/sathyam/media/media_files/6j4Q4ohO7vQyN7CVA02G.jpg)
ഡബ്ലിന്‍: അയര്‍ലണ്ടിലേക്ക് രണ്ടായിരത്തിലധികം ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി എച്ച് എസ് ഇ യ്ക്ക് ലഭിച്ചതായി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണേലി.
2,200-ലധികം ജീവനക്കാരെ അടിയന്തരമായി നിയമിക്കാനുള്ള പദ്ധതിയാണ് എച്ച്എസ്ഇയ്ക്ക് ഇപ്പോഴുള്ളത്. ഈ വര്‍ഷം അധികമായി 2,969 ജീവനക്കാരെ നിയമിക്കാനുള്ള പണമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
ആരോഗ്യവകുപ്പില്‍ നിന്നും നേരിട്ട് 2,268 ജോലികളും , ശിശുക്ഷേമ -ഇന്റഗ്രേഷന്‍ -ഡിസബി ലിറ്റി വകുപ്പിലൂടെ 701 പേരെയും നിയമിക്കും.
ഡേവിഡ് സ്റ്റാന്‍സന്‍സ് ടി ഡിയ്ക്ക് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് ഡോണലി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ 2,269 അധിക ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. 2024-ല്‍ ഓരോ മേഖലയിലും റിക്രൂട്ട്മെന്റ് ലക്ഷ്യങ്ങള്‍ നിശ്ചയിക്കാന്‍ ഇത് എച്ച്എസ്ഇയെ പ്രാപ്തമാക്കും.
”പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യല്‍, ആരോഗ്യ സേവനത്തിനുള്ളിലെ ജീവനക്കാരുടെ സ്ഥലംമാറ്റം, കരിയര്‍ ബ്രേക്കുകള്‍ക്ക് ശേഷം ജോലിയിലേക്ക് മടങ്ങുന്നവരുടെ നിയമനം എന്നിവ ഉള്‍പ്പെടെ ലഭ്യമായ തസ്തികകളുടെ നികത്തല്‍ സംബന്ധിച്ച പ്രാദേശിക തലത്തിലുള്ള തീരുമാനങ്ങള്‍ റിക്രൂട്ട്‌മെന്റ് ഫ്രീസിംഗ് പിന്‍വലിച്ചതിന് ശേഷം ഉടന്‍ നടപ്പാക്കും.
റിക്രൂട്ട് മെന്റ് ഫ്രീസിംഗ് പിന്‍വലിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മേധാവിയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us