New Update
/sathyam/media/media_files/2025/01/18/K1H432KjNeKP5nPYyBs7.jpg)
ഡബ്ലിനിലെ സിറ്റി സെൻററിൽ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഗാര്‍ഡ കൊലപാതക അന്വേഷണം ആരംഭിച്ചു.
Advertisment
ഇന്നലെ പുലർച്ചെ സൗത്ത് ആനി സ്ട്രീറ്റിൽ നടന്ന ആക്രമണത്തില്‍ 30 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് കൊലപാതകം നടന്നത്.
ഗുരുതരമായി പരിക്കേറ്റിരുന്ന ഇയാളെ ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകുകയും തുടർന്ന് സെൻറ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ 30 വയസ്സുള്ള മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കുകള്‍ ഗുരുതരമല്ല, . അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us