/sathyam/media/media_files/Pqq8IPP2OmwBEYdY6IDS.jpg)
ഉക്രെയ്നിലെ റഷ്യയുടെ തുടരുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി അയര്‍ലണ്ടിലെത്തി.സെലെന്‍സ്‌കിയുടെ പ്രഥമ അയര്‍ലണ്ട് സന്ദര്‍ശനമാണിത്.ജൂണില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ഉക്രൈന്‍ സമാധാന ഉച്ചകോടിയില്‍ ഇരു നേതാക്കളും കണ്ടിരുന്നു.
വാഷിംഗ്ടണ്‍ ഡിസിയില്‍ നാറ്റോയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് സെലെന്‍സ്‌കി ക്ലെയറിലെ ഷാനന്‍ എയര്‍പോര്‍ട്ടിലിറങ്ങിയത്.
ഉച്ചയ്ക്കാണ് എയര്‍പോര്‍ട്ടില്‍ സെലന്‍സ്‌കി എത്തിയത്.പ്രധാനമന്ത്രി സൈമണ്‍ ഹാരിസും അയര്‍ലണ്ടിലെ ഉക്രേനിയന്‍ അംബാസഡര്‍ ലാറിസ ജെറാസ്‌കോയടക്കമുള്ള ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇദ്ദേഹത്തെ സ്വീകരിച്ചു.
നന്ദി പറയാന്‍ വന്നതെന്ന് സെലന്‍സ്‌കി
ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് തുണയേകിയ രാജ്യമാണ് അയര്‍ലണ്ട്.അവര്‍ക്ക് നന്ദി പറയാനാണ് വന്നതെന്ന് സന്ദര്‍ശനത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സെലന്‍സ്‌കി പറഞ്ഞു.റഷ്യന്‍ അധിനിവേശത്തിന്റെ തുടക്കം മുതല്‍ അയര്‍ലണ്ട് ഉക്രൈയിനൊപ്പമുണ്ടെന്ന് സെലന്‍സ്‌കി പറഞ്ഞു.
ഉക്രൈയ്നൊപ്പം ഉറപ്പെന്ന് ഹാരിസ്
യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് ഉക്രൈന്‍ പൗരന്മാര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ച പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായുള്ള ഉക്രെയ്നിന്റെ ശ്രമത്തിന് അയര്‍ലണ്ടിന്റെ പൂര്‍ണ പിന്തുണ അറിയിച്ചു.
റഷ്യയിലേക്കും ബെലാറസിലേക്കും നിര്‍ബന്ധിതമായി താമസം മാറ്റിയ ആയിരക്കണക്കിന് ഉക്രേനിയന്‍ കുട്ടികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസ സഹായവും ഹാരിസ് വാഗ്ദാനം ചെയ്തു.ഏകദേശം 20,000 കുട്ടികളുടെ തിരിച്ചുവരുന്നതിനുള്ള അന്താരാഷ്ട്ര സഖ്യത്തില്‍ അയര്‍ലണ്ടിന്റെ അംഗത്വവും അദ്ദേഹം സ്ഥിരീകരിച്ചു.
അയര്‍ലണ്ടും ഉക്രൈയ്നും തമ്മില്‍
യൂറോപ്യന്‍ പീസ് ഫെസിലിറ്റിയിലേക്ക് അയര്‍ലണ്ട് 250 മില്യണ്‍ യൂറോയുടെ സൈനിക സഹായം ഉക്രെയ്‌നിന് നല്‍കിയിരുന്നു.യൂറോപ്യന്‍ യൂണിയന്‍ നിര്‍ദ്ദേശപ്രകാരം 108,000 ഉക്രേനിയക്കാരെ രാജ്യത്ത് അഭയം നല്‍കിയിട്ടുമുണ്ട്.
ഐറിഷ് ഡിഫന്‍സ് ഫോഴ്‌സ് 455 ഉക്രേനിയന്‍ സൈനികര്‍ക്ക് കുഴിബോംബ് നീക്കം ചെയ്യുന്നതിനടക്കമുള്ള വിദഗ്ധ പരിശീലനവും നല്‍കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us