തിന്റെ തലത്തിലും തര്‍ക്കം ഉയര്‍ന്നിട്ടുണ്ട്., ആ കമ്മിറ്റിയില്‍ അംഗങ്ങളെ നിയമിക്കുന്നതിനുമുള്ള അധികാരം മന്ത്രിക്ക് മാത്രമാണ്.അത് പക്ഷപാതപരമായേക്കാം എന്നും അഭിപ്രായം ഉയരുന്നുണ്ട്.
‘ഇത് അവിശ്വസനീയമാംവിധം ആശങ്കാജനകമാണെന്ന് ‘ ഡൊണഗല്‍ ടിഡി തോമസ് പ്രിംഗിള്‍ പറഞ്ഞു. ”ശരിയായ സൂക്ഷ്മപരിശോധന അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഇത്ര മടി കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടതുണ്ട്. അവതരിപ്പിക്കുന്ന നിയമത്തില്‍ സര്‍ക്കാരിന് വിശ്വാസമുണ്ടെങ്കില്‍, സൂക്ഷ്മപരിശോധനയ്ക്കും ഇടപഴകലിനും കൂടുതല്‍ സമയം അനുവദിക്കുന്നത് ഒരു പ്രശ്‌നമാകില്ല,” എന്ന് അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us