/sathyam/media/media_files/z0V3NKwTZBorraNo75c3.jpg)
ഡബ്ലിന്‍ : അയര്‍ലണ്ട് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായി മാറുകയാണ് അഭയാര്‍ത്ഥികളുടെ ഒഴുക്കും കുടിയേറ്റവും അനുബന്ധപ്രശ്‌നങ്ങളും.അഭയാര്ത്
രാജ്യത്തിന്റെ ഗ്രാമങ്ങളിലും പ്രധാന പ്രദേശങ്ങളിലുമെല്ലാം അഭയാര്‍ത്ഥികളെത്തിക്കഴിഞ്ഞു.
അഭയാര്‍ത്ഥി റിസപ്ഷന്‍ കേന്ദ്രങ്ങളും എമര്‍ജന്‍സി അക്കൊമൊഡേഷന്‍ സൗകര്യങ്ങളും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി. അഭയാര്‍ത്ഥികള്‍ രാജ്യത്തെ എല്ലാ കൗണ്ടികളിലുമെത്തി.
ക്ലയറില്‍ നൂറില്‍ 12 പേരും ഉക്രൈന്‍കാര്‍
ക്ലയറിലെ ജനസംഖ്യയില്‍ നൂറില്‍ 12 പേരും ഉക്രൈന്‍ അഭയാര്‍ത്ഥികളാണെന്ന് സി എസ് ഒ കണക്കുകള്‍ പറയുന്നു.2022 ഫെബ്രുവരിക്ക് ശേഷം 100,000ത്തിലേറെ ഉക്രേനിയക്കാരാണ് അയര്‍ലണ്ടില്‍ എത്തിയത്.ഇവരിലേറെ പേരും രാജ്യത്തിന്റെ ഗ്രാമങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലും സ്ഥിരതാമസമാക്കി. കെറി, ലെട്രിം, ഡോണഗേല്‍, ക്ലെയര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഉക്രേനിയന്‍ അഭയാര്‍ത്ഥികളുള്ളത്.
എന്നാൽ ഉക്രയിൻ അഭയാർഥികളുടെ പേരിൽ എത്തുന്നത് മറ്റു പല രാജ്യങ്ങളിൽ നിന്നുമുള്ള അഭയാർത്ഥികളാണ് എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. പാലസ്തീൻ, അഫ്‌ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ അയർലണ്ടിൽ എത്തിക്കഴിഞ്ഞിട്ടുണ്ടെങ്കിലും അത്തരക്കാരെയൊക്കെ ഉക്രയിൻകാരുടെ പട്ടികയിൽ ഉൾപ്പെടുത്തി വെള്ളപൂശുന്നത് ആശങ്കാജനകമാണ്.
ഗോള്‍വേ സിറ്റി ലോക്കല്‍ അതോറിറ്റിയിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളുള്ളത്. ജനസംഖ്യയുടെ 1.5 ശതമാനമാണ് ഇവിടെ അഭയാര്‍ത്ഥികള്‍.രണ്ടാം സ്ഥാനം ഡോണഗലി (1.2%)നാണ്.കില്‍ക്കെനിയിലാണ് അഭയാര്‍ത്ഥികള്‍ ഏറ്റവും(0.1%) കുറവ്.
ഇത്തരത്തില്‍ അഭയാര്‍ത്ഥി പ്രതിസന്ധി തുടരുമ്പോഴും വസ്തുതകളും സ്ഥിതിഗതികളും യഥാവിധം വിലയിരുത്താതെ കുടിയേറ്റത്തെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് അടക്കമുള്ള ഭരണകര്ത്താക്കള്ക്കുള്ളതെന്
അസൈലം അപേക്ഷകളില്‍ 415 ശതമാനം വര്‍ദ്ധനവ്
2021 നെ അപേക്ഷിച്ച് 2022ല്‍ അസൈലം അപേക്ഷകളുടെ എണ്ണത്തില്‍ 415 ശതമാനം വര്‍ദ്ധനവുണ്ടായി.2019ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 186 ശതമാനം വര്‍ദ്ധനവാണ്.2022ല്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷനായി 13,651 അപേക്ഷകരും 2023ല്‍ 13,277 പേരുമെത്തി.യു കെയുടെ റുവാണ്ടന്‍ പദ്ധതി കൂടി പ്രഖ്യാപിച്ചതോടെ സമീപ മാസങ്ങളില്‍ അഭയാര്‍ഥി അപേക്ഷകളില്‍ വന്‍ കുതിപ്പുണ്ടായി.
ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം 1,821 അഭയാര്‍ഥി അപേക്ഷകളാണ് ലഭിച്ചത്. 2023 മാര്‍ച്ചില്‍ ഇത് 858 ആയിരുന്നു.ജനുവരി മുതല്‍ ഏപ്രില്‍ അവസാനം വരെ ഏകദേശം 6,500 അഭയാര്‍ത്ഥികള്‍ അയര്‍ലണ്ടിലെത്തി.2023 ലെ ഇതേ കാലയളവില്‍(3,100) വന്നതിന്റെ ഇരട്ടിയാണിതെന്നും രേഖകള്‍ പറയുന്നു.
അഭയാര്‍ത്ഥികളിലേറെയും പുരുഷന്മാര്‍
അഭയാര്‍ത്ഥികളില്‍ 35 ശതമാനം പുരുഷന്മാരാണ്. അവശേഷിക്കുന്നവര്‍ കുട്ടികളും ദമ്പതികളും സ്ത്രീകളും സിംഗിള്‍ പേരന്റ്‌സുമാണ്.ഏപ്രിലില്‍ മാത്രം 460ലേറെ കുട്ടികളെത്തിയെന്നും കണക്കുകള്‍ പറയുന്നു.ഇതെല്ലാം അഭയാര്‍ത്ഥികള്‍ക്കായി താമസസൗകര്യമൊരുക്കുന്നതില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്.
ഐ പി എ എസ് ഉപയോഗിക്കുന്നവരുടെ എണ്ണം നാലിരട്ടിയായി
ഇന്റഗ്രേഷന്‍ വകുപ്പിന്റെ ഭാഗമായ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അക്കോമഡേഷന്‍ സര്‍വീസസ് (ഐ പി എ എസ്) ആണ് റിസപ്ഷന്‍ സെന്ററുകള്‍, എമര്‍ജന്‍സി അക്കൊമൊഡേഷന്‍, സിറ്റി വെസ്റ്റ് ട്രാന്‍സിറ്റ് ഹബ്, ടെന്റഡ് താമസം എന്നിവയിലൂടെ താമസസൗകര്യങ്ങളൊരുക്കുന്നത്.ഈ സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം രണ്ടു വര്‍ഷത്തിനുള്ളില്‍ നാലിരട്ടിയായി വര്‍ദ്ധിച്ചു.2021ല്‍7,000 പേര്‍ക്കാണ് ഐ പി എ എസ് താമസസൗകര്യം നല്‍കിയിരുന്നത്. ഇപ്പോഴത് 30000ലേറെയാണ്.ഇത് വന്‍ പ്രതിസന്ധിയായതിനെ തുടര്‍ന്ന് ഒറ്റയ്‌ക്കെത്തുന്ന പുരുഷന്മാര്‍ക്ക് താമസസൗകര്യത്തിന് വിലക്കുണ്ടായി.
കൂടാരം പോലെ പ്രശ്‌നങ്ങള്‍
അഭയാര്‍ത്ഥികളായ പുരുഷന്മാര്‍ ഡബ്ലിനിലും പരിസരത്തും കൂടാരം കെട്ടി അവിടെ താമസമാക്കിയത് മറ്റൊരു പ്രശ്‌നമായി.തുടര്‍ന്ന് രണ്ടു തവണ കൂടാരം പൊളിച്ചു നീക്കി. അവിടെയുണ്ടായിരുന്ന 200ലേറെ പേരെ സിറ്റി വെസ്റ്റ്, ക്രൂക്ക്സ്ലിംഗ് എന്നിവിടങ്ങളിലേയ്ക്ക് മാറ്റി.
അതിനിടെ അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധവും തലപൊക്കി. പലവിധത്തിലുള്ള വ്യാജ പ്രചാരണങ്ങളും പരന്നതോടെ വിവിധയിടങ്ങളില്‍ അഭയാര്‍ത്ഥി കെട്ടടിടങ്ങള്‍ക്ക് തീയിട്ട സംഭവങ്ങളുമുണ്ടായി.
അലവന്‍സുകള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ ഈ വര്‍ഷം ആദ്യം മുതല്‍ ഉക്രെയ്‌നില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ വരവില്‍ വലിയ കുറവുണ്ടായി.അഭയാര്‍ത്ഥികള്‍ക്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us