കില്‍ഡെയറിലെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുപ്പക്കാരന്‍ മരിച്ചു; പ്രതികളെ പറ്റി സൂചനയുള്ളവർ തങ്ങളെ ബന്ധപ്പെടണമെന്നഭ്യർത്ഥിച്ച് ഗാർഡ

New Update
Vg

കില്‍ഡെയര്‍ ടൗണില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുപ്പക്കാരന്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 3.15-ഓടെ എംസിഗീ ടെറസി പ്രദേശത്താണ് അജ്ഞാതരാല്‍ ആക്രമിക്കപ്പെട്ട് ബോധരഹിതനായ നിലയില്‍ Ryan Gibbons എന്ന 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരനെ കണ്ടെത്തിയത്. നാസ് ജനറൽ ഹോസ്പിറ്റല്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം പിന്നീട് മരിച്ചു.

Advertisment

സംഭവത്തിൽ കേസെടുത്ത ഗാർഡ, കൊലപാതകം എന്ന നിലയിൽ കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്‌ മുമ്പ് റിയൻ ഏതാനും ആളുകളുടെ കൂടെ ആയിരുന്നു എന്നാണ് വിവരം. പ്രദേശത്തെ ഗാർഡ സ്റ്റേഷന് സമീപത്തു വച്ചാണ് ആക്രമണം നടന്നത്.

സംഭവത്തെ പറ്റി എന്തെങ്കിലും സൂചനയുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ വീണ്ടും അഭ്യര്‍ത്ഥിച്ചു. ഒക്ടോബര്‍ 26 ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്കും 4 മണിക്കും ഇടയില്‍ എംസിഗീ ടെറസി പ്രദേശത്ത് കൂടി യാത്ര ചെയ്തവരുടെ കാറിന്റെ ഡാഷ് ക്യാമറയിലോ, പ്രദേശത്തെ ഏതെങ്കിലും സിസിടിവിയിലോ സംശയകരമായ എന്തെങ്കിലും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍, അവര്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക. സംഭവത്തെ പറ്റി മറ്റെന്തെങ്കിലും വിവരം ഉള്ളവർക്കും, ദൃ‌ക്സാക്ഷികൾക്കും ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ ഈ നമ്പറുകളിലോ ബന്ധപ്പെടാം:

കിൽഡറെ ഗാർഡ സ്റ്റേഷൻ – 045 527730

ഗാർഡ കോൺഫിഡന്റിൽ ലൈൻ – 1800 666 111

Advertisment