അയര്‍ലണ്ടില്‍ എക്സ് എല്‍ ബുള്ളി നായ്ക്കളെ നിരോധിക്കുന്നു.

New Update
xl bully dogsss banned

അപകടകാരികളെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ എക്സ് എല്‍ ബുള്ളി നായ്ക്കളെ നിരോധിക്കുന്നു.ഒക്ടോബറിലും ഫെബ്രുവരിയിലും രണ്ടു ഘട്ടങ്ങളിലായി ഇതു സംബന്ധിച്ച നിയമം പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരും.

Advertisment

ഈ കാലയളവിന് ശേഷം ഈ നിയമം പാലിക്കാത്ത ഉടമസ്ഥരുടെ നായകളെ പിടികൂടി കൊല്ലും.ഒക്ടോബര്‍ മുതല്‍ ഈയിനം നയകളെ വളര്‍ത്തുന്നതും ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാകും.

2025 ഫെബ്രുവരി ഒന്നുമുതല്‍ ലൈസന്‍സും മൈക്രോചിപ്പും വന്ധ്യംകരണവും ഉറപ്പാക്കുന്ന എക്‌സെംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത നായ്ക്കളുടെ ഉടമസ്ഥര്‍ക്കെതിരെ നിയമനടപടികളുണ്ടാകും.നായകളെ പിടികൂടി കൊന്നൊടുക്കും.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ബുള്ളി നായ്ക്കളെ നിരോധിക്കുന്ന നിയമങ്ങളുടെ ആദ്യഘട്ടം കഴിഞ്ഞയാഴ്ച പ്രാബല്യത്തില്‍ വന്നു.ഇവിടെ നടപ്പിലാക്കുന്ന നിയമങ്ങളുമായി സമാനതയുള്ളതാണ് ഈ നിയമം.രണ്ടാം ഘട്ടം ഡിസംബര്‍ 31നാണ് നിലവില്‍വരിക.

കഴിഞ്ഞ മാസം ലിമെറിക്കില്‍ സ്വന്തം ബുള്ളി നായയുടെ ആക്രമണത്തില്‍ നിക്കോള മോറി കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സര്‍ക്കാര്‍ നടപടിയെന്ന് റൂറല്‍ ആന്റ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രി ഹീതര്‍ ഹംഫ്രീസ് പറഞ്ഞു.

ഒക്ടോബര്‍ മുതല്‍ അയര്‍ലണ്ടില്‍ ആര്‍ക്കും അപകടകാരികളായ നായ്ക്കളെ വളര്‍ത്താനാകില്ലെന്ന് ഹംഫ്രിസ് കൂട്ടിച്ചേര്‍ത്തു.ഒക്ടോബര്‍ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ നിലവിലെ ബുള്ളി നായകളുടെ ഉടമകള്‍ എക്സെപ്ഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ലൈസന്‍സിംഗ്, മൈക്രോ ചിപ്പിംഗ്, ന്യൂട്ടറിംഗ് എന്നിവ ഉള്‍പ്പെടെയുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാകും ഈ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക.ഡോഗ് കണ്‍ട്രോളിലെ സ്റ്റേക്ക്‌ഹോള്‍ഡര്‍ ഗ്രൂപ്പുമായി ചര്‍ച്ച ചെയ്താണ് ഈ മാനദണ്ഡങ്ങള്‍ ക്രമപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു.

ഒരു നായയുടെയും ജീവന് മനുഷ്യജീവനേക്കാള്‍ വിലയില്ലെന്ന് മനസ്സിലാക്കണമെന്ന് ഈ തീരുമാനത്തെ വിമര്‍ശിക്കുന്നവരെ മന്ത്രി ഓര്‍മ്മിപ്പിച്ചു.ഇതിനകം ഒട്ടേറെപ്പേരുടെ ജീവന്‍ നഷ്ടപ്പെട്ടു.

ഈ നിരോധനം നടപ്പാക്കിയില്ലെങ്കില്‍ ഇനിയും ആളുകള്‍ നഷ്ടപ്പെടും.ഈ വിഷയത്തില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിനും യുകെയ്ക്കും അനുസൃതമായ നിലപാട് സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നിരോധനം പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് ഡബ്ലിന്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് (ഡി എസ് പി സി എ) പറഞ്ഞു.ഇത്തരം വളര്‍ത്തുമൃഗങ്ങളെ പുനരധിവസിപ്പിക്കാന്‍ റെസ്‌ക്യൂ സെന്ററുകള്‍ തുറക്കണമെന്നും ഡി എസ് പി സി എ ആവശ്യപ്പെട്ടു.

Advertisment