/sathyam/media/media_files/2025/12/07/c-2025-12-07-03-25-39.jpg)
ഡബ്ലിന്‍ : ഐറീഷ് കുടുംബങ്ങളില്‍ സമ്പത്ത് കുമിഞ്ഞു കൂടുന്നതായി ഗവേഷണ റിപ്പോര്‍ട്ട്.പത്ത് വര്‍ഷത്തിനിടെ കുടുംബങ്ങളുടെ സമ്പത്ത് ഇരട്ടിയായി വര്‍ദ്ധിച്ചെന്ന് സ്റ്റോക്ക് ബ്രോക്കര്‍മാരായ ഡേവിയുടെ ‘വെല്‍ത്ത് ഇന്‍ അയര്‍ലണ്ട്’ പഠനം പറയുന്നു. 2014ല്‍ 573 ബില്യണ്‍ യൂറോയായിരുന്നത് കഴിഞ്ഞ വര്‍ഷം 1.32 ട്രില്യണ്‍ യൂറോയായി വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2035 ആകുമ്പോഴേക്കും ഇത് വീണ്ടും ഇരട്ടിയായി 2.6 ട്രില്യണ്‍ യൂറോയിലെത്തുമെന്നും പഠനം പ്രവചിക്കുന്നു.
അയര്‍ലണ്ടില്‍ മൊത്തം 1.9 മില്യണ്‍ കുടുംബങ്ങളാണുള്ളത്. അവയില്‍ 75,000 സമ്പന്ന കുടുംബങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.മിക്ക കുടുംബങ്ങളും ഇപ്പോഴും അവരുടെ ജോലിയ്ക്കും ജീവിതത്തിനും അനുയോജ്യമായ വീട്, എമര്‍ജെന്‍സി ഫണ്ടുകള്‍, പെന്‍ഷന്‍ വ്യവസ്ഥ എന്നീ അടിസ്ഥാനകാര്യങ്ങള്‍ നടപ്പിലാക്കാന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ശ്രദ്ധേയമായ വീണ്ടെടുക്കലാണിതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ ഈ വര്‍ദ്ധനവിന്റെ ഭൂരിഭാഗവും വൈവിധ്യമാര്‍ന്ന, ഇടപാടുകള്‍ നടത്താവുന്ന സമ്പത്തല്ല. മറിച്ച് സ്വകാര്യ വീടുകളുടെ ഹൗസ് പ്രൈസ് ഇന്‍ഫ്ളേഷനെ പ്രതിനിധീകരിക്കുന്നതാണ്.നോണ്‍ ഹൗസിംഗ് സമ്പത്തിന്റെ തോത് നേരിയ രീതിയില്‍ ശക്തമാണെങ്കിലും ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ പിന്നിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഐറിഷ് കുടുംബങ്ങള്‍ യൂറോസോണിലേതിനൊപ്പം സമ്പാദ്യം നേടുന്നുണ്ടെന്നും നെറ്റ് സേവിംഗ്സില്‍ ശക്തമായ വളര്‍ച്ചയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മാനേജ്‌മെന്റിന്റെയും നിക്ഷേപത്തിന്റെയും അഭാവവും റിസ്‌ക് ഒഴിവാക്കലും കാരണം കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ സാമ്പത്തിക വരുമാനത്തിനായി ഒപ്റ്റിമൈസ് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കാര്യക്ഷമമായ നിക്ഷേപത്തിനായി പെന്‍ഷനുകള്‍ ഉപയോഗപ്പെടുത്തുന്നില്ലെന്നും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ 2024ല്‍ 250 ബില്യണ്‍ യൂറോയുടെ പെന്‍ഷന്‍ കമ്മി വഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.ഈ സമ്പത്തിന്റെ കഥ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള നമ്മുടെ സമൂഹത്തിന്റെ വിഭവസമൃദ്ധിയുടെ ശക്തമായ തെളിവുകളാണെന്ന്’ ഡേവിയുടെ ചീഫ് എക്സിക്യൂട്ടീവ് ഗാവിന്‍ കെല്ലി അഭിപ്രായപ്പെട്ടു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us