ഈ ‘കള്ളക്കുട്ടികളെ’ അയര്‍ലണ്ട് എന്ത് ചെയ്യും? പിടി കൂടുമോ സര്‍ക്കാര്‍ ?

New Update
F

ഡബ്ലിന്‍: കുട്ടികളെന്ന പേരില്‍ അയര്‍ലണ്ടില്‍ അഭയാര്‍ത്ഥികളായെത്തി താമസിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക പദ്ധതിയൊരുക്കി സര്‍ക്കാര്‍,കുട്ടിവേഷം കെട്ടി സര്‍ക്കാര്‍ ഏജന്‍സിയായ തുസ്ലയുടെ ജുവനൈല്‍ അക്കമഡേഷന്‍ സെന്ററില്‍ കഴിഞ്ഞ 192 പുരുഷന്മാരെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മാസങ്ങളായി തുസ്ലയുടെ താമസസ്ഥലങ്ങളില്‍ സൗജന്യമായി താമസിച്ചിരുന്ന ഇവരെല്ലാം 18 വയസ്സിന് മുകളിലുള്ളവരാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.

Advertisment

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുള്ള ‘കുട്ടിത്തട്ടിപ്പി’ന്റെ കഥകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രായപരിശോധന ആരു നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിലുള്ള വ്യക്തതയില്ലായ്മയാണ് പ്രായപൂര്‍ത്തിയായവര്‍ കുട്ടികളെന്ന പേരില്‍ ടുസ്ല കേന്ദ്രത്തില്‍ എത്തിപ്പെടാന്‍ കാരണമാകുന്നത്. ‘ഐറിഷ് മലയാളി’ രണ്ട് വര്‍ഷം മുമ്പ് തന്നെ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡബ്ലിനിലെ നിരവധി ആഡംബരകെട്ടിടങ്ങളില്‍ കുട്ടിവേഷം കെട്ടി ജീവിച്ചിരുന്ന ഇവരെ പരിചരിച്ചവരില്‍ അധികവും ,ഇന്ത്യക്കാരായ കെയറര്‍മാരായിരുന്നു.

‘വ്യാജ കുട്ടിവേഷക്കാരില്‍’ ബഹുഭൂരിപക്ഷവും ഒരേമതക്കാരായതിനാല്‍ അവരുടെ മതഭക്ഷണം ഷോപ്പുകളില്‍ നിന്നും വാങ്ങിക്കുന്നതും,അവര്‍ക്ക് അത് പാചകം ചെയ്തു കൊടുക്കേണ്ട ചുമതലപോലും ഇന്ത്യാക്കാരടക്കമുള്ള കെയറര്‍മാര്‍ക്കായിരുന്നു.

ഒക്ടോബറില്‍ നോര്‍ത്ത് ഡബ്ലിനിലെ ജുവനൈല്‍ അക്കമഡേഷന്‍ സെന്ററില്‍ ഉക്രേനിയന്‍ കൗമാരക്കാരന്‍ വാഡിം ഡേവിഡെങ്കോയെ (17) കൊലപ്പെടുത്തിയ കേസില്‍ ‘കൗമാരക്കാരന്‍’ അറസ്റ്റിലായതിനെ തുടര്‍ന്നാണ് പ്രായത്തിന്റെ പേരിലുള്ള ഈ വന്‍ തട്ടിപ്പ് ഔദ്യോഗികമായി പുറത്തായത്. എങ്കിലും ഈ പ്രശ്നം ഇപ്പോഴും പരിഹരിക്കാതെ തുടരുകയുമാണ്.

അയര്‍ലണ്ടിലെത്തി നാലാം ദിവസമാണ് ഉക്രൈനില്‍ നിന്നുള്ള ക്രൈസ്തവ വിശ്വാസിയായ ഡാവിഡെങ്കോ, കൊല്ലപ്പെട്ടത്.

അറസ്റ്റിലായ സോമാലിയന്‍ കുറ്റവാളി കൗമാരക്കാരനാണെന്ന് ബിബിസി പോലും റിപ്പോര്‍ട്ട് ചെയ്തു.17കാരന്റെ പേരില്‍ കൊലപാതക കുറ്റം ചുമത്തിയത് വലിയ വിമര്‍ശനവുമായി.എന്നാല്‍ ഗാര്‍ഡ നടത്തിയ അന്വേഷണത്തില്‍ പ്രതി കുട്ടിയല്ല, പ്രായപൂര്‍ത്തിയായ പുരുഷനാണെന്നും വ്യക്തമായി.ഇതിന് പുറമേ സിറ്റിവെസ്റ്റില്‍ ടുസ്ല സെന്ററില്‍ 10 വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിലും പിടിയിലായത് 26 കാരനായ അസൈലം സീക്കറായിരുന്നുവെന്നതും പുറത്തുവന്നു.

ജിഹാദി റിക്രൂട്ട്

അയര്‍ലണ്ടിന്റെ ഐ പി എ എസ് സംവിധാനത്തിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങളെന്ന ആക്ഷേപം അതിശക്തമാണ്.ഓരോ വര്‍ഷവും ഐ പി എ എസ് കേന്ദ്രങ്ങളുടെ നടത്തിപ്പിനും മറ്റുമായി ചെലവിടുന്നത് 1.2 ബില്യണ്‍ യൂറോയാണ്. ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തില്‍ ഉത്തരവാദിത്വമില്ലാതെ ഉപയോഗിക്കുന്നതിനെതിരെയും അതിശക്തമായ വിമര്‍ശനങ്ങളുണ്ട്. അയര്‍ലണ്ടിലെ ചില സന്നദ്ധസംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് നടത്തുന്നത് മത ത്രീവ്രവാദികളെയും ജിഹാദികളെയും റിക്രൂട്ട് ചെയ്യാനും പോറ്റിവളര്‍ത്തുള്ള ശ്രമങ്ങളാണെന്ന് പുതിയ വെളിപ്പെടുത്തലുകള്‍ സ്ഥിരീകരിക്കുന്നു.

പ്രായപരിശോധന ആരു നടത്തുമെന്നതില്‍ തര്‍ക്കം

പ്രായപരിശോധന ആരു നടത്തുമെന്ന വിഷയം കഴിഞ്ഞ മാസം ഡെയ്‌ലിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിലും ഇതു ചര്‍ച്ചയായിരുന്നു. ജസ്റ്റീസ് വകുപ്പ് ഉദ്യോഗസ്ഥനും ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാനായില്ല.അതേസമയം അത് ടുസ്ലയുടെ ഉത്തരവാദിത്തമാണെന്ന് കമ്മിറ്റി അംഗങ്ങള്‍ക്ക് ബോധ്യമായി. പ്രായപരിശോധന നടത്തുന്നതിനുള്ള നിയമപരമായ ഉത്തരവാദിത്തം ഇന്റര്‍ നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസിന്റേതായിരുന്നു. ഇത് ടുസ്ലയ്ക്ക് കൈമാറിയതാണെന്നും കമ്മിറ്റിയില്‍ വെളിപ്പെടുത്തപ്പെട്ടു.എന്നാല്‍, ഇവിടെ എത്തുന്ന രേഖകളില്ലാത്ത പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണത്തില്‍ ടുസ്ല ഇടപെടുന്നതേയില്ല.

2021 മുതല്‍, ടുസ്ലയുടെ പരിചരണത്തിലുള്ള 121 കുട്ടികളെ ലൈംഗിക പീഡനത്തിനിരയായ കേസുകളും ഗാര്‍ഡയിലേക്ക് റഫര്‍ ചെയ്തിരുന്നു.അയര്‍ലണ്ടില്‍ സമീപകാലത്തുണ്ടാകുന്ന മിക്ക അക്രമ സംഭവങ്ങള്‍ക്കും പിന്നില്‍ അയര്‍ലണ്ടില്‍ എത്തിയ ഇത്തരത്തിലുള്ള ‘മത കുട്ടികള്‍ ‘ പങ്കാളികളാണെന്ന് കണ്ടെത്തലുകള്‍.

അതേസമയം ടുസ്ലയിലെയും ജസ്റ്റീസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഉത്തരവാദിത്വം സംബന്ധിച്ച ഫയല്‍ അങ്ങമിങ്ങും തട്ടിക്കളിക്കുന്നത് തുടരുകയാണ്. ഇനിയെങ്കിലും ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്തില്ലെങ്കില്‍ വന്‍ വിപത്തുകളെ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ടുസ്ലയുടെ നിലപാട്

2022 മുതല്‍ അയര്‍ലണ്ടിലേക്ക് വരുന്ന ‘അനാഥരായ പ്രായപൂര്‍ത്തിയാകാത്തവരുടെ’ എണ്ണത്തില്‍ 500 ശതമാനം വര്‍ധനവുണ്ടായെന്ന് ടുസ്ലയുടെ ചീഫ് എക്സിക്യൂട്ടീവ് കേറ്റ് ഡുഗന്‍ പറഞ്ഞു.

ഇ യു മൈഗ്രേഷന്‍ കരാര്‍ നടപ്പിലാക്കണമെന്ന നിലപാടാണ് ടുസ്ലയുടേത്. ഇതിനായി ജസ്റ്റിസ് വകുപ്പുമായി ഇടപഴകുന്നുണ്ടെന്നും ഏജന്‍സി പറയുന്നു. പ്രായപരിധി നിര്‍ണ്ണയിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട പരിഷ്‌കരിച്ച പ്രക്രിയകളും തനിച്ചെത്തുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി റപ്രസെന്റേറ്റീവ് സര്‍വ്വീസ് സ്ഥാപിക്കുന്നതിനും പ്രത്യേക ശ്രദ്ധ വേണമെന്നും ടുസ്ല ആവശ്യപ്പെടുന്നു.

വളരെക്കാലമായുള്ള തട്ടിപ്പ്

മുതിര്‍ന്നവര്‍ക്കൊപ്പമല്ലാതെ തനിയെ അഭയം തേടുന്നവര്‍ കുട്ടികളായി അഭിനയിക്കുന്ന തട്ടിപ്പ് വളരെക്കാലമായുള്ളതാണ്. എന്നാല്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വരുമ്പോഴെല്ലാം അഭയാര്‍ത്ഥി കുട്ടികള്‍ എന്ന പരിഗണന നല്‍കി സിന്‍ഫെയ്ന്‍ അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രശ്നം ലഘൂകരിക്കാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ഈ പ്രശ്നത്തിന്റെ നിജസ്ഥിതി സിന്‍ഫെയ്നും മറ്റും ബോധ്യമായിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്തവരുടെ പ്രായപരിശോധന നടത്തേണ്ടത് നിയമപരമായി ആരാണ് എന്നതു സംബന്ധിച്ച് ജസ്റ്റീസ് വകുപ്പും തുസ്ലയും തമ്മില്‍ ധാരണയില്ല. ഇതു മുതലെടുത്താണ് മിക്ക മുതിര്‍ന്ന ജിഹാദികളും പ്രായപൂര്‍ത്തിയാകാത്തവരായി അഭിനയിച്ച് താമസ സൗകര്യങ്ങളില്‍ ഇടം നേടുന്നത്.

192 പേരെ ഇപ്രകാരം ‘കുട്ടിവേഷം ധരിച്ചവരുള്ളൂ ‘ എന്ന കണ്ടെത്തല്‍ ഒരു സൂചന മാത്രമാണ്.അത് ഇപ്പോഴും ഐറിഷ് സര്‍ക്കാര്‍ ചൊല്ലും ,ചിലവും നല്‍കി ഹലാലും വേയിച്ചു കൊടുത്ത് , താമസിപ്പിക്കുന്നവരുടെ എണ്ണം മാത്രമാണ്. നൂറുക്കണക്കിന് പേര്‍ ഇത്തരം താമസസ്ഥലത്തുനിന്നും പുറത്തുചാടി അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ ഒളിച്ചു താമസിച്ച് ജിഹാദിനെ പരിപാലിക്കുന്നുണ്ട്.

ഗാര്‍ഡയുടെ തന്നെ പ്രത്യേക സംഘം

സര്‍ക്കാരും ,ഗാര്‍ഡായും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത നൂറുകണക്കിന് ജിഹാദികള്‍ അയര്‍ലണ്ടിന് ആപത്തായി വളരുന്നുണ്ടെന്ന് ഗാര്‍ഡയുടെ തന്നെ പ്രത്യേക സംഘം കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

തീവ്രവാദ പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും എന്‍ക്രിപ്റ്റഡ് പ്ലാറ്റ്ഫോമുകളിലൂടെയും അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിടുന്നുവെന്ന് ഗാര്‍ഡ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഗാര്‍ഡയുടെ സ്പെഷ്യല്‍ ഡിക്ടറ്റീവ് യൂണിറ്റ് ചീഫ് സൂപ്രണ്ട് ബ്രയാന്‍ വുഡ് ,പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് റാഡിക്കലൈസേഷനും ,മത തീവ്രവാദത്തിനും നേരെ ആഞ്ഞടിച്ചത്.

സമൂഹത്തില്‍ ഒറ്റപ്പെട്ടവരെയും , മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരെയും , തിരഞ്ഞ്പിടിച്ച് അവരെ മതപരിവര്‍ത്തനം നടത്താന്‍ ഒരുക്കുന്ന റിക്രൂട്ട്‌മെന്റ് ശ്രമങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കു ഗുരുതര ഭീഷണിയാണെന്ന് ഗാര്‍ഡ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇത്തരം അപകടങ്ങളില്‍ നിന്നും ചെറുപ്പക്കാരെ സംരക്ഷിക്കാനായി സ്‌കൂളുകളും കുടുംബങ്ങളും ഓണ്‍ലൈന്‍ സുരക്ഷാ ബോധവല്‍ക്കരണം ശക്തിപ്പെടുത്തണമെന്ന് ഗാര്‍ഡാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്., അതേസമയം സുരക്ഷാ ഏജന്‍സികള്‍ അന്തര്‍ദേശീയ പങ്കാളികളുമായി ചേര്‍ന്ന് ഇത്തരം ജിഹാദി ടെററിസ്റ്റ് പ്രചാരണ ജാലകങ്ങള്‍ തടയാനുള്ള നടപടികള്‍ കര്‍ശനമാക്കുമെന്നും ഗാര്‍ഡ വ്യക്തമാക്കി.

Advertisment