/sathyam/media/media_files/RLWNjRpCA8CxE9WfE7rA.jpg)
അയര്‍ലണ്ടിന്റെ ബാങ്കിംഗ്, ടെക്‌നോളജി, സയന്‍സ് എന്നീ തൊഴില്‍ മേഖലകളില്‍ പാന്‍ഡെമിക് കാലത്തുണ്ടായ കുതിപ്പ് അവസാനിച്ചതായി റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ നിരീക്ഷണം.ഒഴിവുകളുടെ എണ്ണത്തിന്റെ തോത് 2019കാലത്തിലേയ്ക്ക് തിരിച്ചെത്തിയെന്നാണ് നിഗമനം.മൊത്തത്തിലുള്ള ഒഴിവുകളില്‍ 25% കുറവുണ്ടായെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മെയ് മാസത്തില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു.
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ബാങ്കിംഗ്,ടെക്‌നോളജി,സയന്‍സ്, ട്രാവല്‍ മേഖലകളിലെ ഒഴിവുകള്‍ കഴിഞ്ഞ വര്‍ഷത്തേയും മുന്‍ പാദത്തേയും അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞെന്ന് പ്രമുഖ റിക്രൂട്ടിംഗ് ഏജന്‍സിയായ ഐറിഷ് ജോബ്സ് ഡാറ്റകള്‍ വെളിപ്പെടുത്തുന്നു.
തൊഴില്‍ വിപണിയില്‍ ഐ ടി നാലാം സ്ഥാനത്താണെന്നും റിപ്പോര്‍ട്ട് പറയുന്നു.2022ന്റെ മൂന്നാം പാദം മുതല്‍ ഐടി മേഖലയിലെ ഒഴിവുകള്‍ കുറഞ്ഞുവരികയാണെന്ന് ഐറിഷ് ജോബ്സ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ 30 ശതമാനം കുറവാണുണ്ടായത്.ഈ മേഖലയിലെ നാലിലൊന്ന് ജീവനക്കാരും (27%) പുതിയ ജോലി തേടുകയാണെന്ന് സര്‍വേ പറയുന്നത്.കുറഞ്ഞ ശമ്പളമാണ് ഇതിന് കാരണമായി പറയുന്നത്.കാറ്ററിംഗ്, മാനേജ്‌മെന്റ്, ഹെല്‍ത്ത്‌കെയര്‍ എന്നിവയിലാണ് രണ്ടാം പാദത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വര്‍ധിച്ച ജീവിതച്ചെലവും പണപ്പെരുപ്പവും 2025 വരെ തുടരുമെന്നാണ് റേറ്റിംഗ് ഏജന്‍സികള്‍ പ്രവചിക്കുന്നത്. ഇതൊക്കെ തൊഴിലന്വേഷകരില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഐറിഷ് ജോബ്‌സിന്റെയും സ്റ്റെപ്‌സ്റ്റോണ്‍ ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്ടര്‍ ഓര്‍ല മോറന്‍ പറഞ്ഞു.എന്നിരുന്നാലും രാജ്യത്തിന്റെ തൊഴില്‍ വിപണി ശക്തമാണെന്ന് ഓര്‍ല മോറന്‍ പറഞ്ഞു.
ഐറിഷ് സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ 64 ശതമാനം ജീവനക്കാരും വേതനം വര്‍ധിക്കുമെന്ന് കരുതുന്നവരാണെന്ന് കണ്‍സള്‍ട്ടന്റുമാരായ അക്സെഞ്ചര്‍ നടത്തിയ സര്‍വേയില്‍ തെളിഞ്ഞിരുന്നു. ഏതാണ്ട് മൂന്നിലൊന്ന് (30%) സ്ഥാപനങ്ങള്‍ക്കും ഈ വര്‍ഷം കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയുണ്ട്. കണ്‍സ്ട്രക്ക്ഷന്‍ മേഖലയെ പുറകിലാക്കി സര്‍വീസ് മേഖലയിലായിരിക്കും ഒഴിവുകള്‍ ഏറെയുമെന്നും സര്‍വേ വെളിപ്പെടുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us