/sathyam/media/media_files/yHuo8ijt7RQUWqQA8ys1.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടിലെത്തുന്ന അഭയാര്‍ത്ഥികളെ ഭാഷാ പഠനത്തിലും ജീവിതത്തിലും സഹായിക്കുന്നതിന് മുന്നിട്ടിറങ്ങി സന്നദ്ധ പ്രവര്‍ത്തകരുടെ ഗ്രൂപ്പുകള്‍.
ഭാഷ പഠിപ്പിക്കുന്നതിനൊപ്പം കള്‍ച്ചറല്‍, വ്യായാമ, കായിക പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ അഭയാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നു.പഠനയാത്രകളും സന്ദര്‍ശനങ്ങളുമൊക്കെയായി ‘അഭയാര്‍ത്ഥി ജീവിതം’അടിപൊളിയാക്കി ‘ മാറ്റിമറിക്കാനാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. അഭയാര്‍ത്ഥികളെക്കൂട്ടി കോഫി മോര്‍ണിഗും നീന്തലും നൃത്തപരിപാടികളുമെല്ലാം ഇവര്‍ നടത്തുന്നു.
അഭയാര്‍ത്ഥികള്‍ കുടുംബസമേതമാണ് ഈ പരിപാടികളില്‍ പങ്കെടുക്കുന്നത്. ഇതിന്റെ ചെലവുകളെല്ലാം ഈ സന്നദ്ധഗ്രൂപ്പുകളാണ് വഹിക്കുന്നത്.കോഫി മോര്‍ണിംഗിന് സ്ഥലം ഉപയോഗിക്കുന്നതിന് വേണ്ടി ഈ സംഘം ഇന്‍ഷുറന്‍സ് തുക നല്‍കിയിരുന്നു.മറ്റ് സോഷ്യല്‍ ഇവന്റുകള്‍ നടത്തുന്നതിന് നോര്‍ത്ത് ഈസ്റ്റ് ഇന്നര്‍ സിറ്റിയില്‍ (എന്‍ ഇ ഐ സി) നിന്ന് ധനസഹായവും ഇവര്‍ക്ക് ലഭിച്ചു.
18 പേരുള്ള സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന വോളണ്ടിയര്‍ ടീം
അഫ്ഗാനിസ്ഥാന്‍, അള്‍ജീരിയ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള 18 പേരടങ്ങുന്നതാണ് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്നതാണ് ഈ സന്നദ്ധ സംഘം.പിറ്റ്മാനെ പോലെയുള്ള കലാകാരന്മാരും ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍ ഡോണ കൂണിയുമടക്കമുള്ളവരും ഇത്തരം പരിപാടികളെ സഹായിക്കാനുണ്ട്്.
17 സ്ത്രീകള്‍ ചേര്‍ന്നുള്ള സൈക്ലിംഗ് കോഴ്‌സ്, ഫെയര്‍വ്യൂ പാര്‍ക്ക് വൃത്തിയാക്കല്‍, മരിനോ കോളേജിലെ സെറാമിക് വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയൊക്കെ ഇതിനകം നടത്തുന്നുണ്ട്.
ഗ്രൂപ്പ് രൂപീകരിച്ചതു മുതല്‍ ഇയാന്‍ ജാക്‌സണ്‍ ഇംഗ്ലീഷ് ക്ലാസുകളിലും കോഫി മോര്‍ണിംഗിലും സന്നദ്ധസേവനം നടത്തുന്നുണ്ട്. റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞെങ്കിലും ഇപ്പോഴും വര്‍ക്ക് ഫ്രം ഹോമിലുണ്ടെന്നും ആഴ്ചതോറും സന്നദ്ധസേവനം നടത്തുന്നുണ്ടെന്നും ഇയാന്‍ ജാക്‌സണ്‍ പറഞ്ഞു.
ജീവിതത്തില്‍ ഒരു കൈ സഹായം
ഇംഗ്ലീഷ് കത്തുകള്‍ തയ്യാറാക്കാന്‍ സഹായിക്കുക,മെഡിക്കല്‍ അപ്പോയിന്റ്മെന്റ് എടുത്തു നല്‍കുക. ബയോഡാറ്റ തയ്യാറാക്കുക എന്നിവയിലൊക്കെ അഭയാര്‍ത്ഥികളെ ഇവര്‍ സഹായിക്കുന്നു.
ഈയിടെ തദ്ദേശ തിരഞ്ഞെടുപ്പിനെ കുറിച്ചും ഇവരെ പഠിപ്പിച്ചിരുന്നു.അക്ഷരം പഠിച്ചവരെയെല്ലാം കൂട്ടു ചേര്‍ത്ത് വായനക്കൂട്ടം തുടങ്ങാനുള്ള ശ്രമത്തിലാണ് സന്നദ്ധപ്രവര്‍ത്തകര്‍. പഠനത്തിന് പുറമെ, ഐറിഷ് സംസ്‌കാരത്തെക്കുറിച്ച് അറിയുന്നതിന് ഡബ്ലിനില്‍ വിവിധ യാത്രകളും ഗ്രൂപ്പ് നടത്തി.നൈജീരിയയില്‍ നിന്നുള്ള സന്നദ്ധസംഘം പരമ്പരാഗത നൃത്തവും അവതരിപ്പിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us