കുവൈറ്റിൽ നിയമലംഘനം നടത്തിയ ബഖാലകൾ അടപ്പിച്ചു; ഗ്യാസ് സിലിണ്ടറുകളും ഡെലിവറി ബൈക്കുകളും പിടിച്ചെടുത്തു

നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന 14 തൊഴിലാളികളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. വീടുകൾക്കുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകളും, ഓർഡറുകൾ എത്തിക്കാൻ ഉപയോഗിച്ചിരുന്ന നമ്പർ പ്ലേറ്റില്ലാത്ത 7 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു.

New Update
img(80)

കുവൈറ്റ് സിറ്റി:സുരക്ഷാ വിഭാഗവും ഫുഡ് അതോറിറ്റിയും ചേർന്ന് കാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ 33 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. 

Advertisment

ജാബർ അൽ അഹമ്മദ് ഏരിയയിലെ സ്വകാര്യ വീടുകൾക്കുള്ളിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന നിരവധി ബഖാലകളാണ് (ചെറുകിട പലചരക്ക് കടകൾ) അധികൃതർ പൂട്ടിച്ചത്.

നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന 14 തൊഴിലാളികളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. വീടുകൾക്കുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകളും, ഓർഡറുകൾ എത്തിക്കാൻ ഉപയോഗിച്ചിരുന്ന നമ്പർ പ്ലേറ്റില്ലാത്ത 7 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു.

കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണസാധനങ്ങൾ പല കടകളിൽ നിന്നും കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം കൈകാര്യം ചെയ്തതായും അധികൃതർ അറിയിച്ചു.

സ്വകാര്യ പാർപ്പിടങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി അനുമതിയില്ലാതെ ഉപയോഗിച്ചു. മുനിസിപ്പാലിറ്റി ലൈസൻസോ ഹെൽത്ത് സർട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചു.

ഭക്ഷണസാധനങ്ങളിൽ കൃത്രിമം കാണിക്കുകയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്ത ലേബലുകൾ ഉപയോഗിക്കുകയും ചെയ്തു. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച തൊഴിലാളികളെ ജോലിക്കുവെച്ചു.

പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Advertisment