കുവൈറ്റിൽ ബയോമെട്രിക് ഹാജർ രേഖകളിൽ കൃത്രിമം കാട്ടി ശമ്പളം കൈപ്പറ്റിയ കേസ്: വൈദ്യുതി മന്ത്രാലയത്തിലെ 54 ജീവനക്കാർക്ക് പിഴ, വിധി ശരിവെച്ച് അപ്പീൽ കോടതി

New Update
kuwait electricity

കുവൈറ്റ് സിറ്റി: രാജ്യത്തിന് പുറത്തായിരിക്കെ ബയോമെട്രിക് ഹാജർ രേഖകളിൽ കൃത്രിമം കാട്ടി ശമ്പളം കൈപ്പറ്റിയ കേസിൽ വൈദ്യുതി മന്ത്രാലയത്തിലെ 54 ജീവനക്കാർക്ക് പിഴ ചുമത്തിയ കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. 

Advertisment

ഓരോ ജീവനക്കാരനും 300 ദിനാർ വീതം പിഴ അടയ്ക്കണം. രാജ്യത്തിന് പുറത്തായിരുന്നിട്ടും വ്യാജമായി ബയോമെട്രിക് ഹാജർ രേഖപ്പെടുത്തി 164,000 ദിനാറിലധികം ശമ്പളമായി കൈപ്പറ്റി എന്നാണ് ഇവർക്കെതിരായ കേസ്. 

തുക തിരികെ അടച്ചെങ്കിലും, തട്ടിപ്പ് നടത്തിയെന്ന കുറ്റത്തിന് കോടതി പിഴ ചുമത്തുകയായിരുന്നു. പൊതുമുതൽ ദുരുപയോഗം ചെയ്യുകയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും ചെയ്തതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

Advertisment