ആശങ്കയുയര്‍ത്തി അയര്‍ലണ്ടില്‍ കാലാവസ്ഥയുടെ തകിടം മറിച്ചിലുകള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vggggggggty

ഡബ്ലിന്‍ :കൗതുകവും ഒപ്പം ആശങ്കകളുമുയര്‍ത്തുന്നതാണ് അയര്‍ലണ്ടിലെ കാലാവസ്ഥയുടെ തകിടം മറിച്ചിലുകള്‍. ആഗോള കാലാസ്ഥാ വ്യതിയാനമാണ് പൊടുന്നനെ ചൂടുംതണുപ്പുമെല്ലാം രംഗത്തെത്തുന്നതിന് കാരണമെന്ന വിശദീകരണമാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്നതെങ്കിലും ചൂടുകാലത്ത് കത്തിക്കയറുന്ന തണുപ്പെത്തിയത് അയര്‍ലണ്ടിന്റെ ജനജീവിതത്തെയാകെ മാറ്റിയിട്ടുണ്ട്.

Advertisment

സാദാ ചെരുപ്പുകളും ഷോര്‍ട്സുമൊക്കെയായി നടക്കേണ്ട ജൂണില്‍ തണുപ്പിനെ നേരിടാന്‍ സ്‌കാര്‍ഫും ഗ്ലൗസുമൊക്കെ ധരിക്കേണ്ടി വരികയാണിവിടെ. ഇടയ്ക്ക് പെയ്തൊഴിയാത്ത മഴയും. അയര്‍ലണ്ടിന്റെ മാറിയ കാലാവസ്ഥാ ചിത്രമാണിത്. എന്തുകൊണ്ടാണ് ഇങ്ങനെ കാലാവസ്ഥ ചാടിക്കളിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകരും മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്നത്.

ആഗോള താപനിലയിലെ വര്‍ദ്ധനവുമായി ബന്ധപ്പെട്ടതാണ് അയര്‍ലണ്ടിലെ അടക്കമുള്ള കാലാവസ്ഥാ മാറ്റങ്ങളെന്ന് കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ട് പറയുന്നു. കൂടുതല്‍ നീണ്ടുനില്‍ക്കുന്ന, കഠിനമായ ഉഷ്ണതരംഗങ്ങള്‍ക്കും വരള്‍ച്ചകള്‍ക്കും കൂടുതല്‍ ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അയര്‍ലണ്ടില്‍ 10 ദിവസമായി 20ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് അന്തരീക്ഷ താപനില. ആര്‍ട്ടിക് വായുവിന്റെ കോള്‍ഡ് ഫീഡ് നിലച്ചതോടെ അറ്റ്ലാന്റിക് കാലാവസ്ഥയുടെ കടന്നുവരവിനും താപനിലയെ പരിധിവരെ മിതമാക്കാനും കാരണമായി.

വടക്കുപടിഞ്ഞാറ് നിന്ന് താഴേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം വാരാന്ത്യത്തോടെ അയര്‍ലണ്ടിന്റെ ആകാശത്ത് കൂടുതല്‍ അസ്വാസ്ഥ്യകരമായ സാഹചര്യങ്ങള്‍ കൊണ്ടുവരുമെന്നും നിരീക്ഷണമുണ്ട്.

റെക്കോഡ് തകര്‍ത്ത ചൂടിന് ശേഷം

125 വര്‍ഷത്തെ ചൂടിന്റെ ചരിത്രത്തിലെ റെക്കോഡ് തകര്‍ത്താണ് മെയ് മാസം കടന്നു പോയതെന്ന് മെറ്റ് ഏറാന്‍ കാലാവസ്ഥാ നിരീക്ഷകന്‍ പോള്‍ മൂള്‍ പറയുന്നു.രാജ്യ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഒരു മെയ് മാസമായിരുന്നത്

2024 മെയ് മാസത്തില്‍, ചൂടും മേഘാവൃതമായ ഒരു വായുപിണ്ഡം രാജ്യത്തിന് മുകളില്‍ രൂപപ്പെട്ടിരുന്നു. ഈ മേഘം രാത്രിയില്‍ താപനില കുറയുന്നത് തടഞ്ഞു.ഈ പ്രതിഭാസമാണ് ഏറ്റവും ചൂടേറിയ മെയ് മാസം കൊണ്ടുവന്നതെന്നും ഇദ്ദേഹം പറയുന്നു.

തണുപ്പെത്തിയ വഴി

ജൂണിന്റെ തുടക്കം വളരെ വരണ്ടതും ചൂടുള്ളതുമായിരുന്നുവെന്ന് നിരീക്ഷക ഷിവോണ്‍ റ്യാന്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്നമര്‍ദ്ദം അയര്‍ലണ്ടിന് മുകളിലും പടിഞ്ഞാറു ഭാഗത്തുമായി മാറിനിന്നത് താരതമ്യേന ദുര്‍ബലമായ കാലാവസ്ഥയുണ്ടാക്കി.

മേഘാവൃതമായ വടക്ക്-പടിഞ്ഞാറന്‍ വായുപ്രവാഹം രാജ്യത്തിന് മുകളിലൂടെ നീങ്ങി.വടക്കുനിന്ന് ഒരു തണുത്ത ആര്‍ട്ടിക് വായു പിണ്ഡവും ഇതിനിടെ രൂപംകൊണ്ടു.

അതിനിടെ സ്‌കാന്‍ഡിനേവിയയില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഉയര്‍ന്ന മര്‍ദ്ദം പടിഞ്ഞാറ് ഭാഗത്ത് നിലകൊണ്ടതോടെ പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറു ഭാഗത്തുനിന്നും മിതമായ വായുപ്രവാഹം ഇവിടെയെത്തുന്നതിനെ തടസ്സപ്പെടുത്തി.

സാധാരണ നിലയില്‍ ഈ സമയത്ത് അയര്‍ലണ്ടിന്റെ മുകളിലുള്ള തണുത്ത വായു പിണ്ഡം മിതമായി ചൂടുപിടിക്കേണ്ടതാണ്. എന്നാല്‍ ഉയര്‍ന്ന മര്‍ദ്ദവും സ്‌കാന്‍ഡിനേവിയയില്‍ ന്യൂനമര്‍ദ്ദവും തടസ്സപ്പെട്ടതോടെ വടക്ക് ആര്‍ട്ടിക്കില്‍ നിന്നും തണുപ്പെത്തുന്നതിന് കാരണമായെന്നും ഇദ്ദേഹം വിലയിരുത്തുന്നു. ജൂണ്‍ ആദ്യം അയര്‍ലണ്ടില്‍ തണുപ്പെത്തിയ ചരിത്രമുണ്ട്. 2015,2019 വര്‍ഷങ്ങളിലും ഇത്തരത്തില്‍ തണുപ്പെത്തിയിരുന്നെങ്കിലും ,അവയ്ക്ക് കാഠിന്യം കുറവായിരുന്നു.

മഴയ്ക്ക് പിന്നിലും കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനം മൂലമാണ് അയര്‍ലണ്ടില്‍ കനത്ത മഴയെത്തിയതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ പ്രൊഫ. ജോണ്‍ സ്വീനി വിശദീകരിക്കുന്നു.2019 ജൂണില്‍ ഗ്രീന്‍ലാന്‍ഡിന് മുകളില്‍ രൂപംകൊണ്ടുയര്‍ന്ന മര്‍ദ്ദവും ഡൗണ്‍സ്ട്രീമും അയര്‍ലന്‍ഡിലും യുകെയിലും ആധിപത്യം നേടി. ഇത് കാലാവസ്ഥയില്‍ അനിശ്ചിതത്വവും തണുപ്പും കൊണ്ടുവന്നു.ഒപ്പം ന്യൂനമര്‍ദ്ദവും മഴയുമെത്തി.അതോടെ സാധാരണ ജൂണ്‍ താപനിലയേക്കാള്‍ 0.1 ഡിഗ്രി സെല്‍ഷ്യസിനും 1.0 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായി ഇവിടുത്തെ താപനില.

അറ്റ്ലാന്റിക് സമുദ്രത്തിലെ ഉയര്‍ന്ന മര്‍ദ്ദം തടഞ്ഞതോടെ ജെറ്റ് സ്ട്രീം ഗ്രീന്‍ലന്റില്‍ നിന്ന് അയര്‍ലണ്ടിന് നേരെയും തെക്ക് ഭാഗത്തേക്കുമെത്തി. വടക്ക് നിന്നുള്ള തണുത്ത ആര്‍ട്ടിക് വായു പിണ്ഡങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹായകമായി.ഇതാണ് ഇവിടെ തണുപ്പ് നിലനിര്‍ത്തുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

മനുഷ്യര്‍ മൂലമുള്ള കാലാവസ്ഥാ പ്രശ്നങ്ങള്‍

മനുഷ്യര്‍ നിമിത്തമായുള്ള കാലാവസ്ഥാ വ്യതിയാനം ആഗോള താപനില ഉയരുന്നത് കാരണമാകുമെന്ന് കാലാവസ്ഥാ ഓര്‍ഗനൈസേഷന്റെ അടുത്തകാലത്തെ റിപ്പോര്‍ട്ട് പറയുന്നു.അതിനാല്‍ ഇത്തരത്തിലുള്ള തീവ്രമായ കാലാവസ്ഥാ മാറ്റങ്ങള്‍ ഇടയ്ക്കിടെയും തുടരുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ശരാശരി ആഗോള താപനില വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള കാലത്തേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് കൂടാനുള്ള 80% സാധ്യതയുണ്ടെന്ന് പറയുന്നു.

അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ ആഗോള ശരാശരി താപനില 1850 മുതല്‍ 1900 വരെയുള്ള വര്‍ഷങ്ങളിലെ ശരാശരിയേക്കാള്‍ 1.1 മുതല്‍ 1.9 ഡിഗ്രി വരെ ഉയരുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

ഓഫലിയിലെ ക്ലോണ്‍കാസ്റ്റിലാണ് 1962 ജൂണ്‍ ഒന്നിന് -3.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തികൊണ്ട് അയര്‍ലണ്ടിന്റെ ചൂടുകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രതിദിന താപനിലയെത്തിയത്.എന്നാല്‍ ഈ വര്‍ഷം ഉണ്ടാകുന്ന തണുപ്പ് ,താപനിലയില്‍ പ്രത്യക്ഷകുറവ് രേഖപ്പെടുത്തുന്നില്ലെങ്കിലും , കൂടുതല്‍ അനുഭവനീയമാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെയും അഭിപ്രായം.

Advertisment