അയര്‍ലണ്ടിലേയ്ക്കുള്ള ട്രാവല്‍ കണ്‍ഫര്‍മേഷന്‍ നോട്ടീസ് സ്‌കീം നാലാഴ്ചത്തേയ്ക്ക് കൂടി നീട്ടി

New Update
H

ഡബ്ലിന്‍: അയര്‍ലണ്ടില്‍ താമസിക്കുന്ന ആയിരക്കണക്കിന് നോണ്‍-ഇ ഇ എ പ്രൊഫഷണലുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവധിക്കാല യാത്രാ തടസ്സം ഒഴിവാക്കുന്നതിന് ട്രാവല്‍ കണ്‍ഫര്‍മേഷന്‍ നോട്ടീസ് സ്‌കീം നാലാഴ്ചത്തേയ്ക്ക് കൂടി നീട്ടി.ഇമിഗ്രേഷന്‍ സര്‍വീസ് ഡെലിവറി (ഐ എസ് ഡി) ഇ്ക്കാര്യം സ്ഥിരീകരിച്ചു.

Advertisment

ജനുവരി 31ന് അര്‍ദ്ധരാത്രിയില്‍ കാലഹരണപ്പെടുമായിരുന്ന ഐ ആര്‍ പി കാര്‍ഡിന്റെ സാധുതയാണ് ജസ്റ്റീസ് വകുപ്പ് കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഫെബ്രുവരി 28 വരെ ദീര്‍ഘിപ്പിച്ചത്.30ന് വൈകീട്ടാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.

ഓണ്‍ലൈനില്‍ ഐറിഷ് റെസിഡന്‍സ് പെര്‍മിറ്റ് (ഐ ആര്‍ പി) പുതുക്കുന്നതിന് ഫയല്‍ ചെയ്തവര്‍ക്ക് പുതിയ കാര്‍ഡിന് പകരം മൂന്ന് രേഖകള്‍ ഉപയോഗിച്ച് യാത്ര സാധ്യമാക്കാം.ഡൗണ്‍ലോഡ് ചെയ്യാവുന്ന ട്രാവല്‍ കണ്‍ഫര്‍മേഷന്‍ നോട്ടീസ്, ഏറ്റവും അവസാനം കൈവശമുള്ള ഐ ആര്‍ പി കാര്‍ഡ്, കാര്‍ഡ് കാലഹരണപ്പെടുന്നതിന് മുമ്പ് പുതുക്കാന്‍ അപേക്ഷിച്ചതിന്റെ തെളിവ് (ഐ എസ് ഡി ഇ മെയില്‍ രസീത് പോലുള്ളവ). ലീഗല്‍ റസിഡന്‍സിന്റെ താല്‍ക്കാലിക തെളിവായി ഇവ സ്വീകരിക്കാന്‍ എയര്‍ലൈനുകള്‍ക്കും അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രജിസ്ട്രേഷന്‍ ഓഫീസിലെ സീസണല്‍ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി ഡിസംബറിലാണ് ഐ എസ് ഡി ഈ ഇളവ് ആറാഴ്ചത്തേയ്ക്ക് നീട്ടി ഉത്തരവിട്ടത്. കാര്‍ഡ് ലഭിക്കുന്നത് വൈകിയാല്‍ മള്‍ട്ടി നാഷണല്‍ കമ്പനികളിലെ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് യാത്രകള്‍ റദ്ദാക്കുകയോ ചെലവേറിയ സിംഗിള്‍- റീ-എന്‍ട്രി വിസകള്‍ക്ക് അപേക്ഷിക്കുകയോ ചെയ്യേണ്ടിവരുമായിരുന്നു.

കൃത്യസമയത്ത് റിന്യൂവലിന് നല്‍കിയ താമസക്കാര്‍ക്ക് മാത്രമേ ഈ ഇളവ് ബാധകമാകൂവെന്ന് ജസ്റ്റീസ് വകുപ്പ് വ്യക്തമാക്കി. ഓവര്‍സ്റ്റേയേഴ്സിന് ഇപ്പോഴും റീ-എന്‍ട്രി വിസ ആവശ്യമാണ്.

അവസാന ഘട്ടത്തില്‍ മാത്രമേ അയര്‍ലണ്ടിലേക്കുള്ള ഐറിഷ് നോട്ടീസ് പ്രവേശനം ഉറപ്പുനല്‍കൂവെന്നതിനാല്‍ യാത്രക്കാര്‍ മൂന്ന് രേഖകളുടെയും അച്ചടിച്ച പകര്‍പ്പുകള്‍ കൈവശം വയ്ക്കണമെന്നും ട്രാന്‍സിറ്റ്-കണ്‍ട്രി വിസ നിയമങ്ങള്‍ രണ്ടുതവണ പരിശോധിക്കണമെന്നും ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.

Advertisment