ഡബ്ലിൻ ഓഫിസിൽ ജീവനക്കാരെ പിരിച്ചുവിടാനോരുങ്ങി ടിക്‌ടോക്ക്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Jdnndndn

ഡബ്ലിനിലെ ടിക്‌ടോക്ക് ജീവനക്കാരെ ബാധിക്കുന്ന ഏറ്റവും പുതിയ പിരിച്ചുവിടൽ നീക്കവുമായി സോഷ്യൽ മീഡിയ കമ്പനി. ടിക്‌ടോക്ക് ഗ്ലോബൽ തലത്തിൽ നടത്തുന്ന പുനഃസംഘടനയുടെ ഭാഗമായി, ഡബ്ലിനിലുള്ള ഒരു വിഭാഗം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisment

കമ്പനിയുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി വിഭാഗത്തിൽ പ്രധാന മാറ്റങ്ങൾ വരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടൽ. ടിക്‌ടോക്കിന്റെ ഗ്രാൻഡ് കനാൽ ഓഫീസില്‍ 3,000 ഓളം ജീവനക്കാര്‍ ആണ് ജോലി ചെയത് വരുന്നത്.

ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനിയുടെ പിരിച്ചുവിടൽ നടപടികൾ ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലുടനീളം വ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഡബ്ലിനിൽ എത്ര ജീവനക്കാരെ പിരിച്ചുവിടും എന്നത് സംബന്ധിച്ച കൃത്യമായ വിവരം കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എക്സ്, ഫേസ്ബുക്കിന്റെ പാരന്റ് കമ്പനി മെറ്റ തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഈയിടെ തങ്ങളുടെ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.

Advertisment