/sathyam/media/media_files/2025/11/14/g-2025-11-14-04-41-01.jpg)
എച്-1 ബി വിസകളിൽ വിദേശിയരെ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന പുതിയ സമീപനം പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അനാവരണം ചെയ്‌തതിനു പിന്നാലെ, ഈ പ്രോഗ്രാമിലെ ദുരുപയോഗം നിർത്താൻ ഭരണകൂടം ഉറച്ചു തന്നെയാണെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി.
'ഡെയ്ലി വെയർ' മാധ്യമത്തോടു വൈറ്റ് ഹൗസ് വക്താവ് ടെയ്‌ലർ റോജേഴ്സ് പറഞ്ഞത് കുടിയേറ്റ സംവിധാനം പരിഷ്കരിക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ് എന്നാണ്. "നമ്മുടെ കുടിയേറ്റ നിയമങ്ങൾ ഭദ്രമാക്കാനും അമേരിക്കൻ ജീവനക്കാർക്ക് ഒന്നാം പരിഗണന നൽകാനും ആധുനിക ചരിത്രത്തിലെ മറ്റേതു പ്രസിഡന്റിനേക്കാൾ കൂടുതലായി പ്രസിഡന്റ് ട്രംപ് പ്രവർത്തിച്ചിട്ടുണ്ട്. റെക്കോർഡ് വേഗത്തിലാണ് അദ്ദേഹം ഫലം കണ്ടത്.
"എച്-1 ബി വിസയ്ക്ക് $100,000 ഫീ ചുമത്തിയത് കുറഞ്ഞ ശമ്പളം വാങ്ങുന്ന വിദേശീയർ വന്നു അമേരിക്കക്കാരുടെ ജോലികൾ തട്ടിയെടുക്കില്ല എന്ന് ഉറപ്പു. വരുത്താനാണ്."
യുഎസിൽ വേണ്ടത്ര വിദഗദ്ധ ജോലിക്കാർ ഇല്ലെന്നും വിദേശിയരെ കൊണ്ടു വരേണ്ടത് ആവശ്യമാണെന്നും ട്രംപ് ഫോക്സ് ന്യൂസിൽ ലോറ ഇൻഗ്രഹാമുമായി ചൊവാഴ്ച്ച സംസാരിക്കുമ്പോൾ പറഞ്ഞിരുന്നു.
നിർമാണത്തിലും പ്രതിരോധ ആവശ്യങ്ങൾക്കുമുള്ള സങ്കീർണ ജോലികൾക്കു തൊഴിലില്ലാത്ത അമേരിക്കക്കാരെ പരിശീലിപ്പിച്ചെടുക്കാൻ കഴിയില്ലെന്നു ട്രംപ് സമ്മതിച്ചു.
"നമുക്ക് വേണ്ടത്ര മികവുള്ള ജോലിക്കാരുണ്ടല്ലോ" എന്ന് ഇൻഗ്രഹാം പറഞ്ഞപ്പോൾ ട്രംപ് പ്രതികരിച്ചു: "ഇല്ല. നമുക്ക് ചില വിദഗ്ദ്ധർ ഇല്ല. ആളുകൾ പഠിക്കേണ്ടതുണ്ട്.
തൊഴില്ലാത്തവരുടെ നിരയിൽ നിന്നു ആളുകളെ വിളിച്ചു 'ഞാൻ നിങ്ങളെ ഫാക്ടറിയിലേക്കു അയക്കുന്നു, മിസൈൽ ഉണ്ടാക്കണം' എന്നു പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല."
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us