/sathyam/media/media_files/jcn6pnuEZuBFxdziUcOG.jpg)
നോര്‍ത്ത് ഡബ്ലിനിലെ തോണ്‍ടണ്‍ ഹാള്‍ അഭയാര്‍ത്ഥി സൈറ്റില്‍ രണ്ട് പന്നികളെ കൊന്ന് കൊണ്ടുവന്നിട്ട സംഭവത്തെക്കുറിച്ച് ഗാര്‍ഡ അന്വേഷണം തുടങ്ങി. സംഭവത്തില്‍ 30കാരനെതിരെ കേസെടുത്തു.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത,അതിക്രമം എന്നീ ചാര്‍ജുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഇവിടെ കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ അടുത്തിടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.
നിര്‍ദിഷ്ട ഭൂമിയില്‍ പന്നികളെ കുഴിച്ചിട്ടതിനെ തുടര്‍ന്ന് സ്പെയിനില്‍ പള്ളി പണിയാനുള്ള നീക്കം ബന്ധപ്പെട്ടവര്‍ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഐറിഷ് തീവ്ര വലതുപക്ഷ വാദികള്‍ ഷെയര്‍ ചെയ്തിരുന്നു.ഇസ്ലാമിന് പന്നി ഹറാമാണ്.
സൈറ്റില്‍ ചിലര്‍ അതിക്രമിച്ച് കടന്നെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസുകളെത്തി.തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്രണ്ട് പന്നികളെയും ഒരു പന്നിക്കുട്ടിയെയും കണ്ടെത്തിയത്. പന്നികള്‍ ചത്ത നിലയിലായിരുന്നു.അവിടെ നിന്നുമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.ഇയാളെ ജൂലൈ 16ന് ചൊവ്വാഴ്ച സ്വോര്‍ഡ്സ് ജില്ലാ കോടതിയില്‍ ഹാജരാക്കും.
പന്നികളെ ഇസ്ലാമില്‍ അയര്‍ലണ്ടില്‍ എത്തുന്ന അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകരില്‍ ഭൂരിപക്ഷവും മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. തോണ്‍ടണിലെ കുടിയേറ്റക്കാരുടെ ആസൂത്രിത പാര്‍പ്പിട പദ്ധതിയുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് ഗാര്‍ഡ അന്വേഷിക്കുന്നുണ്ട്.
നൂറു കണക്കിന് അഭയാര്‍ത്ഥികളെ അവിടേക്ക് മാറ്റാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.സൂപ്പര്‍ ജയിലിനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലമാണിത്.
സംഭവത്തെക്കുറിച്ച് അറിയാവുന്നവര്‍ സ്വോര്‍ഡ്‌സ് ഗാര്‍ഡ സ്റ്റേഷനില്‍ 01-6664700 എന്ന നമ്പറിലോ ഗാര്‍ഡ രഹസ്യ ഫോണ്‍ നമ്പറിലോ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us